പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് നാളെ ഹർത്താൽ പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കണ്ണൂർ സര്‍വകലാശാലയും നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ […]

Continue Reading

കണ്ണൂർ സർവകലാശാല ബി.ബി.എ പരീക്ഷയുടെ സിലബസ് കോപ്പിയടിയെന്ന് ആരോപണം

കണ്ണൂർ സർവ്വകലാശാല ബി ബി എ ബിരുദ സിലബസ് കോപ്പിയടിയെന്ന് ആരോപണം. ബംഗളൂരു സർവ്വകലാശാലയുടെ ബി.കോം സിലബസ് ആണ് കണ്ണൂർ സർവകലാശാല അതേപടി പകർത്തിയത്. സിലബസ് തയ്യാറാക്കിയതിൽ ബോർഡ് ഓഫ് സ്റ്റഡീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.ബാംഗ്ലൂർ സർവകലാശാലയുടെ ബി.കോം സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിന്റെ ഭാഗമായുള്ള സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് ആണ് കണ്ണൂർ സർവകലാശാല കോപ്പിയടിച്ചത്. കണ്ണൂർ സർവകലാശാലയുടെ ബി.ബി.എ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന […]

Continue Reading

കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി

കണ്ണൂർ സർവ്വകലാശാല മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കി.  മുൻ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചന്ന പരാതിയെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും

Continue Reading

കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് വന്‍ വിജയം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് വന്‍ വിജയം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 53ലും എസ്എഫ്ഐ വിജയിച്ചു. കണ്ണൂർ ജില്ലയിലെ 46 കോളേജിൽ 38ലും കാസർകോട്ട്‌ 15 കോളേജിൽ 12ലും വയനാട് ജില്ലയിലെ മൂന്നു കോളേജിലും എസ്എഫ്ഐയ്ക്കാണ് ആധിപത്യം. നിലവില്‍ കെ.എസ്.യു പാനല്‍ വിജയിച്ചിരുന്ന കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, ഇരിട്ടി എംജി കോളേജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജ്, ഇരിക്കൂര്‍ സിബ്ഗ കോളേജ് എന്നിവ […]

Continue Reading

കളക്ടറുടെ നിർദ്ദേശം തള്ളി; കോവിഡ് നിയന്ത്രണങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിൽ ഇന്ന് തെരഞ്ഞെടുപ്പ്

കോവിഡ് മാനദണ്ഡം നിലനിൽക്കേ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പൊതു പരിപാടികളും കൂടി ചേരലുകളും വിലക്കി കളക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ്. ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാൽ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കളക്ടർ വി സി യോട് നിർദ്ദേശിച്ചിരുന്നു. കളക്ടറുടെ നിർദ്ദേശം തള്ളിയാണ് സർവകലാശാല നടപടി. ഇന്നലെ മുതൽ കണ്ണൂർ ബി കാറ്റഗറിയിലേക്ക് മാറിയിരുന്നു.

Continue Reading

‘ചോദ്യപേയ്‌പെര്‍ മാറി നല്‍കി’; കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

കണ്ണൂര്‍ ▪️കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യ പേപ്പര്‍ മാറി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് നാളത്തെ രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് മാറി നല്‍കിയത്. നാളത്തെ ബി.എ അഫ്സല്‍. ഉലമ പരീക്ഷയ്ക്ക് മാറ്റമില്ല. കണ്ണൂര്‍ എസ് എന്‍ കോളജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ വിതരണം ചെയ്തത്. നാളെ നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷയുടെ ‘റീഡിങ്‌സ് ഓണ്‍ ജന്‍ഡര്‍’ എന്ന പേപ്പറിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് വിതരണം ചെയ്തത്. […]

Continue Reading

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ പിജി സിലബസ്; മാറ്റം വരുത്താനുള്ള നടപടികള്‍ തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദമായ പിജി സിലബസില്‍ മാറ്റം വേണമെന്ന റിപോര്‍ട്ടില്‍ നടപടികള്‍ ആരംഭിച്ചു. സിലബസില്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അക്കാദമിക് കൗണ്‍സിലും പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് ഓഫ് സ്റ്റഡീസും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. തീവ്ര വര്‍ഗ്ഗീയ പാഠ ഭാഗങ്ങളില്‍ ചിലത് ഒഴിവാക്കാനും, ഉള്‍പെടുത്താതെ പോയ വിഷയങ്ങള്‍ സിലബസില്‍ കൂട്ടിച്ചേര്‍ക്കാനുമാണ് സമിതി നിര്‍ദ്ദേശം കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പുതുതായി തുടങ്ങിയ പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്സ് മൂന്നാം […]

Continue Reading

കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം

കണ്ണൂർ സർവകലാശാല സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തി. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പിജി സിലബസ്സിലാണ്‌ഗോൾവാൾക്കറുടെ പുസ്തകം ഉൾപ്പെടുത്തിയത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സർകലാശാലയുടെ നടപടി.  കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഒരു കോഴ്‌സാണ് പിജി പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ. തലശേരി ബ്രണൻ കോളേജിൽ മാത്രമാണ് ഈ കോഴ്‌സുള്ളത്. ബ്രണൻ കോളേജിലെ നാല് അധ്യാപകരുടെ തീരുമാനം മാത്രം കണക്കിലെടുത്താണ് സർവകലാശാല ഗോൾവാക്കറുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്. സിലബസിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങൾ 1. ആരാണ് ഹിന്ദു (Hindutva: Who […]

Continue Reading