ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതാണ് മരണ കാരണമെന്നാണ് ആര്‍എസ്എസ് ആരോപിച്ചു. ഇന്ദിരഗാന്ധി ആശുപത്രയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ( RSS worker collapsed and died ). പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതു സംബന്ധിച്ച തര്‍ക്കം ഇന്നലെ സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് […]

Continue Reading

ഏണിപ്പടിയിൽ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂര്‍: മാട്ടൂലില്‍ ഏണിപ്പടിയില്‍ നിന്ന് വീണ് പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യു ഷാജഹാന്‍ – മുഹൈറ ദമ്ബതികളുടെ മകള്‍ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്.ഞായറാഴ്ച രാത്രിയാണ് സംഭവം. വീട്ടിനകത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്ന് കുട്ടി അപകടത്തില്‍പ്പെട്ടത്. വീട്ടിലെ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ഏണിപ്പടിയിലേക്ക് കുഞ്ഞ് കയറുകയായിരുന്നു. മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നതിന് മുന്‍പ് താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

Continue Reading

മരുന്ന് വിൽക്കാനെന്ന വ്യാജേനെ വീട്ടിലെത്തി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ വീഴ്ത്തി സ്വർണ്ണം കവർന്നു, വീട്ടമ്മയ്ക്ക് ഗുരുതരം

കണ്ണൂര്‍: കണ്ണൂര്‍ കുറുമാത്തൂരില്‍ വയോധികയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി മൂന്നര പവന്‍ സ്വര്‍ണ്ണ മാല കവര്‍ന്നു.കീരിയാട്ടെ തളിയന്‍ വീട്ടില്‍ കാര്‍ത്ത്യായിനിക്ക് നേരെ ആണ് അക്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. നാടന്‍ മരുന്നുകള്‍ വില്‍ക്കാനെന്ന വ്യാജേന എത്തിയ ആളാണ് ആക്രമണത്തിന് പിന്നില്‍. മരുന്ന് വാങ്ങാന്‍ താല്‍പര്യമില്ല എന്നറിയിച്ചപ്പോള്‍ കുടിക്കാനായി ഇയാള്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി വീട്ടിനകത്തേക്ക് പോയ കാര്‍ത്ത്യായിനിയെ പുറകില്‍ നിന്ന് ചുറ്റിക […]

Continue Reading

മദ്യപിച്ച് തര്‍ക്കം; യുവാവ് അനിയനെ കഴുത്ത് ഞെരിച്ച് കൊന്നു, പ്രതി കസ്റ്റഡിയില്‍

കണ്ണൂർ: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു (Murder). കണ്ണൂർ കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സഹോദരൻ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കേളകം വെണ്ടേക്കുംചാൽ പള്ളിപ്പാടം സ്വദേശികളാണ് ഇരുവരും. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലർ കണ്ടിരുന്നു. പിന്നീട് വാക്കു തർക്കമുണ്ടാവുകയും അഖിലേഷ് സഹോദരൻ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ […]

Continue Reading

16കാരിക്ക് വയറുവേദന; പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി;ഉത്തരവാദി 14കാരന്‍?; ‘പീഡനവിവരം പുറത്ത് പറയാതിരുന്നത് ഭയന്നിട്ട്’; പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

കണ്ണൂർ: എടക്കാട്ട് 16കാരി ഗർഭിണിയായ സംഭവത്തിൽ 14കാരനെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് എടക്കാട് പൊലീസ് കേസെടുത്തത്. കുടുംബസുഹൃത്തായ 14കാരനെതിരെയാണ് ആരോപണം. കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പരാതി. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിയുന്നത്. തുടർന്നാണ് സ്ഥിരമായി വീട്ടിൽ വരാറുള്ള 14കാരൻ പീഡിപ്പിച്ച വിവരം പുറത്തുപറയുന്നതെന്ന് പരാതിയിൽ പറയുന്നു.പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Continue Reading

‘ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് പ്രവേശനമില്ല’- കണ്ണൂർ പാലോട്ട് കാവിൽ വീണ്ടും വിവാദ ബോർഡ്

കണ്ണൂർ: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി കണ്ണൂരിൽ വീണ്ടും വിവാദ ബോർഡ്. കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‍ലിംകള്‍ക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.ഇത്തവണ വീണ്ടും സ്ഥലത്ത് ക്ഷേത്രപ്പറമ്പിലേക്ക് സമാനമായ ബോർഡുകൾ സ്ഥാപിച്ചതായി സ്വതന്ത്ര മാധ്യമപ്രവർത്തകയായ ശരണ്യ എം. ചാരു ഫേസ്ബുക്കിൽ കുറിച്ചു. ”ഉത്സവകാലങ്ങളിൽ മുസ്‌ലിംകൾക്ക് ക്ഷേത്രപ്പറമ്പിൽ പ്രവേശനമില്ല” എന്നാണ് ബോർഡിലുള്ളത്. ക്ഷേത്രത്തിലെ […]

Continue Reading

നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ ബീം തകര്‍ന്നു; വീട്ടുടമയും തൊഴിലാളിയും മരിച്ചു

കണ്ണൂര്‍: നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ബീം തകര്‍ന്ന് വീണ് രണ്ട് മരണം. കണ്ണൂര്‍ ചെമ്പിലോട് പള്ളിപ്പൊയിലില്‍ ആണ് അപകടം. വീട്ടുടമ മുന്താണി കൃഷ്ണന്‍, നിര്‍മ്മാണ തൊഴിലാളി കണ്ണാടി പറമ്പ് കൊറ്റാളി കോളനിയിലെ ലാലു എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. തകര്‍ന്നു വീണ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭീമിന് അടിയില്‍ കുടുങ്ങിയാണ് ഇരുവരും മരിച്ചത്. ഇരുവരെയും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

Continue Reading

വിവാഹവീട്ടിലെ തര്‍ക്കം; കണ്ണൂരില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊന്നു

കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. ബോംബേറില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടടി മനോരമ ഓഫീസിന് സമീപത്ത് ഒരാളെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.  മൃതദേഹം കണ്ടെത്തുമ്പോള്‍ മൃതദേഹത്തില്‍ തലയുണ്ടായിരുന്നില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം ഉടൻ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ജീപ്പിലെത്തിയ ഒരു സംഘമാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബോബ്  തലയില്‍ പതിച്ച  ജിഷ്ണു തല്‍ക്ഷണം […]

Continue Reading

കണ്ണൂരിൽ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തി

കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവ് ജസീർ (35) ആണ് കൊല്ലപ്പെട്ടത്. ( kannur hotel owner stabbed ) വാക്കുതർക്കത്തെ തുടർന്ന് ഇന്നലെ രാത്രി 12.30 നാണ് ജസീറിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading

കളക്ടറുടെ നിർദ്ദേശം തള്ളി; കോവിഡ് നിയന്ത്രണങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിൽ ഇന്ന് തെരഞ്ഞെടുപ്പ്

കോവിഡ് മാനദണ്ഡം നിലനിൽക്കേ സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പൊതു പരിപാടികളും കൂടി ചേരലുകളും വിലക്കി കളക്ടറുടെ ഉത്തരവ് നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ്. ജില്ല ബി കാറ്റഗറിയിലേക്ക് മാറിയാൽ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കളക്ടർ വി സി യോട് നിർദ്ദേശിച്ചിരുന്നു. കളക്ടറുടെ നിർദ്ദേശം തള്ളിയാണ് സർവകലാശാല നടപടി. ഇന്നലെ മുതൽ കണ്ണൂർ ബി കാറ്റഗറിയിലേക്ക് മാറിയിരുന്നു.

Continue Reading