കരിപ്പൂരിൽ ജനുവരി 15 മുതൽ ആറ് മാസത്തേക്ക് പകൽ വിമാനമില്ല; റൺവേ ഭാഗികമായി അടച്ചിടും

കരിപ്പൂർ: നവീകരണത്തിനായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള റൺവേ 15 മുതൽ ഭാഗികമായി അടച്ചിടും. ഇത് ആഭ്യന്തരസർവീസിനെ കാര്യമായി ബാധിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയാണ് റൺവേ അടച്ചിടുന്നത്. ഇതു കണക്കിലെടുത്ത് വിമാനസർവീസുകൾ വൈകീട്ട് ആറു മുതൽ രാവിലെ 10 വരെയുള്ള സമയത്തേക്ക് പുനഃക്രമീകരിച്ചു.റൺവേനവീകരണം പ്രധാനമായും ആഭ്യന്തര സർവീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര സർവീസുകൾ പുലർച്ചെയും വൈകീട്ടുമാണ്. പകൽസമയത്തെ ഡൽഹി -മുംബൈ സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയം വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അറിയണമെന്ന് എയർപോർട്ട് ഡയറക്ടർ പറഞ്ഞു. ആറു […]

Continue Reading

കോഴിക്കോട് വിമാനത്താവളത്തില്‍ കോവിഡ് പോസിറ്റീവ്, കൊച്ചിയിലെത്തിയപ്പോള്‍ നെഗറ്റീവ്; നിലവാരമില്ലാത്ത മെഷീനുകള്‍ ഇനിയെങ്കിലും ഒഴിവാക്കിക്കൂടെ?

വിമാനത്താവളങ്ങളില്‍ നിലവാരമില്ലാത്ത കമ്പനികളും മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാൻ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ ഒഴിവാക്കണമെന്ന അപേക്ഷയുമായി പ്രവാസിയുടെ കുറിപ്പ്. തെറ്റായ കോവിഡ് പരിശോധന ഫലം മൂലം തന്‍റെ സഹോദരിക്ക് ധനനഷ്ടമുണ്ടായെന്നും പാവപ്പെട്ട പ്രവാസികളെ പിഴിയുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ അധികാരികള്‍ കണ്ണടക്കരുതെന്നും പ്രവാസിയായ ഫസ അബുദബി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫസ അബുദബിയുടെ കുറിപ്പ്: കഴിഞ്ഞ 15-01-2022ന് എന്‍റെ സഹോദരി രാത്രി 10.15ന്‍റെ AirIndia IX-363 എന്ന ഫ്ലൈറ്റിനു കോഴിക്കോടു നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിൽ യാത്ര […]

Continue Reading

സ്വർണ്ണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണം പിടികൂടി. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ൽ ഷ​രീ​ഫ് ആ​ണ് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഡി​.ആ​ർ​.ഐ​യും ക​സ്റ്റം​സും ചേ​ർ​ന്നാണ് ഇയാളെ പിടികൂടിയത്.

Continue Reading