‘ഒരു പീസ് ചിക്കൻ കൂടി തരണം’; ക‍ർണാടകയിൽ വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ക‍ർണാടകയിൽ വിവാഹ പാർട്ടിക്കിടെ ചിക്കന്‍ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി.ര​ഗാട്ടി സ്വദേശി വിനോദ് മലഷെട്ടിയാണ് കൊലപ്പെട്ടത്. ക‍ർണാടകയിലെ ബെല​ഗാവിയിൽ ഇന്നലെയായിരുന്നു സംഭവം.പ്രതിയായ വിറ്റൽ ഹരുഗോപ്പിയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.   അടുത്ത സുഹൃത്തായ അഭിഷേക് കോപ്പഡിൻ്റെ വിവാഹ ചടങ്ങി‌ൽ പങ്കെടുക്കാനാണ് വിനോദ് മലഷെട്ടി എത്തിയത്. ഞായറാഴ്ച അഭിഷേകിന്റെ ഫാമിലായിരുന്നു വിവാഹപ്പാർട്ടി ഒരുക്കിയിരുന്നത്. ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിറ്റൽ ഹരുഗോപ്പിനോട് വിനോദ് മലഷെട്ടി ഒരു പീസ് ചിക്കൻ കൂടി പ്ലൈറ്റിലോട്ടിടാൻ ആവശ്യപ്പെടുകയായും ഗ്രേവി കുറച്ചാണ് തനിക്ക് വിളമ്പിയതെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. […]

Continue Reading

കര്‍ണാടകത്തില്‍ ചുരുക്കം സീറ്റുകളില്‍ മാത്രം മത്സരിച്ച് എസ്ഡിപിഐ, എഐഎംഐഎം; ആശ്വാസത്തില്‍ കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ അസദുദ്ദീൻ ഒവെെസിയുടെ എഐഎംഐഎം, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയും ശക്തമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാത്തതിനാൽ കോൺഗ്രസിന് ആശ്വാസം. തിരഞ്ഞെടുപ്പിലെ ഇക്കൂട്ടരുടെ ശക്തമായ സാന്നിദ്ധ്യം 13% ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകൾ ഭിന്നിക്കുമെന്നതായിരുന്നു കോൺഗ്രസിന്റെ ആശങ്ക. ഇതോടെ സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും ജനതാദളും (എസ്) തമ്മിലുള്ള പോരാട്ടത്തിനാണ് വഴിവെക്കുന്നത്.100 സീറ്റുകളിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി നേരത്തെ എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. എന്നാൽ കേവലം 16 സീറ്റിലേക്കാണ് അവർ സ്ഥാനാർത്ഥികളെ ചുരുക്കിയത്. ഒപ്പം എഐഎംഐഎം […]

Continue Reading

കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു; ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന…..

ബെംഗളൂരു: കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു. ധർവാഡിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോർച്ച നേതാവുമായ പ്രവീൺ കമ്മാർ(36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30- ഓടെയായിരുന്നു സംഭവം.ഗ്രാമത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രവീൺ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുകയും ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ ഒരുവിഭാഗം പ്രവീൺ കമ്മാറിനെ ആക്രമിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മുഖത്തും മറ്റും മർദിച്ചതിന് പിന്നാലെയാണ് പ്രവീണിന്റെ കഴുത്തിലും വയറ്റിലും […]

Continue Reading

താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത കാസർകോട് സ്വദേശികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ രണ്ടാഴ്ച മുൻപ് […]

Continue Reading

മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു; ഞെട്ടൽ മാറാതെ ബി.ജെ.പി

ബം​ഗ​ളൂ​രു: ബി.ജെ.പി വിട്ട മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജഗദീഷ് ഷെട്ടാറിനെ സ്വീകരിക്കുകയും ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കോൺഗ്രസ് പതാക കൈമാറുകയും ചെ‍‍യ്തു. സി​റ്റി​ങ് മ​ണ്ഡ​ല​മാ​യ ഹു​ബ്ബ​ള്ളി- ധാ​ർ​വാ​ഡ് സെ​ൻ​ട്ര​ലി​ൽ ഷെട്ടാർ മത്സരിക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ ബി.​ജെ.​പി​ക്ക് ക​ന​ത്ത പ്ര​ഹ​രം നൽകിയാണ് ​ജഗ​ദീ​ഷ് ഷെ​ട്ടാ​റിന്‍റെ കോ​ൺ​​ഗ്ര​സ് പ്രവേശനം. ആ​റു ത​വ​ണ എം.​എ​ൽ.​എ​യാ​യ 67 […]

Continue Reading

കർണാടകയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും ഉർദു സ്കൂളിനും നേരെ കല്ലേറ്; വാഹനങ്ങൾ തകർത്തു; 15 ഹിന്ദുത്വവാദികൾ അറസ്റ്റിൽ

ബെം​ഗളുരു: കർണാടക ഹാവേരിയിൽ മുസ്‌ലിം പള്ളിക്കും വീടുകൾക്കും സ്കൂളിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം. സംഭവത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.ആക്രമണം ചൊവ്വാഴ്ച പ്രദേശത്ത് സംഘർഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തിയിരുന്നു. റാലി ഒരു മുസ്‌ലിം പ്രദേശത്തു കൂടി കടന്നുപോയപ്പോൾ അവരിൽ ചിലർ അവിടുത്തെ വീടുകൾക്കും പള്ളിക്കും വിവിധ സ്ഥാപനങ്ങൾക്കും നേരെ കല്ലെറിയുകയായിരുന്നു.ലോറിയും […]

Continue Reading

കൈക്കൂലി കേസിൽ ഒളിവില്‍ പോയ എം.എൽ.എ തിരിച്ചെത്തി; ‘വീരോചിത’ സ്വീകരണം നൽകി പ്രവർത്തകർ

ബംഗളൂരു: കൈക്കൂലി കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ച കർണാടക ബിജെപി എം.എൽ.എ മദൽ വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണം നൽകി പാർട്ടി പ്രവർത്തകർ. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചന്നാഗിരി എം.എൽ.എ കൂടിയായ മദൽ വിരൂപാക്ഷപ്പയുടെ മകനടക്കം നാല് പേരെ കഴിഞ്ഞദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ എം.എൽ.എയെയും കാണാതായി. അഞ്ചു ദിവസമായി മുങ്ങിയ എം.എൽ.എ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുറത്ത് വന്നത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.മുദ്രാവാക്യം വിളിച്ചും പടക്കം […]

Continue Reading

മാലിന്യം തേടി പക്ഷികളെത്തുമെന്ന് അധികൃതർ; ബംഗളൂരു എയ്റോ ഇന്ത്യാ ഷോയുടെ പത്തുകിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു

ബംഗളൂരു:ബംഗളൂരുവിലെ എയ്‌റോ ഇന്ത്യാ ഷോ വേദിയുടെ പത്തു കിലോമീറ്റർ പരിധിയിൽ നോൺ വെജ് വിൽപ്പന നിരോധിച്ചു. യെലഹങ്ക എയർ ഫോഴ്‌സ് സ്‌റ്റേഷന്റെ പത്തു കിലോമീറ്റർ പരിധിയിൽ നോൺ വെജ് ഭക്ഷണം കഴിക്കുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യാണ് നോട്ടീസിറക്കിയത്. ഇതോടെ ഇറച്ചിക്കടകൾ, നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ, റെസ്റ്റാറൻറുകൾ എന്നിവ ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ അടച്ചിടണമെന്നും അധികൃതർ നിർദേശിച്ചു. ഫെബ്രുവരി 13 മുതൽ 17 വരെയാണ് ഷോ നടക്കുന്നത്. ”പൊതുജനങ്ങളുടെയും […]

Continue Reading

‘മുസ്‌ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല’; കർണാടകയിൽ ക്ഷേത്രോത്സവത്തില്‍ വീണ്ടും ബഹിഷ്കരണ ബാനർ സ്ഥാപിച്ച് വി.എച്ച്.പി

ബെം​ഗളുരു: കർണാടകയിൽ വീണ്ടും ക്ഷേത്രോത്സവത്തിൽ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്. മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലാണ് വംശീയ-വിദ്വേഷ നടപടി. ഇവിടുത്തെ ശ്രീ മഹാലിം​ഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പ്രദേശത്ത് ഒരു വിഭാ​ഗം വ്യാപാരികൾക്കെതിരെ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിൽ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയിരിക്കുന്നത്. സംഘ്പരിവാർ സംഘടനകളായ വി.എച്ച്.പിയും ബജ്രം​ഗ്​ദളുമാണ് ഇത്തരം ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്. “നേരത്തെ, ഭൂരിഭാഗം സ്റ്റാളുകളും മുസ്‌ലികളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത്തവണ, സ്റ്റാളുകളുടെ കരാർ അനുവദിക്കുന്നതിന്റെ നടത്തിപ്പ് ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്”- പ്രദേശവാസികളിലൊരാൾ […]

Continue Reading

പ്രണയാഭ്യർഥന നിരസിച്ചതിന്‌ വിദ്യാർഥിനിയെ കുത്തിക്കൊന്നു: പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ ബെംഗളൂരുവിൽ കോളേജ് കാമ്പസിൽ വിദ്യാർഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാംവർഷ ബി.ടെക്. വിദ്യാർഥിനി ലയ സ്മിത(19)യാണ് കൊല്ലപ്പെട്ടത്. മറ്റൊരു കോളേജിലെ വിദ്യാർഥിയായ കോലാർ സ്വദേശി പവൻകല്യാൺ (21) ആണ് കൊലനടത്തിയത്. ലയ സ്മിതയെ കൊലപ്പെടുത്തിയശേഷം അതേ കത്തികൊണ്ട് കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാൾ ഗുരുതരാവസ്ഥയിലാണ്.കോലാറിലെ മുൽബാഗലിനടുത്തുള്ള കാഞ്ചിപുര സ്വദേശികളാണ് ലയ സ്മിതയും പവൻകല്യാണും. ബി.സി.എ. വിദ്യാർഥിയാണ് പവൻ. തിങ്കളാഴ്ച പ്രസിഡൻസി കോളേജിന്റെ ബെംഗളൂരു റൂറലിലുള്ള ഇദ്കലൂറിലെ കാമ്പസിലെത്തിയ […]

Continue Reading