‘ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ’; പി യു പരീക്ഷാ ഹാളിലും ഹിജാബ് വിലക്ക്

ബെം​ഗളൂരു: കർണ്ണാടകയിൽ നാളെ മുതൽ ആരംഭിക്കുന്ന പി യു പരീക്ഷയുടെ പശ്ചാത്തലത്തിൽ ഹിജാബ് വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നു. പി യു പരീക്ഷാ ഹാളിൽ വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും ഇതര ജീവനക്കാർക്കും ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെ മന്ത്രിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ രംഗത്തെത്തി. ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ എന്നാണ് ഒരു വിദ്യാർത്ഥിനി സമൂഹ മാധ്യമത്തിലൂടെ ഉന്നയിച്ച ചോദ്യം.ഉഡുപ്പി ഗവൺമെന്റ് വനിതാ പ്രീ യൂണിവേഴ്സിറ്റി […]

Continue Reading

‘നിങ്ങൾക്ക് ഇനിയും അവസരമുണ്ട്, ഞങ്ങളുടെ ഭാവി തകർക്കരുത്’; കർണാടക മുഖ്യമന്ത്രിയോട് വിദ്യാർഥിനി

ബംഗളൂരു: ഹിജാബ് നിരോധനം നീക്കണമെന്ന് കർണാടക സർക്കാറിനോട് അഭ്യർഥിച്ച് ഹിജാബ് പ്രതിഷേധത്തിൽ മുന്നിലുണ്ടായിരുന്ന വിദ്യാർഥിനി. ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകിയ പെൺകുട്ടികളിലൊരാളായ ആലിയ അസ്സദിയാണ് ട്വിറ്ററിലൂടെ  കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ടാഗ് ചെയ്ത്  ഇക്കാര്യം ആവശ്യപ്പെട്ടത്.’ഈ മാസം 22 ന് നടക്കാനിരിക്കുന്ന പ്രീ-യൂണിവേഴ്സിറ്റി പരീക്ഷകളെഴുതാനാഗ്രഹിക്കുന്ന നിരവധി വിദ്യാർഥിനികളുടെ ഭാവിയെ ഇത് ബാധിക്കുമെന്നും ആലിയ പറഞ്ഞു. ‘ഞങ്ങളുടെ ഭാവി തകർക്കാതിരിക്കാൻ ഇനിയും അവസരമുണ്ടെന്നും ആലിയ ട്വീറ്റ് ചെയ്തു. ഹിജാബ് ധരിച്ച് ഞങ്ങളെ പരീക്ഷ എഴുതാൻ അനുവദിക്കാൻ […]

Continue Reading

കർണാടകയിൽ ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളുടെ കടകൾ ഹിന്ദുത്വ പ്രവർത്തകർ നശിപ്പിച്ചു ( വീഡിയോ കാണാം )

ബംഗളൂരു: കർണാടകയിലെ ധാർവാഡ് ജില്ലയിൽ ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തിയിരുന്ന മുസ്ലിംകളുടെ ഉന്തുവണ്ടികളും കടകളും ഹിന്ദുത്വ പ്രവർത്തകർ തകർത്തു. നഗ്ഗികേരി ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ തണ്ണി മത്തൻ ഉൾപ്പെടെ വിൽപന നടത്തിയിരുന്ന മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ശ്രീ രാമ സേന പ്രവർത്തകർ തകർത്തത്. കൂടാതെ, സ്റ്റാളിൽ വിൽപനക്കു വെച്ചിരുന്ന സാധനങ്ങളെല്ലാം റോഡിൽ വലിച്ചെറിഞ്ഞു.ഇതിനു സമീപത്തിരുന്ന് വിലപിക്കുന്ന വ്യാപാരിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കണമെന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനത്തിനു പിന്നാലെയാണ് ആക്രമം. ക്ഷേത്ര […]

Continue Reading

പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഹലാൽ മാംസ ക്യാമ്പയിന് പിന്നാലെ കർണാടകയിൽ പുതിയ പ്രചാരണവുമായി ഹിന്ദുത്വ സംഘടനകൾ

ബെംഗളൂരൂ:ഹലാൽ മാംസം നിരോധിക്കണമെന്ന ആവശ്യത്തിന് പിന്നാലെ കർണാടകയിൽ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകൾ.ബജ്‌റംഗദൾ,ശ്രീറാം സേന എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പുതിയ ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാരിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്. ഉച്ചഭാഷിണികൾ നീക്കിയില്ലെങ്കിൽ, പള്ളികൾക്ക് പുറത്ത് ഉറക്കെ ഹനുമാൻ ചാലിസ വായിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. ‘ഞാൻ പ്രാർഥനയ്ക്ക് എതിരല്ല. […]

Continue Reading

ഹിജാബ് നിരോധനം: കർണാടകയിൽ 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനായില്ല

കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല. കലബുറഗി ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. പരീക്ഷാ ഹാളിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. മാർച്ച് 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 വരെ പരീക്ഷ നീണ്ടുനിൽക്കും. 869399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവർക്കാണ് പരീക്ഷ മുടങ്ങിയതെന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് […]

Continue Reading

കോളജുകളിൽ മതചിഹ്നങ്ങൾക്കോ വസ്ത്രങ്ങൾക്കോ വിലക്കില്ല: കർണാടക മുഖ്യമന്ത്രി

ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ പരാമർശവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോളജുകളിൽ മത ഹിജാബ് ഉൾപ്പെടെയുള്ള മത ചിഹ്നങ്ങൾക്കോ വസ്ത്രങ്ങൾക്കോ വിലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. “ഹൈക്കോടതിയുടെ ഉത്തരവ് കോളജുകളിൽ നടപ്പാവില്ല. യൂണിഫോം സംവിധാനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാവുക.”- മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാവുകയാണ്. സ്‌കൂളുകൾ നേരത്തെ തുറുന്ന പശ്ചാത്തലത്തിൽ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളജുകൾ തുറക്കാൻ തീരുമാനിച്ചത്. എന്നാൽ കോളജുകൾ തുറന്ന ഇന്ന് വ്യത്യസ്തമായിരുന്നു […]

Continue Reading

നിസ്കാര സൗകര്യം ഒരുക്കി; മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്

മംഗളൂരു: നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ നടപടിക്കൊരുങ്ങി കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. ഇതിന് മുന്നോടിയായി സ്കൂള്‍ പ്രിന്‍സിപ്പളിനോട് വിശദീകരണം തേടി. മംഗളൂരു കഡബ സര്‍ക്കാര്‍ സ്കൂളിനാണ് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചത്. സ്കൂളില്‍ നിസ്കാര സൗകര്യം ഒരുക്കിയത് എന്തിനെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. സ്കൂള്‍ പ്രിന്‍സിപ്പലിനോട് ഉടന്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാല്‍ ഒഴിവുള്ള ക്ലാസില്‍ വെള്ളിയാഴ്ച നമസ്കാരത്തിനായി സൗകര്യം നല്‍കിയതാണെന്ന് സ്കൂള്‍ മാനേജ്മെന്‍റ് വിശദീകരിച്ചു. വര്‍ഷങ്ങളായി മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം നല്‍കാറുണ്ടെന്നും […]

Continue Reading

കോളജിന് മുന്നില്‍ ഒരു സംഘം യുവാക്കള്‍ വാളുമായെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മംഗലാപുരം :കോളജിന് മുന്നില്‍ ഒരു സംഘം യുവാക്കള്‍ വാളുമായെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മംഗ്‌ളുറു സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിശ്വനാഥ് (22) ആണ് അറസ്റ്റിലായത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബല്ലാല്‍ബാഗിലെ ശ്രീദേവി കോളജിന് മുന്നിലാണ് സംഭവം നടന്നത്. മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം വഴിയില്‍ വെച്ച്‌ ഒരു സ്‌കൂടെറില്‍ ഇടിച്ച്‌ ചെറിയ അപകടമുണ്ടായിരുന്നു. ഈ സംഭവം ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. ഇതിന് പിന്നാലെയാണ് ഒരു സംഘം യുവാക്കള്‍ വാളുമായി കോളജിന് മുന്നിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. […]

Continue Reading

കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു; സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും

ബെംഗളൂരു: കോവിഡ് മൂന്നാംതരംഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രി കാല കർഫ്യൂ ഉണ്ടായിരിക്കില്ല. സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതും കോവിഡ് മുക്തിനിരക്ക് വർധിച്ചതുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കാരണം. വാരാന്ത്യ ലോക്ക്ഡൗൺ നേരത്തെ തന്നെ പിൻവലിച്ചിരുന്നു. മെട്രോ ട്രെയിൻ, ബസ് അടക്കമുള്ള പൊതുഗതാഗതങ്ങളിൽ അതിന്റെ സീറ്റിങ് പ്രാപ്തിക്കനുസരിച്ച് ആളുകളെ ഉൾക്കൊള്ളിക്കാമെന്നും പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, […]

Continue Reading

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഐസൊലേഷന്‍

മംഗളൂരു . ദക്ഷിണ കന്നഡ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 7 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി.രാജേന്ദ്ര അറിയിച്ചതാണിത്. കേരളത്തില്‍ കോവിഡ് വാപനം കുത്തനെ ഉയരുകയാണ്. ദക്ഷിണ കന്നഡയിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം നിത്യേന ഉയര്‍ന്നു തുടങ്ങി. കോളജുകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐസൊലേഷന്‍ നടപടി. കേരളത്തില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ കര്‍ണാടകത്തില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ […]

Continue Reading