പ്രതിഷേധം ഫലം കണ്ടു, കളക്ടര്‍ ഇടപെട്ടു; ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി

പ്രതിഷേധം വര്‍ധിച്ചതിന് പിന്നാലെ കളക്ടറുടെ ഇടപെടല്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ( Controversy over Girls Denied Entry into Class for Wearing Hijab). കര്‍ണാടകയിലെ (Karnataka) ഉഡുപ്പിയിലാണ് (Udupi) സര്‍ക്കാര്‍ വനിതാ കോളേജില്‍ പ്രിന്‍സിപ്പല്‍ വിചിത്രമായ ഉത്തരവ് പുറത്തിറക്കിയത്. ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ (Rudra Gowda) അറിയിച്ചത്. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവച്ചിരുന്നു.ഇതിന് പിന്നാലെയാണ് […]

Continue Reading

‘എന്നെ തിഹാര്‍ ജയിലിലേക്ക് അയച്ചത് ബിജെപിയില്‍ ചേരാത്തതിനാല്‍’: ഡി കെ ശിവകുമാര്‍

ബിജെപിയില്‍ ചേരാന്‍ തയ്യാറാവാതിരുന്നതു കൊണ്ടാണ് തന്നെ തിഹാര്‍ ജയിലില്‍ അടച്ചതെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2019ല്‍ അദ്ദേഹം 50 ദിവസം ജയിലിലായിരുന്നു. എന്തിനാണ് ശിവകുമാര്‍ തിഹാർ ജയിലിൽ പോയതെന്ന ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ ചോദ്യത്തിന് മറുപടിയായാണ് ശിവകുമാര്‍ ഇങ്ങനെ പറഞ്ഞത്- “നിങ്ങളെ (ബിജെപി) പിന്തുണയ്ക്കാത്തതിനാണ് എന്നെ ജയിലിൽ അടച്ചത്.” ഇതു പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശിവകുമാര്‍ അവകാശപ്പെട്ടു.

Continue Reading

ഇതര മതക്കാരിയെ ബൈകിൽ കയറ്റിയ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മർദിച്ചതായി പരാതി; ആറു പേർ അറസ്റ്റിൽ

മംഗളൂരു: സൂറത്ത്കലിൽ വീണ്ടും സദാചാര പോലീസ് ഗുണ്ടായിസം. ഇതര മതത്തിൽപ്പെട്ട പെൺകുട്ടിക്കൊപ്പം മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയാണ് ഈ കുറ്റകൃത്യത്തിനിരയായത്. വിദ്യാർത്ഥിനിയെ പിന്തുടർന്നെത്തിയ യുവാക്കളുടെ സംഘം യുവാവിനെ മർദിച്ചു. ഇതര മതസ്ഥരായ ആൺകുട്ടികൾക്കൊപ്പം സഞ്ചരിക്കരുതെന്ന് പെൺകുട്ടിക്ക് മുന്നറിയിപ്പ് നൽകി. വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെന്റ് ഒഴിഞ്ഞുപോയ പെൺകുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും ലഗേജുകൾ പുതിയ സ്ഥലത്തേക്ക് മാറ്റാനിരിക്കെയാണ് ആക്രമണത്തിന് ഇരയായതെന്നുംയുവതി പറയപ്പെടുന്നു. സൂറത്ത്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആക്രമണം നടന്ന് മിനിറ്റുകൾക്കകം സംഘാംഗങ്ങളെ പോലീസ് പിടികൂടി. ദ്രുതഗതിയിലുള്ള ഓപ്പറേഷനിൽ […]

Continue Reading

പള്ളിക്ക് സമീപം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ഖത്വീബിനെ അധിക്ഷേപിക്കുകയും ചെയ്തതായി പരാതി; മൂന്ന് പേർ അറസ്റ്റിൽ

പള്ളിക്ക് സമീപം ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയും ഖത്വീബിനെ അധിക്ഷേപിക്കുകയും ചെയ്തതെന്ന പരാതിയിൽ മൂന്ന് പേരെ കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട് വാൾ താലൂക് പരിധിയിലെ ശരൺ (24), വിഗ്നേഷ് (23), ഹർഷിത് (22) എന്നിവരാണ് അറസ്റ്റിലായത്. നവംബർ 14 ഞായറാഴ്ച അർധരാത്രി കുർനാട് സുബ്ബഗുളി താജുൽ ഉലമ ജുമാ മസ്ജിദിന് സമീപത്താണ് സംഭവം നടന്നത്. ഇരുചക്രവാഹനത്തിൽ എത്തിയ പ്രതികൾ മുദ്രാവാക്യം മുഴക്കുകയും ബഹളം വെക്കുകയും ചെയ്തതായി മസ്ജിദ് കമിറ്റി അംഗങ്ങൾ പരാതിപ്പെട്ടു. പള്ളിയിൽ കയറി ഖത്വീബിനെ […]

Continue Reading