ടോൾപ്ലാസയിലേക്ക് ആംബുലൻസ് പാഞ്ഞുകയറി; കർണാടകയിൽ മൂന്നുപേർ മരിച്ചു
കർണാടക ശിരൂർ ടോൾപ്ലാസയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 4 മണിക്കാണ് കർണാടക ശിരൂർ ടോൾ പ്ലാസയിൽ അപകടം നടന്നത്. ഹൊന്നാവറിൽ നിന്ന് കുന്ദാപൂരിലേക്ക് രോഗികളുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ആംബുലൻസ് നിയന്ത്രണം വിട്ട് ടോൾ പ്ലാസയിലേക്ക് പാഞ്ഞുകയറിയായിരുന്നു അപകടം. സംഭവത്തിൻ്റെ സിസി ടി.വി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ബൈന്ദൂർ പൊലീസ് സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Continue Reading