മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ സ്‌ഫോടനം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്

മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ സ്‌ഫോടനം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. മുഹമ്മദ് ഷാരിഖാണ് സ്ഫോടനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ മുൻപും യു.എ.പി.എ പ്രകാരം കേസെടുത്തിരുന്നതായാണ് വിവരം. മംഗളൂരുവിൽ ഓട്ടോറിക്ഷ ദുരൂഹമായ സാഹചര്യത്തിൽ കത്തിനശിച്ച സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് ഡ്രൈവർക്കും ഒരു യാത്രക്കാരനും പൊള്ളലേറ്റിരുന്നു. ഈ യാത്രക്കാരൻ മുഹമ്മദ് ഷാരിഖാണെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ മംഗളൂരുവിൽ ചുവരെഴുത്തിയതിന് യു.എ.പി.എ പ്രകാരം നേരത്തെ കേസെടുത്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. ഈ […]

Continue Reading

കര്‍ണാടക അധ്യാപന നിയമനം: ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം, വിശദീകരണം ഇങ്ങനെ

ബംഗളൂരു: കര്‍ണാടകയില്‍ അധ്യാപന നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. ഹാള്‍ ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ കര്‍ണാടക വിദ്യഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. ഹാള്‍ ടിക്കറ്റില്‍ ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരം ബോളിവുഡ് താരത്തിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ബിആര്‍ നായിഡു ട്വീറ്റ് ചെയ്തു. നടി സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയ്ക്കുള്ളില്‍ നീലച്ചിത്രങ്ങള്‍ കണ്ട പാര്‍ട്ടിയില്‍ […]

Continue Reading

പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് നവരാത്രി ആഘോഷത്തിനിടെ അതിക്രമിച്ച് കയറി സംഘം; ജയ് ശ്രീറാം, ഹിന്ദു ധര്‍മം മുദ്രാവാക്യങ്ങള്‍

ബെംഗളൂരു: കര്‍ണാടകയില്‍ നവരാത്രി ആഘോഷത്തിനിടെ പൈതൃക പട്ടികയിലുള്ള മദ്രസയിലേക്ക് അതിക്രമിച്ച് കയറി ആള്‍ക്കൂട്ടം. കര്‍ണാടകയിലെ ബിദറില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മദ്രസയിലേക്കുള്ള പടികളില്‍ നിന്നുകൊണ്ട് ജയ് ശ്രീറാം, ഹിന്ദു ധര്‍മം ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ച സംഘം മദ്രസ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വെച്ച് പൂജയും നടത്തി.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദസറ ഘോഷയാത്രയുടെ ഭാഗമായിരുന്ന സംഘം മദ്രസയുടെ പൂട്ട് തകര്‍ത്തുകൊണ്ട് ഉള്ളിലേക്ക് […]

Continue Reading

11 മക്കളുണ്ട്, സ്വത്തുണ്ട്… സംരക്ഷിക്കാന്‍ ആരുമില്ലാതെ ദയാവധത്തിന് അനുമതി തേടി ഈ അമ്മ

11 മക്കളുണ്ട്. 30 ഏക്കര്‍ സ്ഥലവും ഏഴ് വീടുകളും ഉണ്ട്. എന്നിട്ടും സംരക്ഷിക്കാനാരുമില്ലെന്ന് പറഞ്ഞ് ദയാവധത്തിന് അനുമതി തേടുകയാണ് വയോധിക. കർണാടകയിലാണ് സംഭവം. പുട്ടവ്വ ഹനമന്തപ്പ എന്ന 75കാരിയാണ് ദയാവധം തേടി രാഷ്ട്രപതിക്ക് ഹരജി സമര്‍പ്പിച്ചതെന്ന് വാര്‍ത്താഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. റാണിബെന്നൂർ രംഗനാഥനഗര സ്വദേശിനിയാണ് പുട്ടവ്വ ഹനമന്തപ്പ. ഏഴ് ആൺമക്കൾക്കും നാല് പെൺമക്കൾക്കും ജന്മം നൽകിയെങ്കിലും വാര്‍ധക്യത്തില്‍ ആരും തന്നെ സംരക്ഷിക്കാന്‍ തയ്യാറല്ലെന്ന് വയോധിക ഹരജിയിൽ ചൂണ്ടിക്കാട്ടി. രോഗബാധിതയായതോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് […]

Continue Reading

ഷിമോഗയിൽ സവർക്കറുടെ ഫ്‌ളക്‌സിനെച്ചൊല്ലി സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു, നിരോധനാജ്ഞ

ബംഗളൂരു: വി.ഡി സവർക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക്. കർണാടകയിലെ ഷിമോഗയിലാണ് സംഭവം. സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഷിമോഗയിലെ അമീർ അഹ്മദ് നഗറിൽ ഒരു വിഭാഗം വി.ഡി സവർക്കറുടെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് സ്ഥാപിച്ചതാണ് തർക്കങ്ങൾക്കു തുടക്കം. ഇതിൽ എതിർപ്പുമായി മറ്റൊരു സംഘമെത്തി. ഇവർ ഫള്ക്‌സ് നീക്കം ചെയ്യുകയും സ്ഥാനത്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ഫളക്‌സ് സ്ഥാപിക്കുകയും ചെയ്തു. സംഭവം വലിയ സംഘർഷത്തിലേക്ക് നയിച്ചു. ഇതിനിടയിലാണ് രണ്ടുപേർക്ക് […]

Continue Reading

കർണാടക സൂറത്ത് കല്ലിൽ യുവാവിനെ വെട്ടിക്കൊന്നു(സി സി ടി വി വീഡിയോ കാണാം )

കർണാടക സൂറത്ത് കല്ലിൽ യുവാവിനെ വെട്ടിക്കൊന്നു(സി സി ടി വി വീഡിയോ കാണാം )

Continue Reading

യുവ മോര്‍ച്ച നേതാവിന്റെ കൊലപാതകം; ‘അക്രമികള്‍ എത്തിയത് കേരള രജിസ്‌ട്രേഷന്‍ ബൈക്കില്‍’

കര്‍ണാടക ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്റെ കൊലപാതകത്തിന്റെ അന്വേഷണം കേരളത്തിലേക്കും. കൊലയാളി സംഘം എത്തിയത് കേരള രജിസ്‌ട്രേഷന്‍ ബൈക്കിലാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കേരളത്തിലും വ്യാപിപ്പിക്കുന്നത്. ”കേരള രജിസ്‌ട്രേഷനായ നമ്പര്‍ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേരാണ് കൊല നടത്തിയത്. അതിര്‍ത്തിയായതിനാല്‍ കൊല നടത്തിയ ശേഷം കൊലപാതകികള്‍ക്ക് കേരളത്തിലേക്ക് രക്ഷപ്പെടാന്‍ എളുപ്പമാണ്. പ്രതികളെ കണ്ടെത്താന്‍ കേരള സര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.”- കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ […]

Continue Reading

മംഗളുരുവില്‍ 800 വര്‍ഷം പഴക്കമുള്ള മസ്ജിദ് ക്ഷേത്ര ഭൂമിയെന്ന് ഹിന്ദുത്വവാദികള്‍; പ്രശ്നം വെച്ച് അവകാശവാദമുന്നയിച്ചത് മലയാളി ജ്യോത്സ്യന്‍

മംഗളുരു: മംഗളുരുവില്‍ മുസ്ലിം പള്ളിയില്‍ ശൈവ ആരാധനയുടെ അടയാളങ്ങളുണ്ടെന്ന അവകാശവാദവുമായി ഹിന്ദുത്വ വാദികള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മംഗളുരു നഗരത്തില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ അസ്സയ്യിദ് അബ്ദുല്ലാഹി മദനി മസ്ജിദിനെതിരെയാണ് വിദ്വേഷ പ്രചരണം. 800 വര്‍ഷം പഴക്കമുള്ള മസ്ജിദില്‍ ശൈവ ആരാധന നടന്നിരുന്നതിന്റെ തെളിവുണ്ടെന്നാണ് വി.എച്ച്.പി, ബജ്രംഗ് ദള്‍ സംഘടനകള്‍ അവകാശവാദമുന്നയിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 20ന് നവീകരണത്തിനായി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചപ്പോഴാണ് ഇക്കാര്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് പറന്നു. പൊളിക്കുന്നതിനിടെ […]

Continue Reading

മോദിയെ പ്രശംസിച്ചു; രാജിക്ക് പിന്നാലെ മുൻ കോൺഗ്രസ് മന്ത്രി ബിജെപിയിൽ

ബെംഗളൂരു • കോൺഗ്രസിൽനിന്നു രാജിവച്ച മുതിർന്ന നേതാവ് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നു. കർണാടകയിലെ മുൻ മന്ത്രി പ്രമോദ് മധ്വരാജാണ്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വമെടുത്തത്. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനു രാജിക്കത്തു കൈമാറിയതിനു പിന്നാലെയായിരുന്നു പ്രമോദിന്റെ നീക്കം.‘കെപിസിസി വൈസ് പ്രസിഡന്റ് പദവി സ്വീകരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. കഴിഞ്ഞ മൂന്നു വർഷമായി ഉഡുപ്പി ജില്ലാ കോൺഗ്രസിൽനിന്നും മോശമായ അനുഭവമാണ് ഉണ്ടായത്. ഇത് എന്നെ രാഷ്ട്രീയമായി ശ്വാസംമുട്ടിക്കുന്നു. പരാതിയിന്മേൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നാണു മനസ്സിലായത്. ഇക്കാരണങ്ങളാൽ കോൺഗ്രസ് […]

Continue Reading

കര്‍ണാടകയില്‍ ചര്‍ച്ചിന് നേരെ ആക്രമം; കുരിശ് തകര്‍ത്ത് ഹനുമാന്റെ ചിത്രം സ്ഥാപിച്ചു

കര്‍ണാടകയിലെ പേരട്കയില്‍ ചര്‍ച്ചിന് നേരെ ആക്രമണം. ചര്‍ച്ചിന്റെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച സംഘം കുരിശ് നശിപ്പിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തു. അസംബ്ലി ഓഫ് ഗോഡ് പേരാട് ചര്‍ച്ചിന് നേരെയായിരുന്നു അക്രമണം. സംഭവത്തില്‍ ഫാ.ജോസ് വര്‍ഗീസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടബ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.മേയ് ഒന്നിന് അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്.ചര്‍ച്ചില്‍ അതിക്രമിച്ച് കയറിയ സംഘം ഹനുമാന്റെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. പള്ളിയില്‍ മോഷണവും നടത്തിയിരുന്നു. ഇലക്ട്രിക് മീറ്റര്‍, , പൈപ്പുകള്‍, വാട്ടര്‍ പമ്പ്,  പ്രാര്‍ത്ഥനാലയത്തിന്റെയും […]

Continue Reading