ജയാമ്മയുടെ അന്ത്യാഭിലാഷം അവർ മറന്നില്ല; സംസ്‌കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി മുസ്‌ലിം അയൽക്കാർ(വീഡിയോ)

മൈസൂരു: നിരന്തരം മതസ്പർധയുടെയും വിദ്വേഷത്തിന്റെയും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന കർണാടകയിൽനിന്ന് മതമൈത്രിയുടെ പുതിയൊരു വാര്‍ത്ത. കഴിഞ്ഞ ദിവസം മൈസൂരുവില്‍ അന്തരിച്ച ജയാമ്മയെന്ന വയോധികയുടെ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി മുസ്‌ലിം അയൽക്കാർ. 60കാരിയുടെ അന്ത്യാഭിലാഷ പ്രകാരമാണ് സംസ്‌കാര ചടങ്ങുകൾ പൂർണമായും മുസ്‌ലിം അയൽക്കാരുടെ മേൽനോട്ടത്തിൽ നടന്നത്.മൈസൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ ഗൗസിയ നഗറിൽ ജയാമ്മയും കുടുംബവും താമസം ആരംഭിച്ചിട്ട് 40 വർഷത്തിലേറെയായി. ചുറ്റും മുസ്‌ലിം വീടുകളാണുള്ളത്. സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം പരസ്പരം പങ്കുവച്ചും സഹകരിച്ചുമാണ് അവർ കഴിഞ്ഞത്.കർണാടകയിൽനിന്നുള്ള ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ […]

Continue Reading

ഹലാൽ മുദ്രക്കെതിരെ കർണാടകയിൽ സംഘ്പരിവാർ സംഘടനകൾ

ബംഗളൂരു: ഹലാൽ മാംസ ബഹിഷ്കരണ പ്രചാരണത്തിന് പിന്നാലെ ഉൽപന്നങ്ങളിലെ ഹലാൽ മുദ്ര നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിൽ സംഘ്പരിവാർ സംഘടനകൾ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി), എയർ ഇന്ത്യ, അമുൽഫെഡ് ഡെയറി, മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോർപറേഷൻ (എം.ടി.ഡി.സി) എന്നിവയെ ലക്ഷ്യമിട്ട് ഹിന്ദുജനജാഗ്രതി സമിതിയാണ് പ്രചാരണം ആരംഭിച്ചത്. ഇവർ പുറത്തിറക്കുന്ന ഉൽപന്നങ്ങളിലെ ഹലാൽ മുദ്ര നിരോധിക്കുന്നതുവരെ പ്രചാരണം തുടരുമെന്ന് സംഘടനകൾ അറിയിച്ചു. ചിക്കൻ ഉൽപന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ധാന്യപ്പൊടി, ചോക്ലറ്റ് ബ്രാൻഡുകൾ എന്നിവ ഹലാൽ […]

Continue Reading

എസി പൊട്ടിത്തെറിച്ച് കുടുംബത്തിലെ കുട്ടികളടക്കം നാല് പേർ മരിച്ചു

ബെംഗളൂരു: കർണാടക വിജയന​ഗരയിൽ എയർ കണ്ടീഷണർ (എ.സി) പൊട്ടിത്തെറിച്ച് ഒരുകുടംബത്തിലെ നാലുപേർ മരിച്ചു. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകൻ അദ്വിക് (6), മകൾ പ്രേരണ (8) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബം ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം. എ സി വെന്റിലേറ്ററിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. വീടുമുഴുവൻ കത്തിനശിച്ച […]

Continue Reading

കർണാടക ഹലാൽ വിവാദം; മൃഗങ്ങളെ അബോധാവസ്ഥയിലാക്കി മാത്രം അറക്കണം; ഉത്തരവ്

കർണാടകയിൽ വീണ്ടും ഹലാൽ വിവാദം. മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുതെന്ന് ഉത്തരവിട്ട് കർണാടക മൃഗസംരക്ഷണ വകുപ്പ്. കശാപ്പ് ചെയ്യുന്നതിന് മുമ്പ് മൃഗങ്ങളെ അബോധാവസ്ഥയിലാക്കണമെന്നാണ് നിർദേശം. ഹലാൽ ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനിടെയാണ് ഉത്തരവ്.അറക്കാൻ ഉദ്ദേശിക്കുന്ന മൃഗം അബോധാവസ്ഥയിലും വേദന അറിയാതിരിക്കുന്ന അവസ്ഥയിലുമാണെന്ന് ഉറപ്പ് വരുത്തണം. ഇത് അറവുശാലയിലെ ജീവനക്കാർ പാലിക്കണം. മൃഗങ്ങളെ അബോധാവസ്ഥയിലാക്കാനും, അറക്കാനും പിന്നീട് വൃത്തിയാക്കനുമെല്ലാം അറവുശാലകളിൽ പ്രത്യേകമായ ഇടം വേണമെന്നും വകുപ്പ് നിർദേശിക്കുന്നു.മുസ്ലിം മാംസ കച്ചവടക്കാരെ വിലക്കരുതെന്നാവശ്യപ്പെട്ടും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽനിന്നും […]

Continue Reading

ഹലാല്‍ മാസം വിറ്റു; മുസ്‌ലിം കടക്കാരന് നേരെ ബജ്‌രംഗ്ദള്‍ ആക്രമണം

ഷിമോഗ: ഹലാല്‍ മാംസം വിറ്റുവെന്നാരോപിച്ച് കര്‍ണാടക ഭദ്രാവതിയില്‍ ഇറച്ചിക്കടക്കാരന് നേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഹലാല്‍ മാംസത്തിരെയുള്ള എതിര്‍പ്പ് എന്തിനാണെന്ന കാര്യം പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ബജ്‌രംഗ്ദളിന്റെ ആക്രമണം. വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. കടയിലേക്ക് കയറി ചെന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അകാരണമായി കടക്കാരനോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു.സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഷിമോഗ എസ്.പി ലക്ഷ്മി പ്രസാദ് എ.എന്‍.ഐയോട് പറഞ്ഞു. ‘ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മുസ്‌ലിം കച്ചവടക്കാരന് നേരെ അകാരണമായി […]

Continue Reading

ഹിജാബിട്ട വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി; ഏഴ് അധ്യാപകർക്ക് സസ്‌പെൻഷൻ

ബംഗളൂരു: ഗദാഗ് ജില്ലയിൽ വിദ്യാർത്ഥികളെ ഹിജാബിട്ട് എസ്എസ്എൽസി പരീക്ഷയെഴുതാൻ അനുവദിച്ച ഏഴ് അധ്യാപകർക്ക് സസ്പൻഷൻ. സിഎസ് പാട്ടീൽ ഗേൾസ്, ബോയ്‌സ് ഹൈസ്‌കൂളുകളിലെ അധ്യാപകരെയാണ് അധികൃതകർ സസ്‌പെൻഡ് ചെയ്തത്. രണ്ട് സൂപ്രണ്ടുമാർക്കും സസ്‌പെൻഷനുണ്ട്. സ്‌കൂളുകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം വിദ്യാർത്ഥികൽ നൽകിയ ഹർജി മാർച്ച് 15നാണ് കർണാടക ഹൈക്കോടതി തള്ളിയത്. ഹിജാബ് ഇസ്‌ലാം മതത്തിലെ അനിവാര്യ മതാചാരമല്ല എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധി. ഹിജാബ് നിയന്ത്രണം യുക്തിപരമാണ് എന്നും വിദ്യാർത്ഥികൾ […]

Continue Reading

മുസ്‌ലിം ഭരണാധികാരികളെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറച്ച് കർണാടക; ടിപ്പുവിനെക്കുറിച്ചുള്ള ‘സ്വാതന്ത്രസമര സേനാനി’ വിശേഷണം നീക്കി

ബെംഗളൂരു: മുസ്‌ലിം രാജാക്കൻമാരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിക്കുറക്കാൻ കർണാടകയിലെ പാഠപുസ്തക പരിഷ്‌കാര കമ്മിറ്റിയുടെ തീരുമാനം. ടിപ്പു സുൽത്താൻ, ബാബർ, മുഹമ്മദ് ബിൻ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെക്കുറിച്ച് പറയുന്ന ഭാഗങ്ങളാണ് കുറയ്ക്കുന്നത്.ടിപ്പുവിനെ മഹത്വവൽക്കരിക്കുന്ന വിശേഷണങ്ങൾ പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ടിപ്പുവിനെക്കുറിച്ച് പറയുന്ന ഭാഗത്ത് ‘മൈസൂർ കടുവ’, ‘സ്വാതന്ത്ര്യസമര സേനാനി’ തുടങ്ങിയ വിശേഷണങ്ങൾ ഒഴിവാക്കും. മുഗൾ സാമ്രാജ്യത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠഭാഗവും ഒഴിവാക്കും. ഇനി ഒരു സംക്ഷിപ്ത വിവരണം മാത്രമാണ് പുസ്തകങ്ങളിൽ ഉണ്ടാവുക.കശ്മീരിലെ കർകോട്ട സാമ്രാജ്യത്തെക്കുറിച്ചും അസമിലെ അഹോം സാമ്രാജ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ […]

Continue Reading

‘മുസ്ലിം രാജ്യങ്ങളിൽ ഹിന്ദുക്കളുണ്ട്, പള്ളിക്ക് സമീപം കച്ചവടം നടത്തുന്നതിനെ ആരും തടയുന്നില്ല’; കർണാടക വിവാദത്തിൽ യുഎഇ രാജകുടുംബാം​ഗം

ദുബായ്: കര്‍ണാടകയിലെ ക്ഷേത്രപരിസരങ്ങളിൽ മുസ്ലിം മതസ്ഥര്‍ കച്ചവടം നടത്തുന്നത് ഹിന്ദുത്വ വാദികൾ തടയുന്നതിനെതിരെ വിമര്‍ശനവുമായി യുഎഇ രാജകുടുംബാംഗം ഹിന്ദ് അല്‍ ഖാസിമി. യുഎഇ, സൗദി ഉള്‍പ്പെടെയുളള മുസ്ലിം രാജ്യങ്ങളില്‍ നിരവധി ഹിന്ദു മതസ്ഥര്‍ ജോലി ചെയ്യുന്നുണ്ടെന്നും. ഇവര്‍ക്കൊന്നും പള്ളികള്‍ക്ക് സമീപം കച്ചവടം നടത്തുന്നതിന് തടസ്സമില്ലെന്നുമാണ് യുഎഇ രാജകുടുംബാംഗം ട്വീറ്റ് ചെയ്തത്.ഇന്ത്യോനേഷ്യ, മലേഷ്യ, യുഎഇ, ഖത്തര്‍, ബഹ്‌റെെന്‍, കുവൈത്ത്, ഒമാന്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന ഹിന്ദു മതസ്ഥരുടെ കണക്കുകളുമായാണ് രാജകുടുംബാംഗത്തിന്റെ ട്വീറ്റ്. അതേസമയം ഈ കണക്കുകള്‍ കൃത്യമല്ല. […]

Continue Reading

ഹിജാബ് ഒഴിവാക്കി വിദ്യാർത്ഥിനികളെത്തി; ക്ലാസിൽ വരാതെ ഹർജി നൽകിയ ആറ് പെൺകുട്ടികളും

ബം​ഗളൂരു: ക്ലാസ് റൂമുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്ക് പിന്നാലെ ബുധനാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. ഹിജാബ് ധരിക്കാതെ ചില മുസ്ലിം വിദ്യാർത്ഥിനികൾ ക്ലാസുകളിലെത്തിയപ്പോൾ ചിലർ ക്ലാസുകളിൽ ഹാജരായില്ല. ഹിജാബ് ധരിക്കാതെ ക്ലാസിലേക്കില്ലെന്നാണ് ഈ വിദ്യാർത്ഥികളുടെ നിലപാട്. കർണാടക ഹൈക്കോടതിയിൽ ഹിജാബ് വിലക്കിനെതിരെ ഹർജി നൽകിയ ആറ് വിദ്യാർത്ഥിനികളും ഉഡുപ്പി ​ഗവ പ്രീ യൂണിവേഴ്സിറ്റി കോളേജിലെത്തിയില്ല.കർണാടക വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം ബുധനാഴ്ച ഉഡുപ്പിയിൽ ഒമ്പതാം ക്ലാസുകളിൽ 30116 […]

Continue Reading

ഹിജാബ് വിവാദം: വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ

കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക. വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.ആഹ്ലാദപ്രകടനങ്ങൾ, […]

Continue Reading