വൃത്തിഹീനം…. അസഹ്യം….കാസർഗോഡ് സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ ഇങ്ങനെയാണ്
▪️കാസര്‍ഗോഡ്: ടോയ്ലറ്റ് എന്ന ഇംഗ്ലീഷ് വാക്കിന് ശുചിമുറി എന്ന് മലയാള പരിഭാഷ കണ്ടുപിടിച്ചവര്‍ ആരായാലും കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായുള്ള ശുചിമുറികള്‍ ക ‘ണ്ടാല്‍ രണ്ടാമതൊന്നുകൂടി ആലോചിക്കും. ശുചിത്വം ഒട്ടുമില്ലാത്തൊരു മുറിയെ ശുചിമുറിയെന്ന് വിളിക്കുന്നതില്‍ വലിയ അനൗചിത്യമുണ്ടല്ലോ.സിവില്‍ സ്റ്റേഷനില്‍ പലയിടങ്ങളിലും ശുചിമുറിയുടെ വാതില്‍ തുറന്നൊന്നു നോക്കിയാല്‍തന്നെ ആരും മുഖംതിരിച്ചുപോകും. പ്രത്യേകിച്ചും ഏറ്റവുമധികം ആളുകളെത്തുന്ന ആര്‍ടിഒ ഓഫീസിനും ട്രഷറിക്കും സമീപം. പലതിലും ദുര്‍ഗന്ധം കാരണം പ്രവേശിക്കാന്‍ പോലുമാകാത്ത നിലയാണ്.പണ്ടൊക്കെ ബസ് സ്റ്റാന്‍ഡുകളിലെയും മറ്റ് പൊതു ഇടങ്ങളിലെയും ടോയ്ലറ്റുകളില് മിക്കതും […]
Continue Reading