വിവാദത്തിനിടെ കാസര്‍കോട് കലക്ടര്‍ അവധിയിൽ; ചുമതല എഡിഎമ്മിന്
സി.പി.എം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കാസര്‍കോട് കലക്ടര്‍ ഭണ്ഠാരി സ്വാഗത് അവധിയിൽ. നാളെ മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലെന്നാണ് വിശദീകരണം. എ.ഡി.എമ്മിനാണ് പകരം ചുമതല. പൊതുപരിപാടികൾ വിലക്കിയ കാസർകോട് ജില്ലാകലക്ടർ ഉത്തരവ് ഇറക്കിയിരുന്നു. പിന്നാലെ കല്കടർ ഉത്തരവ് പിൻവലിച്ചു. ഇത് സിപിഎം ജില്ലാ സമ്മേളനത്തിന് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിരുന്നു. കല്കടർ ഈ ഉത്തരവ് പുനസ്ഥാപിക്കണമെന്ന ഹർജി പരിഗണിച്ച ഹൈക്കോടതി അമ്പത് പേരിൽ കൂടുലുള്ള പൊതുപരിപാടികൾ വിലക്കി ഇടക്കാല ഉത്തരവിറക്കി.
Continue Reading