സ്‌കൂൾ ബസ് മറിഞ്ഞു; കാസർകോട്ട് നിരവധി കുട്ടികൾക്ക് പരിക്ക്

കാസർകോട് ചാലയിൽ സ്‌കൂൾ ബസ് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പി.ടി.എം എ.യു.പി സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വലിയ കയറ്റത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. മരത്തിൽ തങ്ങിനിന്നതിനാലാണ് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടത്. 24 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്.പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. എന്നാൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടു കുട്ടികളുടെ കൈക്ക് ഒടിവുണ്ട്.

Continue Reading

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ആധുനികവത്ക്കരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അദ്ധ്യക്ഷയായിട്ടുളള കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതിയാണ് പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കിയത്. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍കോട്് റെയില്‍വെ സ്റ്റേഷന്‍ മുതല്‍ തായലങ്ങാടി വരെയുളള ഭാഗമാണ് നവീകരിക്കുക. പദ്ധതിയുടെ ഭാഗമായി റെയില്‍വെ സ്റ്റേഷന് മുമ്പിലായി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും […]

Continue Reading

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് പിടികൂടി

കാസര്‍കോട് ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്റി നാര്‍ക്കോട്ടിക്ക് ടീമും ആദൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടി. കാസറഗോഡ് വിദ്യാനഗറില്‍ താമസിക്കുന്ന സുബെര്‍ അബ്ബാസിനെ അറസ്‌റ് ചെയ്തു. ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്‌

Continue Reading