വിദ്യാർഥികള്‍ക്കെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കാസർകോട് ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ

കാസർകോട്: വിദ്യാർഥികള്‍ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി കാസർകോട് ഗവ.കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എം രമ. പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളേജിൻ്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും നിർവ്യാജം മാപ്പു പറയുന്നുവെന്ന് രമ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കോളേജിലെ ചില വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞപ്പോൾ അത് മൊത്തം വിദ്യാർത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇട വന്നിട്ടുണ്ടെങ്കിൽ അത് ഖേദകരമാണ്. എന്നാൽ എസ്.എഫ്.ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുകയാണെന്നും ദേഹോപദ്രവം ഏൽപിച്ച് […]

Continue Reading

കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും

പ്രതിഷേധങ്ങൾക്കൊടുവിൽ കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മാസം ജില്ല സന്ദർശിച്ച ആരോഗ്യ മന്ത്രി ഡിസംബർ ആദ്യവാരം ഒപി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങിയില്ല. കൂടാതെ കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റുകയും […]

Continue Reading

കാസര്‍കോട് പ്രിന്‍സിപ്പലിന്‍റെ കാല് പിടിപ്പിച്ച കേസ്; തന്നെ കഞ്ചാവ് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ഥി

കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്ന് കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പാൾ തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍കോട് ഗവണ്‍മെന്‍റ് കോളജ് വിദ്യാര്‍ഥി സനദ്. താൻ കാലുപിടിച്ചതല്ല, നിർബന്ധിച്ച് പിടിപ്പിച്ചതാണെന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാൽ ബോധ്യമാവും. ഭയം കൊണ്ടാണ് ഇതുവരെയും മാധ്യമങ്ങളുടെ മുന്നിൽ വരാതിരുന്നതെന്നും സനദ് പറയുന്നു.കോളജില്‍ നിന്ന് പുറത്താക്കുമെന്നും മയക്കുമരുന്ന്  ഉപയോഗിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാലാണ് കാലുപിടിക്കേണ്ടി വന്നതെന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സനദ് പറയുന്നു. കോളേജ് അധികൃതർ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചെന്നും ചില വിദ്യാർഥികളെ […]

Continue Reading

കാസറഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതി

കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതിയുമായി എംഎസ്എഫ്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നാണ് പരാതി. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

Continue Reading

കാസറഗോഡ് ഗവ. കോളേജിന് കോവിഡ് പശ്ചാതലത്തിലും തിലകപ്പട്ടം:അഭിനന്ദിച്ച് ഒ.എസ്.എ

വിദ്യാനഗർ: കോവിഡ് മഹാമാരിക്കിടയിലും ഓൺലൈൻ പഠനം നടത്തി തങ്ങളുടെ കടമകൾ നിറവേറ്റുകവഴി കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഒന്നാം സ്ഥാന പദവിയിലെത്തി റാങ്കുകൾ വാരിക്കൂട്ടിയ കാസറഗോഡ് ഗവ. കോളേജ് മിടുക്കരായ എല്ലാ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും, രക്ഷിതാക്കളെയും, പ്രിൻസിപ്പൽ, പി ടി എ കമ്മിറ്റി, കോളേജ് കൗൺസിൽ, നോൺ ടീച്ചിൻഗ് സ്റ്റാഫ് തുടങ്ങി ഈ മേഖലയിൽ സേവന രംഗത്തുള്ള എല്ലാവരെയും ഗവ. കോളേജ് ഒ എസ് എ പ്രവർത്തക സമിതി യോഗം അഭിനന്ദിച്ചു.സർവ്വകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിൽ 13 റാങ്ക് (90% […]

Continue Reading

ദേശീയറാങ്കിങ്ങിൽ 82-ാമത്;തിളങ്ങി കാസർകോട് ഗവ. കോളേജ്

കാസർകോട്: 2021-ലെ ദേശീയ ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി കാസർകോട് ഗവ. കോളേജ് കണ്ണൂർ സർവകലാശാലയിലെ കോളേജുകളിൽ ഒന്നാംസ്ഥാനം നിലനിർത്തി. കേന്ദ്ര വിദ്യാഭ്യാസവകുപ്പ് 2015 മുതൽ ഏർപ്പെടുത്തിയ റാങ്കിങ്ങിൽ കോളേജുകളുടെ വിഭാഗത്തിൽ ആദ്യത്തെ നൂറിൽ എത്തിയ കോളേജ് ഈ വർഷം ഒരു റാങ്ക് ഉയർന്ന് 82-ാം റാങ്ക് നേടി. എല്ലാ വിഭാഗങ്ങളിലുമുള്ള ഉയർന്ന വിജയശതമാനം, കുട്ടികളുടെ ഉപരിപഠനം, തൊഴിൽ എന്നിവയ്ക്കുള്ള ഉയർന്ന സാധ്യത, സർക്കാരിൽനിന്ന്‌ ലഭിക്കുന്ന സാമ്പത്തികസഹായങ്ങളുടെ മികച്ച വിനിയോഗം എന്നിവയാണ് താരതമ്യേന വലിയ പല കോളേജുകളെയും […]

Continue Reading