കാസർകോട്ട് വ്യാപക പരിശോധന, 200 കിലോ പഴകിയ മത്സ്യം പിടികൂടി 

കാസർകോട്: കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കാസര്‍കോട്ടെ വിദ്യാ‍ര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം മാ‍‍ര്‍ക്കറ്റുകളിൽ വ്യാപകമായി പരിശോധനകൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും ഭക്ഷണ സാധനങ്ങൾ പിടിച്ചത്. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന പരിശോധനയിൽ, 140 കിലോ പഴകിയ ഇറച്ചിയും മീനും ഭക്ഷണ […]

Continue Reading

കാസര്‍കോട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി; സല്യൂട്ടും

കാസര്‍കോഡ്: കാസര്‍കോഡ് നടന്ന റിപബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാകയുയര്‍ത്തിയത് തലകീഴായി. മാധ്യമ പ്രവര്‍ത്തകരാണ് പതാക തല തിരിച്ചാണുള്ളതെന്ന് ചൂണ്ടിക്കാണിച്ചത്.തലകീഴായി ഉയര്‍ത്തിയ പതാകക്ക് അപ്പോഴേക്കും മന്ത്രി സല്യൂട്ടും നല്‍കിയിരുന്നു. വേദിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും അബദ്ധം മനസിലായിരുന്നില്ല. പതാക തലതിരിച്ചാണെന്ന് മനസിലായതോടെ ഉടനെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തുകയുമായിരുന്നു.വിഷയത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എ.ഡി.എം അറിയിച്ചു.

Continue Reading

നഗരത്തിലെ കടയിൽ മോഷണം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

കാസർകോട്: നഗരത്തിലെ കടയിലെ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫർഹാൻ (25) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് എം ജി റോഡിലെ മൈ കിചൻ എന്ന കടയിൽ മോഷണം നടന്നത്. കടയുടമ ഫോർട് റോഡിലെ നൗശാദിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് കാസർകോട് ടൗൺ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കടയിൽ മുമ്പും മോഷണം നടന്നതായി പരാതിയുണ്ടായിരുന്നു.

Continue Reading

കാസർകോട് സംയുക്ത പോലീസ് പരിശോധന: പതിനാറ് കിലോയിലധികം കഞ്ചാവ് പിടികൂടി

കാസർകോട്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡും നർകോട്ടിക് സെൽ ഡിവൈഎസ്പി എം.എ മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള DANSAF സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ 16കിലോ യിൽ അധികം വരുന്ന കഞ്ചാവ് പിടികൂടി. മഞ്ചേശ്വർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽKL 14 AA 2719 നമ്പർ കാറിൽ കടത്തുകയായിരുന്ന 4 കിലോയിലധികം വരുന്ന കഞ്ചാവുമായി യാസിൻ ഇമ്രാജ് എന്ന കേഡി ഇമ്രാൻ, […]

Continue Reading

*സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞ് 65 ലക്ഷം രൂപ കൊള്ളയടിച്ച കേസ്,കുമ്പള സ്വദേശി ഉൾപ്പെടെ ആറ് പേർക്കായി ലുക്കൗട്ട് നോട്ടീസ്*

കാസര്‍കോട്: കര്‍ണാടക സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറ് പ്രതികള്‍ക്കായി കാസര്‍കോട് പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കി. കണ്ണൂര്‍ ചിറക്കല്‍ പുതിയ തെരു നടുക്കണ്ടി ഹൗസിലെ മുബാറക്ക്(27), കാസര്‍കോട് കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറിലെ ഷഹീര്‍ എന്ന ഷെഹീര്‍ റസീം(34), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്നുപാലം ചക്കാലക്കല്‍ ഹൗസിലെ സുജിത്(26) വയനാട് പനമരം നടവയല്‍ കായകുന്ന് പാത്തിപ്പാക്കല്‍ ഹൗസ് ജോബിഷ് ജോസഫ്(23), തൃശ്ശൂര്‍ കൊടശ്ശേരി സെന്റ് മേരീസ് ചര്‍ച്ചിന് സമീപത്തെ […]

Continue Reading

പെർവാഡ് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

കുമ്പള : കുമ്പള പെർവാഡ് ദേശിയ പാതയിൽ പെട്രോൾ പമ്പിനു സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. മൊഗ്രാൽ പുത്തൂർ സ്വദേശികളായ ജഗ്ഗു (30), ബാലകൃഷ്ണൻ (50), ബദ്രിയ നഗർ സ്വദേശി മുർഷിദ് (22) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 14 – 528 ആൾട്ടോ കാർ എതിരെ വരികയായിരുന്ന കെ എൽ 14 – യു 3570 സ്വിഫ്റ്റ് കാറിലും കെ എൽ […]

Continue Reading

പെയിന്റുമായി പോകുകയായിരുന്ന ലോറിയുടെ രഹസ്യ അറയിൽ നിന്നും സ്പിരിറ്റും മദ്യ ശേഖരവും പിടികൂടി; ഒരാൾ അറസ്റ്റിൽ

കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും പുലര്‍ച്ചെ രണ്ടരയോടെ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റും മദ്യവും പിടികൂടിയത്. മംഗലാപുരം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന KL 09 AD 0761 നമ്പര്‍ ടോറസ് ലോറിയില്‍ നിന്നാണ് 35 ലിറ്ററിന്റെ 54 കന്നാസുകളിലായി സ്പിരിറ്റും അരലിറ്ററിന്റെ 2646 കുപ്പി ഗോവന്‍ മദ്യം പിടികൂടിയത്. പെയിന്റ് ബോക്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. […]

Continue Reading

കാസറഗോഡ് ഗവ.കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതി

കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിയെ കൊണ്ട് കാലു പിടിപ്പിച്ചതായി പരാതിയുമായി എംഎസ്എഫ്. രണ്ടാം വർഷ ബിരുദ വിദ്യാർഥിയെക്കൊണ്ട് മൂന്ന് തവണ കാലു പിടിപ്പിച്ചുവെന്നാണ് പരാതി. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കണമെങ്കിൽ കാലു പിടിക്കണമെന്ന് പ്രിൻസിപ്പൽ (ഇൻ ചാർജ് ) എം. രമ ആവശ്യപ്പെടുവെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. വിദ്യാർഥി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

Continue Reading