കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ പരസ്യമായി മദ്യപാനം, രണ്ട് പേർ പിടിയിൽ
കാസർകോട്: നഗരസഭാ പുതിയ ബസ് സ്റ്റാൻഡിലെ ഒന്നാംനിലയിൽ പരസ്യ മദ്യപാനം നടത്തിയവർക്കെതിരേ നടപടി. നഗരസഭാ സെക്രട്ടറിയും ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ പരസ്യ മദ്യപാനം നടത്തിയ രണ്ടുപേരെ കണ്ടെത്തി. ഇവരെ കാസർകോട് ടൗൺ പോലീസിന് കൈമാറി. കർണാടക ഹുബ്ലിയിലെ രാജു (36), എടനീർ പാടിയിലെ സുനിൽകുമാർ (38) എന്നിവരാണ് പിടിയിലായത്. ഇവർക്ക് കോടതിയിൽ പിഴയടക്കാൻ നോട്ടീസ് നൽകി. ഗാന്ധിജയന്തി ശുചീകരണവുമായി ബന്ധപ്പെട്ട് ബസ് സ്റ്റാൻഡ് ശുചീകരണത്തിനിടെ വ്യാപാരികൾ പരസ്യ മദ്യപാനവും ലഹരി ഉപയോഗവും സംബന്ധിച്ച പരാതി പറഞ്ഞിരുന്നു. […]
Continue Reading