വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ കർശന നിരീക്ഷണത്തിൽ കഴിയണം: ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

കോവിഡ് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനു ശേഷം കോവിഡ് പരിശോധന നടത്തണമെന്നും തുടര്‍ന്ന് വീണ്ടും എഴ് ദിവസം കൂടി ഐസൊലേഷനില്‍ തുടരണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. ജില്ല കോറോംണ കോര്‍കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഐസൊലേഷന്‍ സൗകര്യമുള്ള ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. […]

Continue Reading

കാസര്‍കോട് ജില്ലക്കാരായ 14 യുവാക്കളെ കാണാതായ സംഭവം,:പ്രതി ഹംസഫര്‍ കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി

കൊച്ചി∙ ഭീകര സംഘടനയായ ഐസിലേലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് വിദേശത്തേക്കു കടത്തി എന്ന കേസിലെ പ്രതി കല്പറ്റ സ്വദേശി നഷിദുല്‍ ഹംസഫര്‍(28) കുറ്റക്കാരനാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ 23ന് വിധിക്കും. കാസര്‍കോട് സ്വദേശികളായ 14 യുവാക്കളെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. 2016 മേയ്, ജൂണ്‍ മാസങ്ങളിലാണ് യുവാക്കളെ ഐസിസില്‍ ചേര്‍ക്കാനായി വിദേശത്തേക്കു കടത്തിയത്. സംഘത്തോടൊപ്പം ചേരാന്‍ 2017 ഒക്ടോബര്‍ മൂന്നിന് ഹംസഫറും […]

Continue Reading

ശക്തമായ മഴ ;കാസർകോട് ജില്ലയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല

Continue Reading

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ സീറ്റിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല; കാസര്‍കോട് സ്വദേശിയ്ക്കുള്ള നഷ്ടപരിഹാരം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി.ഗുഡ്‌സ് ഓട്ടോയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത കാസര്‍കോട് സ്വദേശി ബീമയ്ക്ക് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിനെതിരേ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദീന്റെതാണ് ഉത്തരവ്.ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ സാധനങ്ങളുമായി പോകുമ്പോള്‍ ഡ്രൈവര്‍ വാഹനം പെട്ടെന്ന് തിരിച്ചതിനാലുണ്ടായ അപകടത്തിലാണ് ബീമയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് ട്രിബ്യൂണല്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. […]

Continue Reading