കാസറഗോഡ് ആൾതാമസമില്ലാത്ത വീട്ടിൽ നിരോധിത നോട്ടുകൾ; കണ്ടെത്തിയത് അഞ്ച് ചാക്കുകളിലായി 1000 രൂപ നോട്ടു കെട്ടുകൾ

കാസർകോട്: ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും നിരോധിത നോട്ടുകൾ പിടികൂടി. കാസർകോട് ബദിയെടുക്കയിലാണ് സംഭവം. വലിയ അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിച്ച 1,000 രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വീട്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിവസങ്ങൾക്ക് മുമ്പ് സംശയാസ്പദമായ രീതിയിൽ രാത്രി വീട്ടിലേക്ക് വാഹനങ്ങൾ വരുന്നത് കണ്ടുവെന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കർണാടകയിനിന്ന് കൊണ്ടുവന്നതാണെന്നാണ് പൊലീസിൻ്റെ സംശയം. കർണാട തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധന കർശനമാക്കിയതിനാൽ […]

Continue Reading

താമസിക്കാനിടം ചോദിച്ചെത്തി, നസീമയുടെ സമ്മതം, അലക്കാന്‍ പുറത്തിറങ്ങിയനേരം സ്വര്‍ണാഭരണങ്ങളുമായി മുങ്ങി.യുവതി അറസ്റ്റിൽ

കുമ്പള: ജോലിക്ക് നിന്ന വീട്ടിൽനിന്ന്സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ യുവതി അറസ്റ്റിൽ. പാടി ചൂരിമൂലയിലെ അലിമമ്മ (48) ആണ് പിടിയിലായത്. മടിക്കേരിയിൽ വെച്ചാണ് യുവതി അറസ്റ്റിലായത്. 21 പവൻ ആഭരണങ്ങളാണ് ഒന്നര വർഷം മുൻപ് ഇവർ കവർന്നത്. പുത്തിഗെ മുഗുവിലെ ബി.എം.ഇബ്രാഹിമിന്റെ വീട്ടിൽനിന്നാണ് സ്വർണം കവർന്നത്. ഏഴ് വർഷം യുവതി ഇവിടെ ജോലിക്കാരിയായിരുന്നു. ഒന്നരവർഷം മുൻപ് രാത്രി വീട്ടിലെത്തിയ യുവതി താമസിക്കാനിടം തരണമെന്ന് പറഞ്ഞപ്പോൾ ഇബ്രാഹിമിന്റെ ഭാര്യ നസീമ സമ്മതിച്ചു. നസീമ വസ്ത്രങ്ങൾ മടക്കി അലമാരയിൽ സൂക്ഷിക്കുമ്പോൾ അലമാരയിലുണ്ടായിരുന്ന […]

Continue Reading

മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനം ഉന്നതങ്ങളിലെത്തിച്ചെന്ന് വി.മുരളീധരൻ; കൂകി വിളിച്ച് വിദ്യാർത്ഥികൾ

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രസംഗിക്കുന്നതിനിടെ കൂകി വിളിച്ച് വിദ്യാർത്ഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് വിദ്യാർത്ഥികൾ കൂക്കി വിളിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ചടങ്ങിനിടെയാണ് പ്രതികരണം. അതിനിടെ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേയെന്ന് അദ്ദേഹം […]

Continue Reading

തീവണ്ടിയാത്രയ്ക്കിടെ പുറത്തേക്കുവീണ ഫോൺ കണ്ടെത്താൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്‌

കാസർകോട് : തീവണ്ടിയാത്രയ്ക്കിടെ അബദ്ധത്തിൽ കൈവിട്ട ഫോൺ തിരിച്ചെടുക്കാൻ കോളേജ് വിദ്യാർഥിനിക്ക് കൂട്ടായി ആർ.പി.എഫ്. ഉദ്യോഗസ്ഥർ. കുമ്പളയിൽനിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകവെയാണ് പി.ജി. വിദ്യാർഥിനിയുടെ ഫോൺ ജനൽവഴി വീണത്. കാഞ്ഞങ്ങാട്ട് ഇറങ്ങേണ്ട വിദ്യാർഥിനി സ്റ്റോപ്പെത്തും മുൻപ് തീവണ്ടി വേഗംകുറച്ചപ്പോഴാണ് സീറ്റിൽനിന്ന് എഴുന്നേറ്റത്. ആ സമയം കൈയിലുണ്ടായിരുന്ന ഫോൺ അബദ്ധത്തിൽ ജനൽവഴി പുറത്തേക്ക് വീഴുകയായിരുന്നു.ഫോൺ നഷ്ടപ്പെട്ട വിഷമത്തോടെ സ്റ്റേഷനിൽ ഇറങ്ങിയ വിദ്യാർഥിനി കണ്ടത് ആർ.പി.എഫ്.ഉദ്യോഗസ്ഥരെയാണ്. ഗോവ ഗവർണർ ജില്ലയിലേക്ക് എത്തുന്നതുമായിചുമതലയ്ക്കായി എത്തിയ ആർ.പി.എഫ്. ഉദ്യോഗസ്ഥരോടാണ് കുട്ടി തന്റെ ഫോൺ നഷ്ടപ്പെട്ട […]

Continue Reading

മണ്ണെണ്ണ ഉള്ളിൽച്ചെന്ന് പത്താംതരം വിദ്യാർഥി മരിച്ചു

ചെർക്കള: മണ്ണെണ്ണ ഉള്ളിൽച്ചെന്ന് ചികിത്സയിലായിരുന്ന പത്താംക്ലാസ് വിദ്യാർഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകൻ എം.എ.ഉമ്മർ അഫ്ത്വാബുദ്ദീൻ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥതയെത്തുടർന്നാണ് ആസ്പത്രിയിലെത്തിച്ചത്. നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാവിലെ നടന്ന രസതന്ത്രം ഉൾപ്പെടെ നാല് പരീക്ഷ എഴുതിയിരുന്നു.സഹോദരങ്ങൾ: അഫീല, ഫാത്വിമ (ആറാംതരം വിദ്യാർഥിനി, നായന്മാർമൂല ടി.ഐ.എച്ച്.എസ്. സ്കൂൾ)

Continue Reading

വേനലിനൊപ്പം വ്യാപകമായി ചിക്കൻ പോക്‌സും; കാസർകോട്ട് 70 ദിവസത്തിനുള്ളിൽ 469 രോഗബാധിതർ

കാഞ്ഞങ്ങാട്: കനത്ത ചൂടിനൊപ്പം ജില്ലയിൽ ചിക്കൻപോക്സ് രോഗവും വ്യാപിക്കുകയാണ്. ജനുവരിമുതൽ കാസർഗോഡ് ജില്ലയിൽ 469 പേർക്ക് രോഗം പിടിപെട്ടതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മാർച്ച് മാസത്തിൽ മാത്രം 84 പേർ ചികിത്സതേടി.ചിക്കൻപോക്സ് വ്യാപകമായി റിപ്പോർട്ടുചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് നിർദേശിച്ചു. പരീക്ഷാകാലമായിതിനാൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം നിഷ്കർഷ പുലർത്തണമെന്നും ഡി.എം.ഒ. അഭ്യർഥിച്ചു.രോഗബാധിതരായ കുട്ടികളെ പൊറ്റകൾ കൊഴിഞ്ഞുപോകുന്നതുവരെ സ്കൂളിൽ വിടാതിരിക്കണമെന്നതാണ് പ്രധാന നിർദേശം. പരീക്ഷയെഴുതുന്ന രോഗം ബാധിച്ച കുട്ടികൾക്കായി […]

Continue Reading

കാസറഗോഡ് പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

▪️കാഞ്ഞങ്ങാട്: സ്കൂളിന് പിറക് വശം പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുണ്ടംകുഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി അഭിനവിനെ(17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 8മണിയോടെ എൽ.പിസ്കൂളിന്റെ പിറക് വശം തൂങ്ങിയതായി കണ്ടെത്തുകയായിരുന്നു. ചെങ്കള ഇ.കെ നായനാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.സ്കൂൾ വിട്ട് വീട്ടിലെത്തി കളിക്കാനായി കുണ്ടംകുഴിയിലേക്ക് പോയതാണെന്ന് പറയുന്നു.കുട്ടിയെ കാണാത്തതിനെ തുടർന്ന്വിട്ടുകാരും നാട്ടുകാരുംഅന്വേഷണം നടത്തുന്നതിനിടയിലാണ് തൂങ്ങി മരിച്ചതായി കണ്ടത്.പെരളത്തെവിനോദിന്റെ മകനാണ്.========================

Continue Reading

കാസറഗോഡ് ട്രാൻസ്‌ഫോർമർ മോഷ്ടിച്ചു കടത്തുന്നതിനിടെ രണ്ടുപേർ പിടിയിൽ

കാസർകോഡ്: കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ. പെരിങ്ങോത്ത് വെച്ച് തമിഴ്‌നാട് സ്വദേശികളായ മണികണ്ഠൻ, പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ കെ.എസ്.ഇ.ബി നല്ലോമ്പുഴ സെക്ഷൻ പരിധിയിലെ അരിയിരിത്തിയിൽ മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാൻ സൂക്ഷിച്ചിരുന്ന ട്രാൻസ്‌ഫോർമർ ചൊവ്വാഴ്ച രാത്രിയായിരുന്നു മോഷണം പോയത്. മോഷ്ടിച്ച ട്രാൻസ്‌ഫോർമർ കടത്തി കൊണ്ടുപോവുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പ്രതികൾ വർഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

കാസർകോട് വില്ലേജ് ഓഫീസില്‍ ‘അളിയനെ’ നിയമിച്ച വില്ലേജ് അസിസ്റ്റന്റിനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിക്ക് ശുപാർശ

കാസര്‍കോട്: വില്ലേജ് അസിസ്റ്റന്റിന്റെ അളിയനെ വില്ലേജ് ഓഫീസില്‍ അനധികൃതമായി നിയമിച്ച വില്ലേജ് അസിസ്റ്റന്റിനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ. ഹാജര്‍ പട്ടികയില്‍ പേരില്ലാത്ത ഒരാളെ ജോലിക്കുവെച്ച കളനാട് വില്ലേജ് ഓഫീസര്‍ പി.ജി. അംബിക, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ബി. സുജേഷ്, വില്ലേജ് അസിസ്റ്റന്റ് ടി. സുരേഷ്ബാബു എന്നിവര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കി.വില്ലേജ് അസിസ്റ്റന്റിന്റെ ഭാര്യാസഹോദരന്‍ ചാമുണ്ഡിക്കടവിലെ കെ. സുജിത്കുമാറാണ് ഓഫീസില്‍ ഭൂമി തരംമാറ്റല്‍ ക്രമീകരണം, അനന്തരാവകാശ പത്രികയുടെ റിപ്പോര്‍ട്ട് തുടങ്ങിയ സുപ്രധാനരേഖകള്‍ […]

Continue Reading

‘പിണറായി വിജയൻ കാസർകോട്ടേക്ക് എഴുന്നള്ളുന്നേ… ആരും പുറത്തിറങ്ങരുതേ”വിളംബര പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് പരിഹാസ പ്രതിഷേധം നടത്തി.മുഖ്യമന്ത്രി കടന്ന് പോകുന്നയിടങ്ങളിലെല്ലാം യൂത്ത് കോൺഗ്രസുകാരെയടക്കം കരുതൽ തടങ്കലിലാക്കുകയാണെന്ന് ജില്ലാ നേതാക്കൾ പറഞ്ഞു. ‘പിണറായി വിജയൻ കാസർകോട്ടേക്ക് എഴുന്നള്ളുന്നേ… ആരും പുറത്തിറങ്ങരുതേ’യെന്ന് എഴുതി തയ്യാറാക്കിയ വിളംബരം ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ വായിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം എന്നിവർ ചെണ്ടകൊട്ടി പെരുമ്പറ മുഴക്കി. ജില്ലാ ഭാരവാഹികളായ ഇസ്മയിൽ ചിത്താരി, സത്യനാഥൻ പത്രവളപ്പിൽ, ഷോണി […]

Continue Reading