കാസറഗോഡ് ജനറൽ ആസ്പത്രിയില്‍ ലിഫ്റ്റ് നന്നാക്കാനെത്തിയ ഓപ്പറേറ്റർ ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് ഒന്നരമണിക്കൂർ

കാസർകോട് : ജനറൽആസ്പത്രിയിലെ ലിഫ്റ്റ് തകരാറിലായി ഒരാഴ്ച കഴിഞ്ഞിട്ടും പരിഹാരമായില്ല. രോഗികളും ജീവനക്കാരും ഏഴുനിലയുള്ള ആസ്പത്രി കെട്ടിടം കയറിറങ്ങി ബുദ്ധിമുട്ടുകയാണ്. അതിനിടെ ലിഫ്റ്റ് നന്നാക്കാനെത്തിയ ഓപ്പറേറ്റർ ഒന്നരമണിക്കൂർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. തകരാറ് കൃത്യമായി പരിഹരിച്ച് പ്രവർത്തനം തുടങ്ങിയില്ലെങ്കിൽ രോഗികളോ ജീവനക്കാരോ ലിഫ്റ്റിൽ കുടുങ്ങാൻ സാധ്യതയുണ്ട്. ആസ്പത്രിയിൽ റാംപ് സൗകര്യമില്ലാത്തത് കിടപ്പുരോഗികളെയാണ് പ്രധാനമായി ബാധിക്കുന്നത്. നടക്കാൻ പ്രയാസമുള്ള രോഗികളെ കൂട്ടിന് വന്നവരും ജീവനക്കാരും ചേർന്നാണ് വാർഡിലോ റൂമിലോ എത്തിക്കുന്നത്. ആസ്പത്രി കാന്റീനിൽനിന്ന് ഭക്ഷണം വാങ്ങാനും ദിവസവും രണ്ടോ മൂന്നോ […]

Continue Reading

കാസര്‍കോട് ജനറലാശുപത്രി മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാസര്‍കോട് വികസന പാക്കേജ് ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് ജനറലാശുപത്രിയില്‍ നിര്‍മ്മിക്കുന്ന മലിനജലസംസ്‌കരണ പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കെ.ഡി.പി. സ്പെഷല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍, തദ്ദേശഭരണവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.പി.രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയര്‍ ജോമോന്‍, ഡോ.കെ.കെ. രാജാറാം, ഡോ.ഗീത ഗുരുദാസ്, ജോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. 1.06 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മലിനീകരണ സംസ്‌കരണ പ്ലാന്റ്റിന് ദിവസത്തില്‍ രണ്ട് ലക്ഷം ലിറ്റര്‍ […]

Continue Reading