കോട്ടക്കുന്ന് ബീഫാത്തിമ ഹജ്ജുമ്മ കുടുംബ സംഗമം തലമുറകളുടെ കൂടിച്ചേരലായി
വലിയപറമ്പ് : മൊഗ്രാൽ പുത്തൂർ കോട്ടക്കുന്നിലെ മഹിതമായ ബീഫാത്തിമ ഹജ്ജുമ്മ തറവാട്ടുകാരുടെ സംഗമം ഇടയിലക്കാട് കവ്വായി കായലിൽ ‘വലിയപറമ്പ ക്രുയിസ് ‘ ഹൗസ് ബോട്ടിൽ വെച്ച് ചേർന്നു. ‘മധുരസ്മരണകളുമായി തലമുറകളുടെ കായൽ യാത്ര’ എന്ന പേരിൽ ബീഫാത്തിമയുടെ മക്കളും,പേരമക്കളും, മരുമക്കളുമടക്കം നൂറോളം പേർ ബോട്ടിൽ ഒത്തുചേർന്നത് അക്ഷരാർത്ഥത്തിൽ തലമുറകളുടെ കൂടിച്ചേരലായി മാറി. ആദര-അനുമോദന-കലാ-കായിക പരിപാടികൾ സംഗമത്തിന് കൊഴുപ്പേകി.ആടിയും പാടിയും നർമ്മം വിതറിയും അനുഭവങ്ങൾ പങ്ക് വെച്ചും പരിപാടിക്കെത്തിയവർ സംഗമത്തെ സമ്പന്നമാക്കി. ബീഫാത്തിമയുടെ പേരക്കുട്ടികളുടെ പേരക്കുട്ടികളടക്കം കുടുംബ സംഗമത്തിൽ […]
Continue Reading