ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ, മാപ്പും പറയണം; വുക്മനോവിച്ചിന് 10 ലക്ഷം പിഴ

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കും പരിശീലകൻ ഇവാൻ വുകുമനോവിച്ചിനും എതിരെ നടപടിയുമായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഈ മാസം അവസാനിച്ച ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിൽ സുനിൽ ഛേത്രിയെടുത്ത ഫ്രീ കിക്ക്‌ അനുവദിച്ച റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനായ ഇവാൻ വുകുമനോവിച്ച് ടീമിനോട് കളം വിടാൻ നിർദേശം നൽകിയത്. വിഷയത്തിൽ ക്ലബിന് നാല് കോടി രൂപ പിഴ ചുമത്തി. […]

Continue Reading

റീ മാച്ചോ, ബ്ലാസ്റ്റേഴ്സിനുള്ള പണിയോ?; ഫുട്ബോള്‍ ഫെഡറേഷന്‍റെ അടിയന്തര യോഗം

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സിയും തമ്മിലുള്ള നോക്കൌട്ട് മത്സരത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ ഇന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ യോഗം ചേരും. വിവാദ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കളി മതിയാക്കി തിരിച്ചുകയറിയിരുന്നു. മത്സരം ബഹിഷ്കരിച്ച ബ്ലാസ്റ്റേഴ്സ് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഇക്കാര്യത്തില്‍‌ പരാതിയും നല്‍കിയിരുന്നു. മത്സരം വീണ്ടും കളിക്കണമെന്നും ഗോള്‍ അനുവദിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണം എന്നതുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍. ഈ വിഷയത്തില്‍ ഇന്നു തന്നെ […]

Continue Reading

ബ്ലാസ്റ്റേഴ്സിനു വിലക്ക് വരുമോ? പ്ലേ ഓഫ് ബഹിഷ്ക്കരണത്തില്‍ എന്ത് സംഭവിക്കും?

ബംഗളൂരു: ഐ.എസ്.എല്ലിന്‍റെ ചരിത്രത്തില്‍ തന്നെ കേട്ടു കേള്‍വിയില്ലാത്ത സംഭവങ്ങള്‍ക്കാണ് ഇന്ന്  ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയം സാക്ഷിയായത്.  എക്സ്ട്രാ ടൈമില്‍ ബംഗളൂരു നേടിയ വിവാദ ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് താരങ്ങളെ തിരിച്ചു വിളിക്കുകയായിരുന്നു. ഐ.എസ്.എല്ലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് കളം വിടുന്നത്. ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കടക്കം വലിയ നടപടികളിലേക്ക് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നീങ്ങുമോ എന്ന ആശങ്കയിലാണിപ്പോള്‍ ആരാധകര്‍. മുമ്പ്   2015 ഐ.എസ്.എല്‍ ഫൈനലിന് ശേഷം  എഫ്.സി ഗോവ സമ്മാനദാനച്ചടങ്ങ്  ബഹിഷ്കരിച്ചിരുന്നു. […]

Continue Reading

‘ഇതാണ് ഇന്നലെ സംഭവിച്ചത്’; പെനാല്‍റ്റി ദുരന്തത്തെക്കുറിച്ച് വുകുമനോവിച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഹൈദരാബാദിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സംഭവിച്ച പിഴവുകള്‍ തുറന്നു പറഞ്ഞു കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച്. ഷൂട്ടൗട്ടിനായി താരങ്ങളെ തെരഞ്ഞെടുത്തതിലും സബ്‌സ്റ്റിറ്റിയൂഷനുകള്‍ നടത്തിയതിലും പിഴവ് സംഭവിച്ചുവെന്ന കാര്യങ്ങളെക്കുറിച്ച് മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൂട്ടൗട്ടില്‍ ടീമിന്റെ ആദ്യ കിക്കെടുക്കാന്‍ നായകന്‍ അഡ്രിയാന്‍ ലൂണയ്ക്കു പകരം പ്രതിരോധ താരം മാര്‍ക്കോ ലെസ്‌കോവിച്ചിനെ നിയോഗിച്ചതിലാണ് വുകുമനോവിച്ച് ഏറെ വിമര്‍ശനം കേട്ടത്. എന്നാല്‍ പരിശീലനങ്ങളില്‍ ഏറ്റവും നന്നായി പെനാല്‍റ്റിയെടുക്കുന്നതിനാലാണ് ലെസ്‌കോവിച്ചിന് അവസരം […]

Continue Reading

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിച്ചേക്കില്ല

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഹൈദരാബാദ് എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചേക്കില്ല. ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമാനോവിച് പറഞ്ഞു. ഫൈനലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഗോവയിൽ ആരാധകരുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. സീസണിൽ ഉടനീളം അവരുടെ സ്നേഹം അനുഭവിക്കാനായി. ശരിക്കും അവരോടൊണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളായ ഹൈദരാബാദിനെ ബഹുമാനിച്ചുതന്നെ കളത്തിലിറങ്ങും.ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലിൽ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.’ വുകോമാനോവിച് വ്യക്തമാക്കി.അതേസമയം, […]

Continue Reading

ഒഡീഷയെ തകർത്തു: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഒഡീഷ എഫ്.സിയെ തകർത്ത് ഐ.എസ്.എൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഒഡീഷയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. സീസണിലെ അഞ്ചാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. നിഷു കുമാർ, ഹർമൻജോത് ഖബ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.ആദ്യമിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്. ആദ്യ പത്തുമിനിറ്റില്‍ കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. നിരന്തരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 28-ാം മിനിറ്റിലാണ് ലക്ഷ്യം കണ്ടത്. […]

Continue Reading

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ. വൈകിട്ട് 7.30നാണ് മത്സരം.പതിവ് പോലെ പരാജയത്തിന്‍റെ പടുകുഴിയിലേക്ക് വീഴാതിരിക്കാൻ ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്. മത്സരം കടുപ്പമേറിയതാണെന്നും എന്നാൽ ആക്രമണം തന്നെയാണ് പ്രധാന ലക്ഷ്യമെന്നും പരിശീലകൻ വുകമാനോവിച്ച് വ്യക്തമാക്കികഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് മടങ്ങിയ മലയാളി താരം കെ പി രാഹുലിന്‍റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും. പ്രതിരോധത്തിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സിന് പരിഹരിക്കണം.

Continue Reading