മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യം: ഇന്ന് അർധരാത്രി മുതൽ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. (private bus strike)വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കില്‍ കാലോചിതമായ വര്‍ധന അനിവാര്യമാണെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നു. ചാര്‍ജ് വര്‍ധന ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പ് ബസുടമകള്‍ മുന്‍പ് തന്നെ നല്‍കിയിരുന്നു . വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് മിനിമം ചാര്‍ജിന്റെ പകുതിയായി വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ബസ് ചാര്‍ജ് […]

Continue Reading

മിനിമം ചാർജ് 12 രൂപയാക്കണം; സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്

തൃശ്ശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകൾ ഉയർത്തുന്നത്. സർക്കാരിന് മുമ്പിൽ വെച്ച ആവശ്യങ്ങൾ നടപ്പാക്കിയില്ല. സാമ്പത്തികമായി തകർന്നടിഞ്ഞ അവസ്ഥയിലാണ് സ്വകാര്യ ബസ് മേഖലയെന്നും ബസുടമകൾ പറഞ്ഞു. മാർച്ച്‌ 31 നുള്ളിൽ ബസ് ചാർജ് വർധന ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമര ചെയ്യുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വകാര്യ ബസ് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത […]

Continue Reading

ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകള്‍. ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് സംയുക്ത ബസ്സുടമ സമരസമിതി അറിയിച്ചു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനവ്, റോഡ് ടാക്‌സ് ഇളവ്, ചെലവിന് ആനുപാതികമായി ബസ്സ് ചാർജ് വർധനവ് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണി മുടക്ക്. വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കിൽ ടാക്സിൽ ഇളവ് നൽകണമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു .അല്ലെങ്കിൽ ഡീസലിന് സബ്‌സിഡി നൽകണം. സർക്കാർ നൽകിയ ഉറപ്പ് ഒരു മാസം കഴിഞ്ഞിട്ടും […]

Continue Reading

‘വിദ്യാര്‍ത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം’; പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ ബസ് സമരം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ (student Concession) നിരക്ക് കൂട്ടണമെന്ന് ബസുടമകള്‍ (Bus Owners). വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് (Bus Charge) വർധനവ് വേണ്ടെന്നാണ് ബസ് ഉടമ സംയുക്ത സമര സമിതിയുടെ നിലപാട്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ആശാവഹമായി ഒന്നുമുണ്ടായില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്നും ഉടമകള്‍ അറിയിച്ചു. ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്‍സഷന്‍ നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർഥികളുടെ കൺസഷൻ ഒരു രൂപയിൽ നിന്ന് […]

Continue Reading