കർണാടക യാത്രയ്ക്ക് ആർ.ടി. പി സി ആർ പരിശോധന വേണ്ട

കേരളത്തിൽ നിന്ന് വരുന്നവർക്ക് ഇനി കർണാടകത്തിലേക്ക് പ്രവേശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. അതേസമയം, വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർ.ടി.പി.സി.ആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ,വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു.

Continue Reading

അതിർത്തിയിൽ വീണ്ടും കർണാടകയുടെ നിയന്ത്രണം; ഇടപെടൽ ആവശ്യപ്പെട്ട് എകെഎം അശ്റഫ് എംഎൽഎ മുഖ്യമന്ത്രിയെയും കേരള ഗവർണറെയും കണ്ടു

തിരുവനന്തപുരം: ജില്ലകളുടെ അതിർത്തിയിൽ വീണ്ടും നിയന്ത്രണങ്ങളേർപെടുത്തിയ കർണാടക സർക്കാർ നടപടിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എകെഎം അശ്റഫ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ട് നിവേദനം നൽകി. കർണാടക സർകാരിനെ ഈ നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രിയുമായി ചർച ചെയ്യാമെന്ന് പിണറായി വിജയൻ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗത് ആഫ്രികയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ചുള്ള വാർത്ത വന്നയുടനെ ഒരു പാട് വിദ്യാർഥികളുംതൊഴിലാളികളും വ്യാപാരികളും രോഗികളുംഅതിർത്തിക്കിരു […]

Continue Reading

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആശുപത്രി ആവശ്യങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവ്

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നൽകും.വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കർണാടക അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് കർണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാർ വീണ്ടും പ്രയാസത്തിലാവും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള കർണാടക അതിർത്തികളിൽ പരിശോധന കർശനമായിരുന്നില്ല. ദിനംപ്രതി യാത്ര ചെയ്ത് മംഗളൂരുവില്‍ പോയി തൊഴിലെടുക്കുന്നവരാരും കർണാടകയുടെ പുതിയ തീരുമാനത്തോടെ […]

Continue Reading