കേരളത്തിൽ നിന്നു വരുന്നവർക്ക് നിയന്ത്രണം കടുപ്പിക്കാൻ കർണാടക

ബെംഗളൂരു: കൊവിഡ് നാലാം തരംഗത്തിൻ്റെ സൂചനകൾ വന്നു തുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി കർണാടക. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും പൊതുജനങ്ങൾ അനാവശ്യമായ കൂടിച്ചേരലുകൾ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും കർണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. കേരളത്തിൽ നിന്നുള്ള വരുന്നവർക്ക് വീണ്ടും കർശന നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതിർത്തികളിൽ പരിശോധന വർധിപ്പിക്കുമെന്നും ബുധനാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുതിയ നിയന്ത്രണങ്ങളോടെ കൊവിഡ് മാർഗനിർദേശം പുതുക്കുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബസ്സവരാജ് ബൊമ്മെ പറയുന്നത്. […]

Continue Reading

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ കർണാടക അതിർത്തിയിൽ ചരക്ക് വാഹനങ്ങൾ തടയുന്നു

കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളെ കർണാടക അതിർത്തിയിൽ തടയുന്നത് ചരക്ക് നീക്കത്തെ ബാധിക്കുന്നു. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ പേരിൽ കൈക്കൂലി ലഭിക്കാനായി ഉദ്യോഗസ്ഥർ വാഹനം തടയുകയാണെന്നാണ് ലോറി ജീവനക്കാരുടെ ആരോപണം. സംസ്ഥാന സർക്കാർ ഇടപെട്ടിട്ടില്ലെങ്കിൽ കർണാടക വഴിയുള്ള ചരക്ക് ലോറി സർവീസ് നിർത്തി വെക്കാനാണ് ലോറിയുടമകളുടെ നീക്കം. ചരക്ക് ലോറി ജീവനക്കാർക്ക് പതിനഞ്ച് ദിവസത്തിലൊരിക്കൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാ ഫലം മതിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. കഴിഞ്ഞ ദിവസം മൂലഹള്ളി ചെക്‌പോസ്റ്റിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് […]

Continue Reading

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഐസൊലേഷന്‍

മംഗളൂരു . ദക്ഷിണ കന്നഡ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 7 ദിവസം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി.രാജേന്ദ്ര അറിയിച്ചതാണിത്. കേരളത്തില്‍ കോവിഡ് വാപനം കുത്തനെ ഉയരുകയാണ്. ദക്ഷിണ കന്നഡയിലും പോസിറ്റീവ് ആകുന്നവരുടെ എണ്ണം നിത്യേന ഉയര്‍ന്നു തുടങ്ങി. കോളജുകള്‍ കേന്ദ്രീകരിച്ച് ക്ലസ്റ്ററുകളും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐസൊലേഷന്‍ നടപടി. കേരളത്തില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ കര്‍ണാടകത്തില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ […]

Continue Reading

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആശുപത്രി ആവശ്യങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവ്

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നൽകും.വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കർണാടക അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് കർണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാർ വീണ്ടും പ്രയാസത്തിലാവും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള കർണാടക അതിർത്തികളിൽ പരിശോധന കർശനമായിരുന്നില്ല. ദിനംപ്രതി യാത്ര ചെയ്ത് മംഗളൂരുവില്‍ പോയി തൊഴിലെടുക്കുന്നവരാരും കർണാടകയുടെ പുതിയ തീരുമാനത്തോടെ […]

Continue Reading

കേരള – കര്‍ണ്ണാടക അന്തര്‍ സംസ്ഥാന കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചു

കാസര്‍കോട്: നീണ്ട ഇടവേളയ്ക്ക് ശേഷം കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന പാതയില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇരു സംസ്ഥാനങ്ങളിലേയും ബസുകളും ഓടിത്തുടങ്ങി. സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് കേരളം തയ്യാറായിരുന്നെങ്കിലും കര്‍ണാടകയുടെ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. കാസര്‍കോട്ടെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെ കുറയണമെന്നായിരുന്നു ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ സമീപനം. ഒടുവില്‍ കാസര്‍കോട് ജില്ലയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് കണക്കിലെടുത്താണ് […]

Continue Reading

കേരളത്തിൽനിന്നു കർണാടക അതിർത്തി കടക്കുന്നതിന് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയതിന് എതിരായ ഹർജികൾ ഹൈക്കോടതി തള്ളി

കൊച്ചി∙ കേരളത്തിൽനിന്നു കർണാടക അതിർത്തി കടക്കുന്നതിന് ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയതിന് എതിരായ ഹർജികൾ ഹൈക്കോടതി തള്ളി. കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ല വിഷയമെന്നു വിലയിരുത്തിയാണ് കോടതി നടപടി. നിയന്ത്രണങ്ങളിൽ കേരള ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്ന കർണാടക സർക്കാരിന്റെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. യാത്രാ നിയന്ത്രണത്തിൽഇളവ് ആവശ്യപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ്, സിപിഎം നേതാവ് ജയാനന്ദ എന്നിവരാണ് പൊതുതാൽപര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കർണാടകയുടെ നിയന്ത്രണങ്ങൾ ഭരണഘടനാ വിരുദ്ധവും ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നുമായിരുന്നു […]

Continue Reading

കര്‍ണാടകയിലേക്ക് കടക്കാന്‍ നേരിയ ഇളവ്

കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആഴ്​ചകളായി നിലനിന്നിരുന്ന വാരാന്ത്യ ലോക്​ഡൗണ്‍ പിന്‍വലിച്ചു.ഒപ്പം കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നേരിയ ഇളവും അനുവദിച്ചു. ഒക്ടോബര്‍ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ണാടക പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തില്‍നിന്ന്​ വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയിലേക്ക് അത്യാവശ്യക്കാര്‍ മാത്രമേ പ്രവേശിക്കാവൂവെന്നും കുടക് ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമല്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നു. കുടകില്‍ ജോലിക്ക് എത്തുന്നവരും നിയന്ത്രണം പാലിക്കണം. മാക്കൂട്ടം -ചുരം പാത വഴി […]

Continue Reading

ഒക്ടോബർ അവസാനംവരെ കേരളത്തിലേക്ക് യാത്ര ചെയ്യരുത്; നിർദേശവുമായി കർണാടക

ബെംഗളൂരു ∙ കേരളത്തിൽ കോവിഡ് കൂടുന്ന സാഹചര്യത്തിൽ ഒക്ടോബർ അവസാനം വരെ സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നു ജനങ്ങളോടു കർണാടക സർക്കാർ. നിലവിൽ കേരളത്തിലുള്ള മലയാളികൾ കർണാടകയിലേക്കു വരരുതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു. കോവിഡ് വ്യാപനവും നിപ്പയും കൂടി കണക്കിലെടുത്താണു കർണാടകയുടെ നിർദേശമെന്നാണു റിപ്പോർട്ട്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങൾക്കായി കേരള സന്ദർശനം ഒഴിവാക്കണമെന്നാണു ജനങ്ങളോടുള്ള കർണാടക സർക്കാരിന്റെ അഭ്യർഥന. കർണാടകയിൽ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോൾ മടക്കി വിളിക്കരുതെന്നു സ്ഥാപനങ്ങൾക്കും നിർദേശം നൽകി. കേരളത്തില്‍ ചൊവ്വാഴ്ച 25,772 പേര്‍ക്കാണു […]

Continue Reading

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്; നടപടി സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക

അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തെന്ന് കര്‍ണാടക. അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയില്‍ കര്‍ണാടകയുടെ സത്യവാങ്മൂലം. ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റിന് പുറമേ ക്വാറന്റീനിലും കര്‍ണാടക വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ചിരുന്നു. കേരളത്തിലെ കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ണാടക യാത്രാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്നെത്തുന്നവര്‍ ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീനില്‍ പോകണമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞയാഴ്ചയാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ […]

Continue Reading