‘ഡോണ്ടൂ… ഡോണ്ടൂ’ ആധാര്‍-പാന്‍ ലിങ്ക് ചെയ്യാം എന്ന് കരുതി ആ ലിങ്കില്‍ കേറി ക്ലിക്കല്ലേ..; മുന്നറിയുപ്പമായി കേരളാ പോലീസ്

ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് വീണ്ടും നീട്ടിയിരുന്നു. 2023 ജൂണ്‍ 30 വരെ പിഴയോടുകൂടി പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം. ഇതുവരെ ആധാര്‍ പാന്‍കാര്‍ഡ് ലിങ്ക് ചെയ്യാത്തവരെ ലക്ഷ്യം വെച്ച് ചില ഓൺലൈന്‍ തട്ടിപ്പുകാര്‍ ഇറങ്ങിയുട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കു എന്നിങ്ങനെയുള്ള മെസെജുകളും ഒടിപികളും വഴിയാണ് ഇക്കൂട്ടര്‍ ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരം ചതിക്കുഴില്‍ വീഴരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്. കേരളാ പോലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്ആ […]

Continue Reading

‘ഉല്ലാസ യാത്രക്കിടെ ലൊക്കേഷൻ പങ്കുവെയ്ക്കരുത്, സൗജന്യ വൈഫൈ വേണ്ട’; മുന്നറിയിപ്പുമായി കേരളാ പൊലീസ്‌

തിരുവനന്തപുരം: ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്കായി കേരളാപൊലീസിന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ സൈബര്‍ അറ്റാക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹാക്കിങ് & സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സ് ഈസ് ബാക്ക് എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റ്. യാത്രപോകുന്ന വിവരങ്ങളും ലൊക്കേഷനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാതിരിക്കുക എന്നതാണ് ആദ്യത്തെ മുന്നറിയിപ്പ്. യാത്രാവിവരങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ഫോട്ടോസഹിതം ടാഗ് ചെയ്യുന്ന ശീലം യുവാക്കളില്‍ കണ്ടുവരുന്നുണ്ട്. ഇത് പലപ്പോഴും സുരക്ഷാഭീഷണി ഉണ്ടാക്കുന്നതിനാലാണ് […]

Continue Reading

‘തന്റെ ഫോട്ടോ അശ്‌ളീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നു’ ഈ യുവതിയുടെ പരാതി ശ്രദ്ധിക്കണം; സുഹൃത്ത് ലോണ്‍ആപ്പുവഴി കടമെടുത്താല്‍ പണി നമുക്കും

തിരുവനന്തപുരം: കോവിഡിനു ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് ഇൻസ്റ്റന്റ് ലോൺ ആപ്പുകള്‍ പ്രചാരത്തിലായത്. ഇവരുടെ തട്ടിപ്പിൽ ജാഗരൂകരായിരിക്കണമെന്ന് കേരളാ പൊലീസ്. കഴിഞ്ഞ ദിവസം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്ന പരാതി നൽകിയ സംഭവം വിവരിച്ചു കൊണ്ടാണ് പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ്ണ രൂപം: യുവതിയുടെ ഈ പരാതിസംഗതി നിങ്ങളും ഒന്ന് ശ്രദ്ധിക്കണം.പരാതിയുമായി സ്റ്റേഷനിലെത്തിയ യുവതി പരാതി സംഗതി അവതരിപ്പിക്കാൻ ബുദ്ധിമുട്ടുന്നത് വനിതാ പോലീസുദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥ അവരോട് വിശദമായി സംസാരിച്ച് ധൈര്യം പകർന്നു.’തന്റെ […]

Continue Reading

സ്‌കൂട്ടറിൽ നിന്ന് വടിവാളെടുത്ത് വെട്ടിയ അക്രമിയെ നൂറനാട് എസ്.ഐ സാഹസികമായി കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ…

സ്‌കൂട്ടറിൽ നിന്ന് വടിവാളെടുത്ത് വെട്ടിയ അക്രമിയെ നൂറനാട് എസ്.ഐ സാഹസികമായി കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങൾ…

Continue Reading

‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു’; അഭ്യാസത്തിനിടെ നിരങ്ങിനീങ്ങി; കേസെടുത്ത് പൊലീസ്(വീഡിയോ )

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഹെൽമറ്റ് പോലും വയ്ക്കാതെ യുവാക്കൾ നടത്തിയ അഭ്യാസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ആ വിഡിയോ കേരള പൊലീസിന്റെ പേജിലും എത്തി. ഒപ്പം യുവാക്കൾക്കെതിരെ കേസും. ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കുപ്പിയിൽ നിന്നും ഗ്ലാസിലേക്ക് ഒഴിച്ച ശേഷം ബൈക്കിലിരുന്ന് തന്നെ രണ്ടുപേരും കുടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കിന്റെ നിയന്ത്രണം വിടുകയും പിന്നിലിരുന്ന യുവാവ് റോഡിലൂടെ നിരങ്ങി നീങ്ങി വശത്തേക്ക് വീഴുന്നതുമാണ് വിഡിയോയിൽ. ‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു..’ എന്ന തലക്കെട്ടാണ് പൊലീസ് വിഡിയോയ്ക്ക് […]

Continue Reading

‘താങ്കളാണോ ഈ വീഡിയോയിൽ’ എന്ന മെസ്സേജ് കരുതിയിരിക്കുക; ആ ലിങ്കിൽ ഹാക്കറാണെന്ന് പൊലീസ്

തിരുവനന്തപുരം: ഹാക്കർമാരുടെ പുതിയ കെണിയിൽ അകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഈയിടെയായി കണ്ടുവരുന്ന ഹാക്കർമാരുടെ പുതിയ തട്ടിപ്പ് രീതിയാണ് ചില ലിങ്കുകൾ അയച്ച ശേഷം ലിങ്കിൽ കാണുന്ന വിഡിയോയിൽ നിങ്ങളാണെന്നും അല്ലെങ്കിൽ, കാണാൻ നിങ്ങളെ പോലെയിരിക്കുന്നു എന്നു പറയുകയും, തുടർന്ന് ഈ സന്ദേശം ലഭിക്കുന്ന വ്യക്തി ലിങ്കിൽ കയറുയും ഉടനെ ഇയാൾ ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെയാണ് പൊലീസ് നിർദേശം നൽകിയിരിക്കുന്നത്.ഇത്തരം ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്. കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നിക്കുന്ന ഇത്തരം സൈറ്റുകളുടെ ലിങ്കുകൾ എസ്എംഎസ് […]

Continue Reading

‘ഒരു സോപ്പ് വാങ്ങിത്തരുമോ’ എന്ന് ചോദ്യം; അവശത കണ്ട് വായോധികനെ കുളിപ്പിച്ചു കൊടുത്ത് പോലീസുകാരൻ! ഷൈജുവിന് ബിഗ് സല്യൂട്ട്

നെയ്യാറ്റിൻകര: ‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച വയോധികനെ കുളിപ്പിച്ച് കൊടുത്ത് പോലീസുകാരൻ. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാർ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജുവാണ് യാചകന് തുണയായത്.കഴിഞ്ഞ ദിവസം, ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അവശനായ വയോധികൻ പതുക്കെ നടന്നു വരുന്നത് ഷൈജു കണ്ടത്.ഡ്യൂട്ടി അവസാനിച്ചതിനാൽ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. […]

Continue Reading

ക്യാമറക്കണ്ണില്‍ പിഴ വീഴാതിരിക്കാന്‍ മനഃപാഠമാക്കാം; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്

കൊച്ചി: പ്രധാന നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗപരിധി ഓര്‍മ്മിപ്പിച്ച് കേരള പൊലീസ്. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, പൊതുഗതാഗതത്തിന് ഉപയോഗിക്കാത്തതും ഉപയോഗിക്കുന്നതുമായ ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍, പാസഞ്ചര്‍, ഗുഡ്‌സ് വാഹനങ്ങള്‍ എന്നിവയുടെ വിവിധ പാതകളിലെ വേഗപരിധിയാണ് പട്ടികപ്പെടുത്തിയത്. സംസ്ഥാനത്താകമാനം മോട്ടോര്‍ വാഹനവകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ച പശ്ചാത്തലത്തിലാണ് കേരളപൊലീസിന്റെ നടപടി. സംസ്ഥാനത്താകമാനം ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സ്ഥാപിച്ചത്. നഗരസഭാ മുനിസിപ്പാലിറ്റി പരിധിയില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും 50 കി.മീറ്ററാണ് വേഗപരിധിയെങ്കില്‍ ദേശീയ പാതയില്‍ […]

Continue Reading

ബസുകളിൽ വിദ്യാർഥികൾക്ക് വിവേചനം നേരിടുന്നുണ്ടോ?; വാട്സ്ആപ്പ് വഴി പരാതിപ്പെടാം

തിരുവനന്തപുരം: ബസുകളിൽ വിവേചനം നേരിടുന്ന വിദ്യാർഥികൾക്ക് വാട്സ്ആപ്പ് വഴി പരാതിപ്പെടാൻ അവസരമൊരുക്കി കേരള പൊലീസ്. ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക തുടങ്ങി വിദ്യാർഥികൾക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വരുന്നു എന്ന പരാതി വ്യാപകമായതിന് പിന്നാലെയാണ് നടപടി. വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസുകളിലുണ്ടായാൽ മോട്ടോർ വാഹന വകുപ്പിന്റെ നമ്പരുകളിലേക്ക് വാട്സ്ആപ്പ് വഴി പരാതി അറിയിക്കാമെന്ന് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ […]

Continue Reading

വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പ്; ലക്ഷ്യം രക്ഷിതാക്കള്‍

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പു നടക്കുന്നതായി കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നും കേരള പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് രക്ഷകര്‍ത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ആളുകളുടെ വിശ്വാസമര്‍ജിക്കാനായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ്എംഎസ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയുള്ള […]

Continue Reading