പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി; മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് ആരോപിച്ച് യുവാവും കുടുംബവും

ഓച്ചിറ: മകളെ കോളേജില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനായി പോയ അമ്മയെയും മക്കളെയും പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് പരാതി. അഫ്‌സല്‍ മണിയില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോയും ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് പരാതിഉന്നയിച്ചിരിക്കുന്നത്.മുസ്‌ലിമായതിന്റെ പേരിലാണ് തങ്ങളെ പൊലീസ് തടഞ്ഞതെന്നാണ് അഫ്‌സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 65 കിലോമീറ്ററുകളും ഏഴോളം പൊലീസ് പരിശോധനയും കഴിഞ്ഞെത്തിയ തങ്ങളെ കോളേജിലെത്താന്‍ 5 കിലോമീറ്റര്‍ ദൂരം മാത്രം ബാക്കിനില്‍ക്കെ ഓച്ചിറ സ്‌റ്റേഷനിലെ പൊലീസുകാര്‍ തടയുകയായിരുന്നുവെന്ന് അഫ്‌സല്‍ പറയുന്നു. സത്യാവാങ്മൂലമടക്കമുള്ള എല്ലാ രേഖകളും കയ്യിലുണ്ടായിട്ടും പൊലീസ് പോകാന്‍ […]

Continue Reading

എടാ, എടി വിളി വേണ്ട’; പൊലീസിനോട് ഹൈക്കോടതി

ജനങ്ങളോടുള്ള പൊലീസ് പെരുമാറ്റത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതിയുടെ പരാമര്‍ശം. എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതിയുടെ നിർദേശം. പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് നടപടി.

Continue Reading

ലോക്​ഡൗൺ; സംസ്ഥാനത്ത്​ ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങളും ഇളവുകളും

​തിരുവനന്തപുരം: സംസ്ഥാനത്ത്​ കൂടുതൽ കടുപ്പിച്ച ലോക്​ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്​ച​ പ്രാബല്യത്തിൽ വരും. രോഗസ്ഥിരീകരണ നിരക്കിൻ്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ നാല്​ മേഖലകളായി തിരിച്ച്​ പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ്​ ഏർപ്പെടുത്തിയത്​. തുടക്കത്തിൽ ടി.പി.ആർ 30 ശതമാനത്തിന്​ മുകളിലുള്ളവക്കായിരുന്നു കടുത്ത നിയന്ത്രണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ​18 ശതമാനത്തിന്​ മുകളിലുള്ള മേഖലകളിൽ ട്രിപ്ൾ ലോക്​ഡൗൺ ആണ്​.ടി.പി.ആർ ആറ്​ ശതമാനത്തിൽ താഴെയുള്ള ഇടങ്ങളാണ്​ ഇപ്പോൾ എ കാറ്റഗറിയിലുള്ളത്​. നേര​േത്ത ഇത്​ എട്ട്​ ആയിരുന്നു. 12 മുതൽ 18 വരെ സി കാറ്റഗറിയിലും 18 ന്​ […]

Continue Reading

‘പഴയ ഒരു രൂപകൊണ്ട് ആയിരങ്ങൾ സമ്പാദിക്കാം’; പരസ്യത്തിൽ വഞ്ചിതരാകരുതെന്ന് കേരളാ പൊലീസ്

‘പഴയ ഒരു രൂപയുണ്ടോ…ആയിരങ്ങൾ സമ്പാദിക്കാം’ ഈ പരസ്യം ശ്രദ്ധയിൽപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇത് തട്ടിപ്പിന്റെ പുതിയ വഴിയാണെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസ് ജനങ്ങളെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റിൽ പറയുന്നതിങ്ങനെ : ‘ പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ ഓൺലൈനിൽ നിരവധി വാർത്തകൾ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരത്തിൽ ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഓൺലൈനിൽ […]

Continue Reading

ക്ലബ് ഹൗസിൽ കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന സംഘങ്ങൾ; മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം- ക്ലബ് ഹൗസ് പോലുള്ള പുത്തൻ തലമുറ സമൂഹ മാധ്യമ ആപ്ലിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ലെന്നും പോലീസ് വ്യക്തമാക്കി. ആയിരക്കണക്കിനു ആൾക്കാരെ ഒരേസമയം ഉൾപ്പെടുത്തി ഗ്രൂപ്പുകൾ നിർമിക്കാൻ ഈ ആപ്പുകൾക്കു കഴിയും. കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്. കുട്ടികളെ ഇത്തരം ചാറ്റ് […]

Continue Reading

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? മറ്റൊരു വഴി നിർദ്ദേശിച്ഛ് കേരള പോലീസ്

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ? എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക് കണ്ടെത്തിത്തരും എന്നതാണ് ഇതിൻറെ പ്രത്യേകത. വാക്‌സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേ​ഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് […]

Continue Reading