Kerala Rain : മഴ തുടരും, കാസർകോട് ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ അലർട്ട്, പത്തനംതിട്ടയിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. […]

Continue Reading

കേരളത്തില്‍ കാലവര്‍ഷം ദുർബലം‍: 30 ശതമാനം മഴയുടെ കുറവെന്ന് കണക്കുകൾ

സംസ്ഥാനത്ത് മിക്കജില്ലകളിലും പരക്കെ മഴ തുടരുമ്പഴും കാലവര്‍ഷം കേരളത്തില്‍ ഗണ്യമായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ കേരളത്തില്‍ 30 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുകത്തിയിരിക്കുന്നത്. ഇടുക്കിയാണ് ഏറ്റവും മഴകുറവ് രേഖപ്പെടുത്തിയ ജില്ല.ജൂണ്‍ ഒന്നാം തീയതി മുതലുള്ള കണക്കനുസരിച്ച് കാസര്‍കോട് മാത്രമാണ് സാമാന്യം ഭേദപ്പെട്ട മഴകിട്ടിയത്. മറ്റ് എല്ലാ ജില്ലകളിലും മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ 45, പാലക്കാട് 40 പത്തനംതിട്ട 39 ശതമാനം വീതം മഴ കുറഞ്ഞു. ജൂണ്‍മാസത്തില്‍ സാധാരണ കാലവര്‍ഷം തകര്‍ത്തു […]

Continue Reading