സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അതേസമയം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം സ്‌കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ […]

Continue Reading

നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും

സംസ്ഥാനത്ത്  നവംബറിൽ സ്കൂളുകൾ തുറക്കാൻ ആലോചന. നവംബറിൽ സ്‌കൂളുകൾ  തുറക്കുന്ന കാര്യം പരിശോധിക്കണമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒന്നര വർഷത്തിന് ശേഷമാണ് സ്‌കൂളുകൾ സംസ്ഥാനത്ത് തുറക്കുന്നത്.  ഏതൊക്കെ ക്ലാസുകൾ തുറക്കണമെന്ന കാര്യത്തിൽ പിന്നിട് തീരുമാനമെടുക്കും.  സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ആലോചിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. 

Continue Reading

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനംവരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നതതലസമിതിയാകും തീരുമാനം എടുക്കുക. സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക്നീങ്ങാൻ സർക്കാരിന് കരുത്താകുന്നത് .ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ കവറേജാണ് കേരളം ലക്ഷ്യമിടുന്നത്. വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനംപേർക്ക് രണ്ടാം ഡോസും നൽകി കഴിഞ്ഞു. ഏഴ് ലക്ഷം വാക്സീൻ കൈയ്യിലുള്ളത് ഇന്നത്തോടെകൊടുത്തുതീർക്കുമെന്നാണ്  കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 45 വയസിന്മുകളില്‍ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകികഴിഞ്ഞു.

Continue Reading

സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നേക്കും; സാഹചര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ദസമിതി

▪️തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച ആലോചനയുമായി സര്‍ക്കാര്‍. കഴിഞ്ഞദിവസം ആരോഗ്യ വിദഗ്ദരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന് അഭിപ്രായമുയര്‍ന്ന പശ്ചാത്തലത്തിലാണ് നീക്കം. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കും. ഇതിനുപുറമ വിദ്യാഭ്യസ വകുപ്പും പ്രത്യേക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഈ രണ്ട് റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ് അന്തിമ തീരുമാനം എടുക്കുക. അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൈമറി […]

Continue Reading