കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മുസ്‌ലിംലീഗ് വഖഫ് സംരക്ഷണ റാലിക്കെതിരെ കേസ്

കോഴിക്കോട് നടന്ന മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊലിസ് കേസെടുത്തു. നേതാക്കൾക്കും കണ്ടാലറിയാവുന്ന 10,000 പ്രവർത്തകർക്കുമെതിരെയാണ് കോഴിക്കോട് വെള്ളയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Continue Reading

ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വഖഫ് സംരക്ഷണ ബഹുജന റാലി വ്യാഴാഴ്ച്ച കോഴിക്കോട്ട് റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം

കുമ്പള: ഇടതുപക്ഷസര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വ്യാഴാഴ്ച കോഴിക്കോട്ട് നടത്തുന്ന വഖഫ് സംരക്ഷണ ബഹുജന റാലി വിജയിപ്പിക്കാന്‍ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. വാര്‍ഡുകളില്‍നിന്നും പരമാവധി പ്രവര്‍ത്തകരെ ബസുകളില്‍ സമ്മേളന നഗറില്‍ എത്തിക്കാന്‍ വേണ്ട പരിപാടികള്‍ക്ക് രൂപം നല്‍കി,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം ബത്തേരി, അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം […]

Continue Reading

മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണ വിശ്വാസം; സമരത്തിനില്ലെന്ന് ആവർത്തിച്ച് ജിഫ്രി തങ്ങൾ

മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ പൂർണ വിശ്വാസമുണ്ടെന്നും സമരത്തിനില്ലെന്നും ആവർത്തിച്ച് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരു പാർട്ടിയുമായും സമസ്തയ്ക്ക് അകലമില്ലെന്നും അദ്ദേഹം പറഞ്ഞു. ചേളാരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.’ആദ്യം തന്നെ ഞങ്ങൾ സമരം പ്രഖ്യാപിച്ചിട്ടില്ല. സമസ്തയുടെ തീരുമാനം പ്രതിഷേധ പ്രമേയം പാസാക്കാനാണ്. അതിനു ശേഷം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് വച്ചതാണ്. ഞങ്ങൾ സംസാരിക്കാൻ ഒരുങ്ങുന്നതിന് മുമ്പ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു. നമുക്കീ വിഷയം സംസാരിച്ചു തീർക്കണം എന്ന് […]

Continue Reading

സമസ്ത നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു; വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പെട്ടെന്ന്‌ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നടപടി റദ്ദാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ നിയമം ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വിഷയത്തിൽ ചർച്ചയാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചെന്നും നേതാക്കൾ പറഞ്ഞു.മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് നേതാക്കളുടെ പ്രതികരണം. ചർച്ചയാവാമെന്ന തുറന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അനുഭാവപൂർണമായ സമീപനം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തുടർനടപടികൾ സമസ്ത നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി കെ. […]

Continue Reading

വഖഫ് ബോർഡ് നിയമനം: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂർ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. അതേസമയം വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് സമസ്ത. ഇത് അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സമസ്ത വ്യക്തമാക്കിയിരുന്നു. […]

Continue Reading

വഖഫ് സംരക്ഷണ സമ്മേളനം മുളിയാറിൽ വിളംബര ജാഥ നടത്തി

ബോവികാനം: കോഴിക്കോട് നടക്കുന്ന വഖഫ് സംരക്ഷണ സമ്മേളന പ്രചരണാർ ത്ഥം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ വിളംബര ജാഥ നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് ഷഫീഖ് മൈകുഴി അധ്യക്ഷത വഹിച്ചു.ജുനൈദ് അല്ലാമ നഗർ സ്വാഗതം പറഞ്ഞു. എസ്.എം മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, ഖാദർ ആലൂർ,മുഹമ്മദ് ആലൂർ, സി.എംആർ റാഷിദ്, അബ്ദുല്ല ബെള്ളിപ്പാടിപ്രസംഗിച്ചു.മസൂദ് പൊവ്വൽ, ഷംസുദ്ധീൻ മുണ്ടക്കൈ,റംഷീദ് ബാൽനടുകം, അഷ്ഫാദ് ബോവി […]

Continue Reading

‘മുഖ്യമന്ത്രി വിളിച്ചിരുന്നു, ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു’; പള്ളിയില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത

കോഴിക്കോട്: വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ.ഇക്കാര്യത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്നും തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ് സമസ്തയുടെ നിലപാട്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.’ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ […]

Continue Reading

വഖ്ഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് തന്റെ അധ്യക്ഷതയിലുള്ള യോഗമല്ലെന്ന് റഷീദലി തങ്ങൾ

താൻ വഖ്ഫ് ബോർഡ് ചെയർമാനായിരിക്കെ എടുത്ത തീരുമാന പ്രകാരമാണ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതെന്ന കെ.ടി ജലീലിന്റെ വാദം വാസ്തവ വിരുദ്ധമാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. തന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. മന്ത്രിയായിരുന്ന ജലീലിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേംബറിൽ ചേർന്ന സോഷ്യൽ വെൽഫെയർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading