വിദ്യാർഥികളോട് ‘പോടാ’, ‘പോടീ’ വിളി വേണ്ട, അധ്യാപകർ ബഹുമാനം നൽകണം; സർക്കാർ നിർദേശം

പാലക്കാട്: സ്കൂളുകളിൽ വിദ്യാർഥികളെ അധ്യാപകർ ‘പോടാ’, ‘പോടീ’ എന്നുവിളിക്കുന്നത് വിലക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാനൊരുങ്ങുന്നത്.ഇത്തരം പ്രയോഗങ്ങൾ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ.) നിർദേശം നൽകിക്കഴിഞ്ഞു. മറ്റുജില്ലകളിലും ഉടൻ നിർദേശമിറങ്ങും.അധ്യാപകർ വിദ്യാർഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുത്, വിദ്യാർഥികൾക്കു മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കാനാവശ്യമായ നിർദേശം എല്ലാ അധ്യാപകർക്കും നൽകണം എന്നിങ്ങനെ തിരുവനന്തപുരത്ത് നൽകിയ നിർദേശത്തിൽ പറയുന്നു. തിരുവനന്തപുരം വെട്ടുകാട് […]

Continue Reading

ഓടുന്ന ബസിനടിയില്‍ നിന്ന് യുവതിയെ മുടിമുറിച്ച് രക്ഷിച്ചു; രക്ഷപ്പെട്ടത് മുടിനാരിഴക്ക്

ഓടുന്ന ബസിനടിയില്‍ നിന്ന് യുവതിയെ മുടിമുറിച്ച് രക്ഷിച്ചു; രക്ഷപ്പെട്ടത് രക്ഷപ്പെട്ടത് മുടിനാരിഴക്ക്ടയറിനോട് ചേര്‍ന്ന ഭാഗത്താണ് അമ്പിളി വീണത്കോട്ടയം: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിനടിയില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. ബസിന്റെ ടയറിനടിയില്‍ കുടുങ്ങുയ യുവതിയെ മുടി മുടിമുറിച്ചാണ് നാട്ടുകാര്‍ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ചിങ്ങവനം പുത്തന്‍പാലത്തായിരുന്നു അപകടം. കുറിച്ചി സ്‌കൂള്‍ ജീവനക്കാരി കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ റോഡില്‍ തലയടിച്ചതിനെ തുടര്‍ന്നു നിസ്സാര പരിക്കേറ്റ അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടികളെ റോഡ് മുറിച്ച് കടത്തിവിട്ട ശേഷം സ്‌കൂള്‍ […]

Continue Reading

‘രാജ്യത്ത് ഏറ്റവും കൂടിയ ദിവസ വേതനം കേരളത്തില്‍, 837 രൂപ’; ഗുജറാത്തില്‍ 296

തിരുവനന്തപുരം: രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടിയ ദിവസ വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ഹാന്‍ഡ് ബുക്കിലാണ് ഈ കണക്കുകളുള്ളതെന്ന് മന്ത്രി പറഞ്ഞു.’നിര്‍മ്മാണ മേഖലയില്‍ ഏറ്റവും കുറവ് കൂലിയുള്ള ത്രിപുര, മധ്യപ്രദേശ് സംസ്ഥാനങ്ങളെക്കാള്‍ മൂന്നിരട്ടിയില്‍ അധികം വേതനമാണ് കേരളം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ ജോലി ചെയ്യുന്ന നിര്‍മ്മാണ തൊഴിലാളിക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ 250 രൂപയും മധ്യപ്രദേശില്‍ 267 രൂപയും […]

Continue Reading

എംഡിഎംഎ കേസുകളിൽ നാലിരട്ടി വർധന; ഇരകൾ കൗമാരക്കാരും യുവാക്കളും; മാഫിയകളുടെ ലക്ഷ്യം വിദ്യാലയങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് രാസ ലഹരി ഉപയോഗം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടിയത് നാലിരിട്ടയിലേറെ. ലഹരി മാഫിയയുടെ പ്രധാന ഉപഭോക്താക്കള്‍ കൗമാരക്കാരെന്ന് നിയമപാലകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വില്‍പ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണം.രാസലഹരി സംബന്ധിച്ച കണക്കുകളും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥയും ഒരുപോലെ ഉയരുകയാണ്. പൊലീസും എക്സൈസും രാസലഹരികള്‍ പിടികൂടാത്ത ദിവസങ്ങളില്ല. ഈ കേസുകളില്‍ അറസ്റ്റിലാവുന്നതും കൗമാരക്കാരും യുവാക്കളുമാണെന്നത് സംസ്ഥാനത്ത് ആശങ്ക വർധിപ്പിക്കുന്നു.ഇപ്പോൾ ഏറ്റവും കൂടുതൽ പിടികൂടുന്നത് എംഡിഎംഎയാണ്. ഗ്രാമിന് പതിനായിരത്തോളം […]

Continue Reading

കേരളത്തില്‍ നരബലി:തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി

എറമാകുളം” കേരളത്തിലുംനരബലി:തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി.പെരുമ്പാവൂരിലെ ഏജന്‍റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്.,കടവന്ത്രയിലെ  ഒരു സ്ത്രീയെ കാണാനില്ലെന്ന പാതിയാണ് പോലീസ് അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി  നല്‍കിയെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്.ഏജന്‍റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്.

Continue Reading

‘ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കള്‍ക്ക് നരകം’: കേരളം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന

കേരളം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് നടി കരിഷ്മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനം.ഇ ന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിന്‍റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് പോസ്റ്ററില്‍ പറയുന്നത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു.നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാര്‍ഥിയുമാണ്. ഗ്രാൻഡ് മസ്തി, സഞ്ജു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന […]

Continue Reading

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ 23ന് അടച്ചിടും; പണിമുടക്ക് പ്രഖ്യാപിച്ച് ഡീലര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നതാണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടു.

Continue Reading

കൊച്ചിയിൽ പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു

പുലർച്ചെ കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കിരണ്‍ ആന്‍റണി പൊലീസ് പിടിയിലായിട്ടുണ്ട്. എറണാകുളം കലൂർ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കം കൊലയിൽ കലാശിക്കുകയായിരുന്നു. ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിൽ നാല് കൊലയ്ക്കും പിന്നിൽ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

Continue Reading

പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ്: പ്രതി അറസ്റ്റില്‍

മറയൂര്‍: പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് നിറമടിച്ച് കടുവകുഞ്ഞുങ്ങള്‍ എന്ന പേരില്‍ വില്‍പ്പന തട്ടിപ്പ് നടത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്തു. തിരുവണ്ണാമല ആരണ സ്വദേശി പാര്‍ഥിപന്‍(24) ആണ് വനം വകുപ്പിന്‍റെ പിടിയിലായത്. വാട്ട്സ് ആപ്പ് വഴിയാണ് പാര്‍ഥിപന്‍ കടുവകുഞ്ഞുങ്ങളെ വില്‍ക്കുന്നതായിട്ടുള്ള അറിയിപ്പ് പ്രചരിപ്പിച്ചിരുന്നത്. മറയൂരിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലാണ് യുവാവ് തട്ടിപ്പിന് ശ്രമം നടത്തിയത്.മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് സ്റ്റീല്‍ പാത്രത്തില്‍ ആഹാരം നല്‍കുന്ന ചിത്രത്തോടെയാണ് പാര്‍ഥിപന്‍ വാട്ട്സ് ആപ്പില്‍ സ്റ്റാറ്റസ് പങ്കുവെച്ചത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞിന് ഒന്നിന് 25 ലക്ഷം രൂപ […]

Continue Reading

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

തൃശൂര്‍ ആറ്റൂരില്‍ രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു. തൃശൂർ ആറ്റൂർ സ്വദേശി റിസ്വാൻ (7) ആണ് മരിച്ചത്. മദ്രസയില്‍നിന്ന് മടങ്ങും വഴി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Continue Reading