പബ്ജി കളിക്കാൻ ഫോൺ വാങ്ങി നൽകിയില്ല; പത്താം ക്ലാസുകാരൻ ഊഞ്ഞാലിൽ തൂങ്ങിമരിച്ചു

പാലക്കാട്: പബ്ജി കളിക്കാൻ പുതിയ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ പത്താംക്ലാസുകാരൻ ആത്മഹത്യ ചെയ്തു. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകൻ അഭിജിത്താണ് വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ തുങ്ങിമരിച്ചത്. അട്ടപ്പാടി ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു അഭിജിത്ത്. എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം.പബ്ജി ഗെയിമിന് അടിമപ്പെട്ടതിനെ തുടർന്ന് അഭിജിത്തിനെ നേരത്തെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഫോണിനായി അഭിജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഭർത്താവുമായി വേർപ്പെട്ട താമസിക്കുന്ന ബിന്ദുവിന് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഫോൺ വാങ്ങി നൽകാനായില്ല.ഞായറാഴ്ച രാത്രിയോടെയാണ് […]

Continue Reading

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരേ കേരളവും: നിയന്ത്രിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച് പുതിയ ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍ രംഗത്തെത്തിയതിനു പിന്നാലെ കേരളത്തിലുംആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഡിജിപിയെ ചുമതലപ്പെടുത്തി. മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ ശ്രീരാമ സേന ഹനുമാന്‍ കീര്‍ത്തനവുമായി രംഗത്തുവന്നതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ശബ്ദ നിയന്ത്രണം കര്‍ശനമാക്കുന്ന നടപടികളുടെ ഭാഗമായാണ് നടപടിയെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. ബാലാവകാശ കമ്മിഷന്‍ ഇടപെടലിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഉത്സവ പറമ്പുകളില്‍ ഉള്‍പ്പെടെയുള്ള മത ചടങ്ങുകളില്‍ ഈ നിയന്ത്രണം ബാധകമായിരിക്കും. നിലവില്‍ […]

Continue Reading

സംസ്ഥാനത്ത് 21 ട്രെയിനുകള്‍ ഇന്നുമുതല്‍ അടുത്ത ശനി വരെ റദ്ദാക്കി: നിയന്ത്രണം ഇങ്ങനെ

കോട്ടയം ജില്ലയില്‍ ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിൻ നിയന്ത്രണം. അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടും. പുതിയ പാതയിൽ തിങ്കളാഴ്ച സ്പീഡ് ട്രയൽ നടക്കും.പകൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിയന്ത്രിച്ചാണ് ചിങ്ങവനം–ഏറ്റുമാനൂർ സെക്‌ഷനിൽ ഇരട്ടപ്പാത നിർമാണ ജോലികൾ പുരോഗമിക്കുന്നത്. പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കൽ സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്. […]

Continue Reading

സൗദിയില്‍ 10 വര്‍ഷമായി വധശിക്ഷ കാത്ത് അബ്ദുള്‍ റഹീം; മകന്റെ തിരിച്ചുവരവ് കാത്ത് ഉമ്മ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമം തുടരുമ്പോള്‍, സൗദിയില്‍ പത്തുവര്‍ഷമായി വധശിക്ഷ കാത്ത് കഴിയുന്ന മകന്റെ മോചനത്തിനായി കേഴുകയാണ് കോഴിക്കോട് ഫറോക്കിലെ ഒരു ഉമ്മ. മരിച്ച കുട്ടിയുടെ കുടുംബം മാപ്പ് നല്‍കാന്‍ തയാറാകാത്തതാണ് ഫറോക്ക് സ്വദേശിയായ അബ്ദുള്‍ റഹീമിന്റ മോചനത്തിന് വിലങ്ങുതടിയാകുന്നത്.16 വർഷം മുമ്പ് റിയാദിൽ ഡ്രൈവര്‍ ജോലിക്ക് പോയതായിരുന്നു അബ്ദുൾ റഹീം. ഡ്രൈവർ ജോലിക്കൊപ്പം അപകടത്തെത്തുടര്‍ന്ന് യന്ത്രങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന 15 വയസുകാരനെ കൂടി പരിപാലിക്കേണ്ടി വരുമെന്ന് അറിഞ്ഞത് അവിടെ ചെന്ന ശേഷമാണ്. […]

Continue Reading

കെഎസ്ആർടിസി ചർച്ച പരാജയം; ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്; ഗതികേട് കൊണ്ടെന്ന് ജനങ്ങളോട് ജീവനക്കാർ

തിരുവനന്തപുരം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ […]

Continue Reading

സംസ്ഥാനത്തെ പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ബസിന്റെ മിനിമം ചാർജ് 10 രൂപയായും ഓട്ടോ ചാർജ് മിനിമം 30 രൂപയായും ടാക്സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വർദ്ധിപ്പിച്ചത്. ഏപ്രിൽ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വർദ്ധന ആവശ്യപ്പെട്ട് മാർച്ച് 24 മുതൽ 27 വരെ നടത്തിയ ബസ് സമരത്തെ തുടർന്നായിരുന്നു സർക്കാർ തീരുമാനം. ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ […]

Continue Reading

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.  ഇനി മുതല്‍ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം.  ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍  ഉത്തരവ് പുറത്ത് വന്നത്. പിഴത്തുക എത്രയാണെന്ന് ഉത്തരവില്‍ പറയുന്നില്ല.ദുരന്തനിവാരണ നിയമപ്രകാരമാണ് പുതിയ ഉത്തരവ്. കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക്  മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ […]

Continue Reading

കാറും ലോറും കൂട്ടിയിടിച്ച് അപകടം; നാല് മരണം

ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ നാലു പേർ മരിച്ചു. വിമാനത്താവളത്തിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്ന നാലു പേരും മരിച്ചു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. മരിച്ചവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. പരിക്കേറ്റയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ അഞ്ചു മണിയോടു കൂടിയാണ് അപകടം. അപകടകാരണം വ്യക്തമല്ല. Updating…….

Continue Reading

മൂന്ന് മീനിന് രണ്ടേകാല്‍ ലക്ഷം രൂപ!, വിലകേട്ട് കണ്ണുതള്ളേണ്ട, പിടിച്ചതും വിറ്റതും കേരളത്തില്‍ തന്നെ

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആള്‍ക്കൂട്ടത്തിലേക്ക് തലയിട്ട് നോക്കിയവരില്‍ ചിലര്‍ക്ക് പരിസരബോധം വരാന്‍ കുറച്ച് സമയമെടുത്തു. പതിവ് പോലെയുള്ള ലേലംവിളി കേട്ടാണ് ചിലര്‍ അവിടെ എത്തിയത്. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകള്‍ നിരത്തിവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി ഒരാള്‍ വിളിച്ച് പറയുന്നുണ്ട്… ‘ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗത്തില്‍ തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ രണ്ടേകാല്‍ ലക്ഷം മൂന്ന് തരം എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ വൈകി അവിടെ എത്തിയവരില്‍ പലരും […]

Continue Reading

ചവിട്ടിവീഴ്ത്തി തലപിടിച്ച് തറയിലിടിച്ചു; മരുമകളുടെ അടിയേറ്റു മരിച്ച റൂബിയുടെ കബറടക്കം ഇന്ന്

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് അബുദാബിയിലെ ഗയാതിയിൽ മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗ്‌മണ്ഡൽ എടമുള സ്വദേശിനി റൂബി മുഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കബറടക്കം ഇന്ന് ഏലൂർ കുറ്റിക്കാട്ടുകര ജുമാമസ്ജിദിൽ കബർസ്ഥാനിൽ. അബുദാബി ബനിയാസ് മോർച്ചറിയിൽ ഇന്നലെ വൈകിട്ട് 4ന് എംബാം ചെയ്തശേഷം രാത്രി 10ന് അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ കൊണ്ടുപോയി. മൃതദേഹത്തെ മകൻ സഞ്ജു മുഹമ്മദ് അനുഗമിച്ചു. സഞ്ജുവിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ഷജനയുമായുണ്ടായ വാക്കുതർക്കത്തിൽ റൂബിയെ ചവിട്ടിവീഴ്ത്തി തലപിടിച്ച് തറയിൽ ഇടിച്ചതിനെ തുടർന്നാണ് മരണം. […]

Continue Reading