കൊവിഡ് വ്യാപനം; ശനിയും ഞായറും 12 ട്രെയിനുകൾ റദ്ദാക്കി

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. 12 ട്രെയിന്‍ സര്‍വ്വീസുകളാണ് റദ്ദാക്കിയത്. വാരാന്ത്യങ്ങളിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുള്ളത്. ശനി(15.1.22), ഞായര്‍ (16.1.22) ദിവസങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷന്‍ 1) നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് (no.16366).2) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06431).3) കൊല്ലം-തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06425)4) തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06435) പാലക്കാട് ഡിവിഷന്‍ 1) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06023)2) കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (no.06024)3) […]

Continue Reading

കോവിഡ്; സംസ്ഥാനത്ത് അധികനിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ. ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. 23ന് മുകളിലാണ് കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. സര്‍ക്കാര്‍ പരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറും. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. ടിപിആര്‍ 20ന് മുകളിലുള്ള ജില്ലകളിലെ പരിപാടികളില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും […]

Continue Reading

13,000 രൂപ വില വരുന്ന ഫോൺ വാങ്ങി; ലഭിച്ചത് 10 രൂപ വിലയുള്ള 2 സോപ്പ്കട്ടകൾ

അങ്കമാലി• ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത ഹോട്ടൽ ജീവനക്കാരന് ലഭിച്ചത് 10 രൂപ വീതം വിലയുള്ള 2 സോപ്പ്കട്ടകൾ. കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിന് ഇരയായത്. ശിഹാബ് കഴിഞ്ഞ മാസം 28നാണ് 13,000 രൂപ വില വരുന്ന ഫോൺ പണം നൽകുമ്പോൾ ലഭ്യമാക്കുന്ന തരത്തിൽ ബുക്ക് ചെയ്തത്. ഡെലിവറി ബോയിക്ക് പണവും നൽകി ഫോണിന്റെ പാക്കറ്റ് തുറന്നപ്പോഴാണ് ഫോണിനു പകരം സോപ്പ് കട്ടകൾ കണ്ടത്. കാഷ് ബില്ലും ഉണ്ടായിരുന്നു. തട്ടിപ്പ് മനസ്സിലായ […]

Continue Reading

സ്‌കൂളുകള്‍ അടക്കില്ല; വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്‍ക്കാലം ഇല്ല; ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി കുറച്ചു. സ്‌കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തിലേക്കു മാറ്റി. വാരാന്ത്യ, രാത്രികാല കര്‍ഫ്യൂവും തല്‍ക്കാലം ഇല്ല.പൊതു, സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കര്‍ക്കശമാക്കാന്‍ യോഗം തീരുമാനിച്ചു. ഓഫിസുകളുടെ പ്രവര്‍ത്തനം പരമാവധി ഓണ്‍ലൈന്‍ ആക്കണമെന്നും യോഗം നിര്‍ദേശിച്ചു. കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അടുത്ത യോഗത്തില്‍ തീരുമാനമെടുക്കും. സ്‌കുളുകള്‍ ഉടന്‍ […]

Continue Reading

സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സീൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് ഇന്ന് തുടങ്ങും, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കൊവിഡ് വാക്‌സിനേഷന്‍ ജനുവരി 10 (നാളെ) ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. കരുതല്‍ ഡോസിനായുള്ള ബുക്കിംഗ് ഇന്നുമുതല്‍ ആരംഭിക്കും. നേരിട്ടും ഓണ്‍ ലൈന്‍ ബുക്കിംഗ് വഴിയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും […]

Continue Reading

എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴ് ദിവസം ഹോം ക്വാറന്റീൻ: മന്ത്രി വീണാ ജോർജ്

കേന്ദ്ര മാർഗനിർദേശപ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. ( home quarantine mandatory for foreign travelers )സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും […]

Continue Reading

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു, ആകെ കേസുകൾ 15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (minister Veena George) അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് […]

Continue Reading

കൊച്ചിയിലെത്തിയ ഒമിക്രോണ്‍ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം: മാളുകളിലും റസ്റ്റോറന്റുകളിലും പോയി; സമ്പര്‍ക്കത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റീനിലായിരുന്നില്ല. ഒമിക്രോണ്‍ ബാധിച്ചയാള്‍ മാളുകളിലും റസ്റ്റോറന്റുകളിലും പോയെന്ന് ആരോഗ്യവകുപ്പ്.ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇയാള്‍ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Continue Reading

മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു; മൂന്ന് കുട്ടികൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ മക്കൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു. വെള്ളുമണ്ണടി തടത്തരികത്തു വീട്ടിൽ ശ്രീജ ആണ് മരിച്ചത്. ശ്രീജയുടെ മൂന്നു കുട്ടികളെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട്ടിലെ ഒരു ടെക്സ്സ്റ്റയിൽസ് ജീവനക്കാരിയായിരുന്നു ശ്രീജ . ഭർത്താവു ബിജു പൂനയിൽ ജോലി ചെയ്യുകയാണ്. 

Continue Reading

സംസ്ഥാനത്ത് നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത്  നാല് ഒമിക്രോൺ കേസുകൾ കൂടെ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 22 വയസുള്ള ഒരു പെൺകുട്ടിക്കും കൊച്ചിയിൽ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ  സംസ്ഥാനത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളാണ് ഇന്ന് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. 

Continue Reading