കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിൽ നിയമനം
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനീയർ, അസിസ്റ്റന്റ് മാനേജർ/എക്സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറൽ മാനേജർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ എന്നീ തസ്തികകളിലേക്കാണ് നിയമനം. ചീഫ് എൻജിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബർ 15 വരെ അപേക്ഷകൾ സമർപ്പിക്കാം. വിവിധ തസ്തികകളിലേക്ക് ആവശ്യമായവരുടെ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ വിവരങ്ങൾ www.kochimetro.org വെബ്സൈറ്റിൽ ലഭ്യമാകും.
Continue Reading