കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല

കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കും. കോഴിക്കോട് ബീച്ചിൽ ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കും. ആവശ്യമെങ്കിൽ ബീച്ചിൽ സമയനിയന്ത്രണം ഏർപ്പെടുത്തുമെന്നും കലക്ടർ പറഞ്ഞു. അവധി ദിവസമായ ഇന്നലെ ബീച്ചിൽ വൻ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.പൊതുഗതാഗതങ്ങളിൽ തിരക്ക് കൂട്ടിയുള്ള യാത്ര അനുവദിക്കില്ല. ബസുകളിൽ നിന്ന് യാത്രചെയ്യുന്നതും അനുവദിക്കില്ലെന്നും പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പ് […]

Continue Reading

കോഴിക്കോട് ബീച്ചിൽ ഇന്ന് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല

കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകീട്ട് അഞ്ചു മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനമനുവദിക്കില്ല. കോവിഡ് പശ്ചാത്തലത്തിലുള്ള പുതുവത്സരാഘോഷത്തിന്റെ ഭാഗമായാണ് നിയന്ത്രണം. കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച് ഒക്‌ടോബർ മൂന്നിനാണ് സന്ദർശകർക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവട്ടം ബീച്ചിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത് . സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച് അടക്കമാണ് നവീകരിച്ചിരുന്നത്.

Continue Reading