സംസ്ഥാനത്ത്‌ വൈദ്യുതി നിരക്കിനൊപ്പം ഇന്ന് മുതൽ ഇന്ധന സര്‍ച്ചാര്‍ജും ഇടാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വൈദ്യുതി നിരക്കിനൊപ്പം ഇന്ന് മുതൽ ഇന്ധന സര്‍ച്ചാര്‍ജും ഇടാക്കും. ഫെബ്രുവരി ഒന്ന് മുതൽ മെയ്‌ 31 വരെ യൂണിറ്റിന് ഒൻപതു പൈസ സര്‍ച്ചാര്‍ജ് എന്ന നിലയിലാണ് വർധന. നൂറ് യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ രണ്ട് മാസത്തെ ബില്ലില്‍ പതിനെട്ടുരൂപയുടെ വർധനവുണ്ടാകും. വൈദ്യുതി ഉൽപാദനത്തിന് വേണ്ടി വരുന്ന ഇന്ധനത്തിന്റെ വില വർധന മൂലം ഉണ്ടാകുന്ന അധിക ചിലവാണ് സര്‍ച്ചാര്‍ജായി ഉപഭോക്താകളിൽ നിന്ന് ഈടാക്കുന്നത്. ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റിൽ […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി; മെയ് 31 വരെ യൂണിറ്റിന് 9 പൈസ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി ഉത്തരവിറക്കി. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെയാണ് അധിക തുക ഈടാക്കുക. 9 പൈസ യൂണിറ്റിന് സർചാർജായി ഈടാക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് കെ.എസ്.ഇ.ബിക്ക് അനുകൂലമായി ഉത്തരവിറക്കിയത്. പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ.എസ്.ഇ.ബിയുടെ അധികച്ചെലവ് നികത്തുന്നതിന്റെ ഭാഗമായാണ് നടപടി.മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് (1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ്) വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് യൂണിറ്റിന് ഒൻപത് പൈസ […]

Continue Reading

വൈകിട്ട് 6 മുതല്‍ 10 വരെ വൈദ്യുതി നിരക്ക് കൂട്ടണം: ആവശ്യവുമായി കെഎസ്ഇബി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍ സ്വയം നിയന്ത്രിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ലെന്നും മന്ത്രി പറഞ്ഞു.കെഎസ്ഇബിയുടെ തീരുമാനം ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ ഉയരാൻ ഇടയാക്കും. വൻകിട ഉപയോക്താക്കൾ പുറത്തുനിന്നു നേരിട്ടു വൈദ്യുതി കൊണ്ടുവരികയും അതുവഴി കെഎസ്ഇബിയുടെ പ്രവർത്തനം […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഈ വര്‍ഷത്തേക്ക് മാത്രമായി 92 പൈസ വര്‍ധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ശിപാര്‍ശ. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു.2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യ ഘട്ടത്തില്‍ കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചക്കും ശേഷമാണ് ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. 5 വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ. താരിഫ് പെറ്റിഷനില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി […]

Continue Reading

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു; യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി 1.50 രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ചു കെഎസ്ഇബി തയാറാക്കിയ താരിഫ് പെറ്റിഷന്‍ അംഗീകാരത്തിനായി ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും. വൈദ്യുതി നിരക്കു പുതുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയനുകള്‍, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കൃഷ്ണന്‍കുട്ടി, കെഎസ്ഇബി ചെയര്‍മാന്‍ […]

Continue Reading

ജീവനക്കാരുടെ ശമ്പളചെലവ്; സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടിയേക്കും

സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടിയേക്കും. ആറായിരത്തി ഇരുന്നൂറോളം ജീവനക്കാരുടെ ശമ്പളചെലവ് കൂടി അംഗീകരിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍, പ്രവര്‍ത്തന ചെലവിനെ ബാധിക്കും. ഇത് വൈദ്യുതി നിരക്കില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. 6196 ജീവനക്കാര്‍ക്കുള്ള ശമ്പളച്ചെലവ് കൂടി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി, റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. തെളിവെടുപ്പ് നടത്തി ബോര്‍ഡിന്റെ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചാല്‍ പ്രവര്‍ത്തന ചെലവില്‍ 350 കോടിയോളം രൂപ അധികമാകും.വൈദ്യുതി നിരക്കില്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ യൂണിറ്റിന് 15 പൈസയെങ്കിലും കൂടും. 27,175 […]

Continue Reading

ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്റെ ഫീസ് അടച്ചില്ല: വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെ ന്ന് മൊഗ്രാൽ സ്കൂളിന് കെഎസ്ഇബിയുടെ നോട്ടീസ്.

മൊഗ്രാൽ. കഴിഞ്ഞവർഷം മദ്ധ്യ ത്തിൽ മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിന്റെ ഫീസ് ഇനത്തിൽ3,11.527 രൂപ കെഎസ്ഇബിക്ക് അടക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ സ്കൂളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് കുമ്പള കെഎസ്ഇബി ഓഫീസിൽ നിന്ന് മൊഗ്രാൽ ജിവിഎച് എസ്എസ് ഹെഡ്മാസ്റ്റർക്ക് നോട്ടീസ്. 2021 ഓഗസ്റ്റ് മാസത്തിലാണ് മൊഗ്രാൽ സ്കൂളിന് പുതുതായി പണിത കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കെഎസ്ഇബിയോട് ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ കെട്ടിടത്തിന് കണക്ഷൻ […]

Continue Reading

സൗജന്യ വൈദ്യുതി പരിധി ഉയർത്തി

20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റാക്കി ഉയർത്തി. ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയർത്തിയിടുണ്ട്. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലായിരുന്നു തീരുമാനം. നേരത്തെ തന്നെ ഈ ആവശ്യം സർക്കാർ കെഎസ്ഇബിക്ക് മുന്നിൽ വെച്ചിരുന്നു. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും.

Continue Reading

വൈദ്യുതി വിഹിതത്തില്‍ കുറവ്, ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി

തിരുവനന്തപുരം:വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് ഉപഭോക്താക്കളോട് കെഎസ്ഇബി. പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണംഉണ്ടാകണം. വൈകിട്ട് 6 30 മുതല്‍ രാത്രി 10 30 വരെ സ്വയം നിയന്ത്രണം വേണം. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നതിനാല്‍ ആണ് ഈ അഭ്യര്‍ത്ഥന. എന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്ഇബി അറിയിച്ചു.

Continue Reading

ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശം; കര്‍ശന നടപടിയുമായി കെഎസ്ഇബി

കെ എസ് ഇ ബിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കെഎസ്ഇബി. വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാപകമായി ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിച്ചതായി പരാതി ഉയര്‍ന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നടപടിക്കൊരുങ്ങുന്നത്. സംഭവത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. നിരവധി ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചതായി കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. കെഎസ്ഇബി […]

Continue Reading