’25ന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഇനി കൺസെഷനില്ല’; പുതിയ മാർഗരേഖയുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: വിദ്യാർഥി കൺസെഷന് പുതിയ മാർഗരേഖയുമായി കെ.എസ്.ആർ.ടി.സി. 25 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി കൺസെഷൻ ലഭിക്കില്ല. മാതാപിതാക്കൾ ഇൻകം ടാക്‌സ് പരിധിയിൽ വരുന്ന കോളജ് വിദ്യാർഥികൾക്കും പുതിയ മാർഗരേഖ പ്രകാരം യാത്രാ ഇളവുണ്ടാകില്ല. 2016 മുതൽ 2020 വരെ 996.31 കോടിയുടെ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. ഈ തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച് വരികയാണ്. വ്യാപകമായി അനുവദിച്ച വരുന്ന സൌജന്യങ്ങൾ തുടരാൻ കഴിയില്ലെന്നും മാർഗരേഖയിൽ […]

Continue Reading

‘ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ’; കെഎസ്ആര്‍ടിസിക്ക് താക്കീത് നല്‍കി ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളാന്‍ പറഞ്ഞ് ഹൈക്കോടതി. ബുധനാഴ്ച്ചയ്ക്കകം ശമ്പളം നല്‍കാനായി നിര്‍ദേശിച്ച് കൊണ്ടായിരുന്നു ഹൈക്കോടതിയുടെ താക്കീത്. പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അതേസമയം ബുധനാഴ്ച്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷത്തോളം വരുന്ന യാത്രക്കാരെ ബാധിക്കുമെന്ന് കെഎസ്ആര്‍ടിസി പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു […]

Continue Reading

ചില്ലറ ടെൻഷൻ വേണ്ട; KSRTC യിൽ QR code, ഫോൺപേയിലൂടെ ഇനി ബസ് ചാർജ് നൽകാം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ഫോൺപേയിലൂടെ ടിക്കറ്റ് തുക കൈമാറാം. ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടറുമായി തർക്കിക്കേണ്ടിവരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ നിലവിൽവരും. ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.

Continue Reading

വനിതാ കണ്ടക്ടർക്കൊപ്പം പുരുഷ യാത്രക്കാർ ഇരിക്കേണ്ടെന്ന് കെ.എസ്.ആർ.ടി.സി; ബസുകളിൽ നോട്ടീസ് പതിപ്പിച്ചു

തിരുവനന്തപുരം: വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന് കെ.എസ്.ആർ.ടി.സി. രണ്ടു വർഷം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയിൽപെടാത്തതിനാൽ ഇപ്പോൾ ബസുകളിൽ കെ.എസ്.ആർ.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങി. ചില സമയങ്ങളിൽ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയതിനെ തുടർന്നാണ് 2020ൽ കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്. വനിതാ കണ്ടക്ടറുടെ സീറ്റിൽ പുരുഷ യാത്രക്കാരൻ ഒപ്പം ഇരിക്കാൻ പാടില്ല. 2021 ലും ഉത്തരവ് […]

Continue Reading

നെഞ്ചില്‍ ചവിട്ടി യാത്രക്കാരനെ കര്‍ണാടക ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കന്‍ഡക്ടര്‍; വീഡിയോ വൈറലായതോടെ നടപടിയുമായി അധികൃതര്‍;( ദൃശ്യങ്ങള്‍ കാണാം)

യാത്രക്കാരനെ കർണാടക ആർടിസി കൻഡക്ടർ മനുഷ്യത്വരഹിതമായി നെഞ്ചിൽ ചവിട്ടി ബസിൽ നിന്ന് പുറത്തേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നടപടിയുമായി അധികൃതർ. യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കെഎസ്ആർടിസി ബസ്കൻഡക്ടറെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പുത്തൂർ ഡിപോയിലെ സുഖാജ് റൈക്കെതിരെയാണ് നടപടിയെടുത്തത്.ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ദക്ഷിണ കന്നഡയിലെ പുത്തൂർ താലൂകിലെഈശ്വരമംഗലത്ത് കെഎസ്ആർടിസി ബസ് നിർത്തിയപ്പോൾ യാത്രക്കാരൻ ബസിൽ കയറാനൊരുങ്ങുകയായിരുന്നു. എന്നാൽ കൻഡക്ടർ ബസിൽ കയറുന്നത് തടഞ്ഞു. ആദ്യം കയ്യിൽ […]

Continue Reading

മതവേഷമല്ല; യൂണിഫോം; വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവർ

മതവേഷത്തില്‍ കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്ന പ്രചാരണം തെറ്റെന്ന് ചിത്രത്തിലെ ഡ്രൈവര്‍. തിരുവനന്തപുരത്ത് നിന്ന് മാവേലിക്കരയിലേക്ക് ബസ് ഓടിക്കുന്ന മതവേഷധാരി എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ ടി.എം.അഷ്റഫാണ് ചിത്രത്തിലുള്ളത്. കെഎസ്ആര്‍ടിസിയുടെ ആകാശ നീല ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് അഷ്റഫും സഹപ്രവര്‍ത്തകരും പറഞ്ഞു. ഷര്‍ട്ട് ഫുള്‍ സ്ലീവാണ്. സ്റ്റിയറിങ്ങിലെ അഴുക്ക് പുരളാതിരിക്കാന്‍ മടിയിലിട്ട തോര്‍ത്ത് കണ്ടാണ് മുണ്ടെന്ന് തെറ്റിദ്ധരിച്ചത്. നീല നിറത്തിലുള്ള പാന്‍റാണ് ധരിച്ചത്. കഴുത്തില്‍ കണ്ടത് മുഖം മറയ്ക്കാനുള്ള മാസ്കാണ്.താടിയും തൊപ്പിയും കൂടി കണ്ടാണ് […]

Continue Reading

കെഎസ്ആർടിസി ചർച്ച പരാജയം; ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്; ഗതികേട് കൊണ്ടെന്ന് ജനങ്ങളോട് ജീവനക്കാർ

തിരുവനന്തപുരം: ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ […]

Continue Reading

ബസിൽ ഉച്ചത്തിൽ മൊബൈൽ ഉപയോഗിക്കുന്നത് നിരോധിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. സഹയാത്രികർക്ക് ശല്യമാകുന്ന രീതിയിൽ വിഡിയോകളും പാട്ടുകളും വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും നിർദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർഥിക്കുകയും ചെയ്യുമെന്ന് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയരക്ടർ പത്രകുറിപ്പിൽ അറിയിച്ചു. എല്ലാത്തരം യാത്രക്കാരുടേയും താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ.എസ്.ആർ.ടി.സിയുടെ ശ്രമം. […]

Continue Reading

അവധിയെടുത്തോ, പകുതി ശമ്പളം വീട്ടിലെത്തും; കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പരിഷ്കാരം

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെടുക്കാം. പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധിയെന്ന പരിഷ്കാരം സര്‍വീസില്‍ നിലവില്‍‌ വന്നു. ഇതിനായി ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. 45 വയസ്സിനു മുകളിലുള്ള കണ്ടക്ടര്‍, മെക്കാനിക് ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം മുതല്‍ പരമാവധി അഞ്ച് വരെയാണ് ദീര്‍ഘകാല അവധി നല്‍കുക. കെ.എസ്.ആര്‍.ടി.സിയിലെ ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് പുതിയ നടപടി. നേരത്തെ തൊഴിലാളികളുടെ പ്രതിഷേധം മറികടക്കാൻ കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശമ്പളപരിഷ്കരണം യാഥാർത്ഥ്യമാകാൻ […]

Continue Reading

ഒരു ചക്രമില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് കിലോമീറ്ററുകൾ; ഡ്രൈവറും കണ്ടക്ടറും ശ്രദ്ധിച്ചില്ല; ഏഴ് ജീവനക്കാർക്ക് സസ്‌പെൻഷൻ

മലപ്പുറം: നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് ഒരു ചക്രമില്ലാതെ. ജീവനക്കാരുടെ ഈ അനാസ്ഥയിൽ കെഎസ്ആർടിസി കടുത്തനടപടി സ്വീകരിച്ചിരിക്കുകയാണ്. സംഭവത്തിൽ 7 ജീവനക്കാർക്ക് സസ്‌പെൻഷൻ നൽകി. മലപ്പുറം നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. അതേസമയം, എന്നാൽ വീഴ്ചക്ക് കാരണക്കാരായ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരാക്കാനും ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് യൂണിയനുകളും രംഗത്തെത്തി. കഴിഞ്ഞ ഒക്ടോബർ 7ന് നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഇടത് പിൻഭാഗത്തെ ഒരു ചക്രം ഇല്ലാതെയാണ് […]

Continue Reading