തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

കാസർകോട്: തിരക്കേറിയ റോഡിൽ കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ – ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ശീർ (23) ആണ് മരിച്ചത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് ഫാസിൽ.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോടെലിന് സമീപം വെച്ചാണ് സംഭവം. ഉടൻ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. […]

Continue Reading

കൊവിഡിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ ദിവസവരുമാനം 5 കോടി കടന്നു

കെ.എസ്.ആർ.ടി.സിയുടെ പ്രതി ദിന വരുമാനം കൊവിഡിന് ശേഷം ആദ്യമായി 5 കോടി കടന്നു.കഴിഞ്ഞ ദിവസം (നവംബർ 22, തിങ്കൾ) മാത്രം 5.28 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയിൽ വരുമാനം ആയി ലഭിച്ചത്. ശബരിമലയിലേക്ക് ഉൾപ്പെടെ 3445 ബസുകളാണ് ഇപ്പോൾ സർവീസ് നടത്തിയത്. പമ്പയിലേക്ക് നടത്തിയ 66 സ്പെഷ്യൽ സർവീസുകളിൽ നിന്നുമാത്രം 6,51,495 രൂപയാണ് വരുമാനം ലഭിച്ചത്. 2020 മാർച്ചിന് ശേഷം ആദ്യമായാണ് 5 കോടി രൂപയുടെ വരുമാനം ലഭിക്കുന്നത്.

Continue Reading