വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ എസ് ടി യു DEO ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കാസറഗോഡ് : വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം തേടി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഡി ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സർക്കാറിന്റെ പാഠ്യപദ്ധതി പരിഷ്കരണം, അധ്യാപക നിയമനങ്ങൾ, പങ്കാളിത്ത പെൻഷൻ, ഭാഷാധ്യാപകരുടെ പ്രശ്നങ്ങൾ, AIP സ്കൂൾ, ഡിഎ കുടിശ്ശിക, കായികാധ്യാപക പ്രശ്നങ്ങൾ, യൂണിഫോം വിതരണ വീഴ്ചകൾ, പാഠപുസ്തക വിതരണ ത്തിലെ പ്രശ്നങ്ങൾ, സറണ്ടർ ആനുകൂല്യം മരവിപ്പിക്കൽ, K-tet ഇളവ് തുടങ്ങി പ്രതിഷേധത്തിനിടയാക്കിയ ഒട്ടനവധി വിഷയങ്ങൾ ധർണ്ണയിൽ ഉന്നയിച്ചു. മുസ്ലിം ലീഗ് […]

Continue Reading

കെ.എസ്.ടി. യു അവകാശ ദിനമാചരിച്ചു

കാസർകോട്: അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക,ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള നിയമനനിരോധനം പിൻവലിക്കുക,പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യുട്ടറി പെൻഷൻ ഏർപ്പെടുത്തുക,ആവശ്യമുള്ള ജില്ലകളിൽ കൂടുതൽ ഹയർസെക്കണ്ടറി ബാച്ചുകൾ അനുവദിക്കുക,2019-20 ലെ സ്റ്റാഫ് ഫിക്സേഷൻ തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിരമായി പുതിയ സ്റ്റാഫ് ഫിക്സേഷൻ നടപടികൾ പൂർത്തിയാക്കുക,മെഡിസെപ് പദ്ധതിയിൽ ജീവനക്കാരിൽ നിന്ന് പൂർണ വിഹിതം വാങ്ങി സർക്കാർ വിഹിതം നൽകാത്ത തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക, അവധി ദിനങ്ങൾ പുനഃക്രമീകരിച്ചു പെരുന്നാളിന് കൂടുതൽ അവധി ദിനങ്ങൾ നൽകുക തുടങ്ങിയ വിദ്യാഭ്യാസ […]

Continue Reading