ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സംസ്ഥാന കമ്മിറ്റിയാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റ്വത്ല്ക്കരിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.എസ്.യു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ കെഎസ്യു […]

Continue Reading

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യോഗ്യരല്ലാത്ത വിദ്യാർത്ഥികളെ മത്സരിപ്പിക്കാൻ എസ്.എഫ്.ഐ ശ്രമം

കാസർകോട്: കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാസർകോട് ഗവൺമെന്റ് കോളേജിൽ അർഹതയില്ലാത്ത വിദ്യാർത്ഥികളുടെ പത്രിക സ്വീകരിച്ചു റിട്ടേണിംഗ് ഓഫീസർ അടക്കമുള്ള അധികൃതർ എസ്.എഫ്.ഐക്ക് കൂട്ടുനിൽക്കുന്നു.എം.എസ്.എഫ് – കെഎസ്.യു നേതാക്കൾ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും കോളേജ് അധികാരികൾ വഴങ്ങിയില്ല. അവസാന വർഷ തിരഞ്ഞെടുപ്പിലും ഇതേ രീതിയാണ് എസ്എഫ്ഐയും അധികൃതരും സ്വീകരിച്ചത്. അർഹരായ ഒട്ടേറെ വിദ്യാർത്ഥികൾ ഉള്ളപ്പോഴും തോൽവി ഭയന്നാണ് എസ്.എഫ്.ഐ ഇത്തരം തരംതാഴ്ന്ന രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് എം.എസ്.എഫ് – കെഎസ്.യു നേതാക്കൾ പ്രസ്താവിച്ചു.

Continue Reading