പൊതു വിഷയത്തില്‍ പരാതി നല്‍കിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു; പരാതിയുമായി കുമ്പള സ്‌കൂള്‍ മദര്‍ പിടിഎ പ്രസിഡന്റ് രംഗത്ത്

കുമ്പള: കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി ശാരീരികവും മാനസികവുമായി പീഡിപിക്കുന്നതായി കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മദര്‍ പി.ടി.എ പ്രസിഡന്റ് വിനീഷ ബാലകൃഷ്ണന്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ജൂലൈ എട്ടിനാണ് മേല്‍ വിഷയം സംബന്ധിച്ച് കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് താന്‍ പരാതി നല്‍കിയത്. നൂറ് കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പോകുന്ന […]

Continue Reading

കുമ്പളയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം: ഒരാള്‍ അറസ്റ്റില്‍

കുമ്പള: ഒരു ഇടവേളക്ക് ശേഷം കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘട്ടനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. പത്ത് വിദ്യാര്‍ത്ഥികളെ പൊലീസ് തിരയുന്നു. ഉപ്പള ഗേറ്റിന് സമീപത്തെ ഇസ് മായില്‍ റിയാസിനെ(20)യാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്. നിസാരകാര്യത്തെ ചൊല്ലിയുണ്ടായ പ്രശ്‌നമാണ് കഴിഞ്ഞദിവസം കുമ്പള മാര്‍ക്കറ്റ് റോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. വിവരമറിഞ്ഞെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ വിരട്ടിയോടിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്നാണ് റിയാസിനെ കസ്റ്റഡിയിലെടുത്തത്. സംഘട്ടനത്തിലേര്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പത്തോളം വിദ്യാര്‍ത്ഥികളെ കണ്ടെത്തിയ ശേഷം […]

Continue Reading

കുമ്പളയിൽ ആരോഗ്യമേഖലയിൽ ഒന്നര പതിറ്റാണ്ട് കാലത്തെ മികച്ച സേവനം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിസി ബാലചന്ദ്രനെ തനിമ കലാസാഹിത്യ വേദി ആദരിച്ചു

കുമ്പള. കുമ്പളയിലെ ആരോഗ്യ മേഖലയിൽ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലത്തെ ഏറ്റവും മികച്ച സേവനം കാഴ്ചവെക്കുകയും, 2023 മെയ് മാസം സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്യുന്ന കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലെ (സിഎച്സി) ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിസി ബാലചന്ദ്രനെ “തനിമ” കലാ സാഹിത്യവേദി കുമ്പള -മൊഗ്രാൽ ചാപ്റ്റർ ആദരിച്ചു. കുമ്പള “ശാദി മഹൽ” വെഡിങ് സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് മീപ്പിരി സെന്ററിൽ തനിമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ യൂസഫ് കട്ടത്തടുക്ക ഒരുക്കിയ “മെഹഫിൽ സന്ധ്യ”യിൽ വെച്ചായിരുന്നു ആദരവ്. […]

Continue Reading

മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത്‌ ‘റീ ലൈവ്’ ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് മൊഗ്രാൽ ടൗൺ വാർഡ് ജഴ്സി പ്രകാശനം ചെയ്തു

മൊഗ്രാൽ : കുമ്പള പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഡ് തല ഫ്ലഡ്ലൈറ്റ് ‘റീ ലൈവ്’ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 25 ന് ശനിയാഴ്ച നടക്കും. മൊഗ്രാൽ ടൗൺ വാർഡ് ജഴ്സി പ്രകാശനം മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ടി. എം ഷുഹൈബ്, യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ്‌ യു.എം ഇർഫാന് നൽകി നിർവ്വഹിച്ചു. ഖലീൽ. എം, ഹമീദ് കെ.കെ, മുൻസിർ എച്ച്.എം, നൂഹ് കെ.കെ,ജൗഹർ, ജസീം ജാഫർ, മിസ്ഫർ, സൽമാൻ ഫാരിസ്,മൊയ്‌നുദ്ദീൻ സംബന്ധിച്ചു.

Continue Reading

കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് ആരംഭിച്ചു

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ മഖാം ഉറൂസിന് തുടക്കമായി. മഖാം സിയാറത്തിന് സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എ.ആമു ഹാജി പതാക ഉയര്‍ത്തി. എ.കെ.എം അഷ്റഫ് എം.എൽ.എ, സയ്യിദ് കോയക്കുട്ടി തങ്ങള്‍ അല്‍ ബുഖാരി ഉപ്പള, സ്ഥലം ഖതീബ് ഹസൈനാർ മിസ്ബാഹി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി കെ അബ്ദുല്ല ഹാജി, സെക്രട്ടറി എൻ.ബി.അഷ്റഫ്, ട്രഷറർ എസ്.എ. അബ്ബാസ് ഹാജി, ഉറൂസ് കമ്മിറ്റി കൺവീനർ ടി.എ. മൊയ്തീൻ ഹാജി, ട്രഷറർ […]

Continue Reading

കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് നാളെ ആരംഭിക്കും

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹി തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ച നാളെ (2023 ഫെബ്രുവരി 5, ഞായര്‍) രാവിലെ 10 മണിക്ക് മഖാംc സിയാറത്തോടെ ആരംഭിക്കും. സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. സയ്യിദ് കോയക്കുട്ടി തങ്ങള്‍ അല്‍ ബുഖാരി ഉപ്പള മുഖ്യാതിഥിയായിരിക്കും. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എ.ആമു ഹാജി പതാക ഉയര്‍ത്തും. രാത്രി 8 മണിക്ക് കുമ്പോല്‍ സയ്യിദ് കെ.എസ്.ജഅ്ഫര്‍ സാദിഖ് തങ്ങളുടെ […]

Continue Reading

കുമ്പള ദേശീയ പാതയിൽ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്ക് ഗുരുതരം;

കുമ്പള ▪️ കുമ്പള ആരിക്കാടിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിമുട്ടി ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപിച്ചു. പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറി മറ്റൊരു ലോറിയുമായി ഇടിക്കുകയായിരുന്നു. സിലിണ്ടര്‍ ലോറി ഇടിയുടെ ആഘാതത്തില്‍ റോഡ് നിര്‍മ്മാണത്തിന് വേണ്ടി ഫില്ലറി ഡാന്‍ നിര്‍മ്മിച്ച കുഴിയിലേക്ക് വീണു. അപകടത്തെ തുടര്‍ന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി.

Continue Reading

കുമ്പളയില്‍ ഹോള്‍സെയില്‍ ഷോപ്പ്‌ കുത്തിത്തുറന്ന്‌ 1.80 ലക്ഷം രൂപ കവര്‍ന്നു

കുമ്പള: നാടും നഗരവും പുതുവത്സരാഘോഷ രാവില്‍ ഉറങ്ങിക്കിടക്കവെ കുമ്പള ടൗണില്‍ വന്‍ കവര്‍ച്ച. കുമ്പള- ബദിയഡുക്ക റോഡിലെ വ്യാപാര ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ സ്റ്റോറിലാണ്‌ കവര്‍ച്ച. കുമ്പളയിലെ എം എ അബ്‌ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ കട. പതിവുപോലെ ഇന്നലെ രാത്രിയിലും കടയടച്ച്‌ പോയതായിരുന്നു. ഇന്നു രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ്‌ കടയുടെ ഷട്ടറിന്റെ പൂട്ട്‌കുത്തിത്തുറന്ന നിലയില്‍ കണ്ടത്‌. അകത്തു കയറി പരിശോധിച്ചപ്പോള്‍ മേശ വലുപ്പ്‌ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.

Continue Reading

കുമ്പള പേരാല്‍ കണ്ണൂര്‍ ഉറൂസ് 2023 ഫെബ്രുവരിയില്‍

കാസറഗോഡ്: കുമ്പള പേരാല്‍ കണ്ണൂര്‍ പനമ്പൂര്‍ സീതി വലിയുള്ളാഹി തങ്ങളുടെ പേരില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ കഴിച്ചു വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ച 2023 ഫെബ്രുവരി 5 മുതല്‍ 19 വരെ നടക്കും. ജില്ലയിലെ പ്രധാന സിയാറത്ത് കേന്ദ്രങ്ങളിലൊന്നായ പേരാല്‍ കണ്ണൂര്‍ മഖാമില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉദയാസ്തമന ഉറൂസ് നേര്‍ച്ചയോടനുബന്ധിച്ച് 14 ദിവസത്തെ മതപ്രഭാഷണ പരമ്പരയും ആത്മീയ മജ്ലിസുകളും നടക്കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന ആത്മീയ മജ്ലിസില്‍ കുമ്പോല്‍ സാദാത്തീങ്ങളും, കാസറഗോഡ് ഖാളി പ്രൊ. ആലിക്കുട്ടി […]

Continue Reading

കാസർഗോട്ടെ ബബിയ മുതലയുടെ പേരിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്

കാസർ​ഗോഡ്: കുമ്പള അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബബിയ മുതലയുടെ പേരിൽ പ്രത്യേക കവർ പുറത്തിറക്കി തപാൽ വകുപ്പ്. കുമ്പള പോസ്റ്റ് ഓഫീസിലായിരുന്നു കവറിന്റെ പ്രകാശന ചടങ്ങ് നടന്നത്. കാസർ​ഗോഡ് ജില്ലാ പോസ്റ്റൽ സൂപ്രണ്ട് വി ശാരദയാണ് കവർ പ്രകാശനം ചെയ്തത്. പത്ത് രൂപ നിരക്കിൽ വിവിധ ഫിലാറ്റലിക് ബ്യൂറോകളിൽ നിന്നും സ്പെഷ്യൽ കവർ വാങ്ങാവുന്നതാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബബിയ എന്ന മുതല ചത്തത്. 75 വയസ് പ്രായമുള്ള മുതല സസ്യാഹാരിയായിരുന്നുവെന്നാണ് ക്ഷേത്രത്തിന്റെ അധികൃതർ അവകാശപ്പെട്ടിരുന്നത്. ഇന്ത്യയിലെ […]

Continue Reading