കൊലക്കേസിൽ ഹൈകോടതി ശിക്ഷിച്ച കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊഗ്ഗുവിനെ അറസ്റ്റ് ചെയ്യണം: മുസ് ലിം ലീഗ്

കുമ്പള: കൊലക്കേസിൽ ഹൈകോടതി തടവിന് ശിക്ഷിച്ച ബിജെപിയുടെ പിന്തുണയോടെ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കൊഗ്ഗുവിനെ ഉടൻ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ടവർ അദ്ധേഹത്തിന് അയോഗ്യത കൽപിക്കയും ചെയ്യണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. കുമ്പളയിലെ ബി ജെ പി-സിപിഎം പരസ്യ സഖ്യം സമൂഹ മധ്യത്തിൽ ചർച്ച ചെയ്യപ്പെടുമ്പോഴും ബി ജെ പിയിൽ […]

Continue Reading

കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ധാർമികത ഉണ്ടങ്കിൽ ബിജെപി ചെയർമാൻമാർ രാജിവയ്ക്കട്ടെ: മുസ്ലിം ലീഗ്

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി-സിപിഎം പരസ്യ ധാരണ ഉണ്ടാക്കി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടെടുത്തതിന് ശേഷം ഉണ്ടായ വിവാദങ്ങളിൽ ജില്ലയിൽ തന്നെ ബി ജെ പിയിൽ കലാപം രൂക്ഷമായി നിരവധി നേതാക്കളും പ്രവർത്തകരും രാജിവെച്ച് കൊണ്ടിരിക്കുമ്പോൾ കണ്ണിൽ പൊടിയിടാനും മുഖം രക്ഷിക്കുവാനും സി പി എം ചെയർമാനെ പുറത്താക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പറയുന്ന ബി ജെ പി അൽപമെങ്കിലും ധാർമികത എന്ന ഒന്നുണ്ടെങ്കിൽ സി പി […]

Continue Reading

കുമ്പള ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പദ്ധതിയുടെ യുടെ വിതരണോൽഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്‌ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമവതി, മെമ്പർമാരായ യൂസഫ് ഉളുവാർ, റഹ്മാൻ, സബൂറ, കൗലത് ബീവി, അൻവർ, പുഷ്പലത, വിവേകാനന്ദ ഷെട്ടി, ഐസിഡിഎസ് സൂപ്പർ വൈസർ ജിഷ എന്നിവർ പങ്കെടുത്തു.

Continue Reading

കുമ്പള ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള ഫർണിച്ചറിന്റെ വിതരണ ഉദ്ഘാടനം നടത്തി

കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്കുള്ള ഫർണിച്ചറിന്റെ വിതരണ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസുഫ് ഉദ്‌ഘാടനം നിർവഹിച്ചു. മെമ്പർമാരായ സബൂറ, കൗലത്ത് ബീവി ,അൻവർ ഹുസൈൻ ഫിഷറീസ് ഓഫീസർ ബിജുമോൻ പങ്കെടുത്തു.

Continue Reading

വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കുമ്പള ഗ്രാമപഞ്ചായത്ത്

കുമ്പള: വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി കുമ്പള ഗ്രാമപഞ്ചായത്ത്. ജി എസ് ബി എസ് കുമ്പളയിലെ വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യൂ പി താഹിറ യൂസുഫ് നിർവഹിച്ചു

Continue Reading

അതി ദരിദ്രർക്കായുള്ള പദ്ധതി: കുമ്പള ഗ്രാമ പഞ്ചായത്ത് പരിശീലനം സംഘടിപ്പിച്ചു

കുമ്പള. അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കുക എന്ന സർക്കാർ ലക്ഷ്യമിടുന്ന അതി ദരിദ്രർക്കായുള്ള പദ്ധതി കുമ്പളയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു. സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ഇതുവരെയുള്ള പദ്ധതികളിൽ വിവിധ കാരണങ്ങളാൽ ഉൾക്കൊള്ളാതെ പോയവരെ ഉൾക്കൊള്ളി ക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത അംഗങ്ങൾക്ക് വേണ്ടിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. കുമ്പള മുഹിമ്മാത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി പ്രസിഡണ്ട് യുപി താഹിറാ […]

Continue Reading