കോളജ് വിദ്യാർഥിനിയെ കാണാതായതായി പരാതി; പൊലീസ് അന്വേഷിക്കുന്നു

കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയായ കോളജ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. കുമ്പളയിലെ കോളജിൽ ഒന്നാം വർഷ ബി കോം വിദ്യാർഥിനിയാണ് പെൺകുട്ടി. കോളജിലേക്കെന്ന് പറഞ്ഞുകൊണ്ട് വീടുവിട്ടെന്നാണ് വിവരം ഇതുസംബന്ധിച്ച് ബന്ധുക്കൾ കാസർകോട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

വിദ്യാർഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുക* *പൊലീസിന് മുൻപാകെ* *പരാതി നൽകി എം.എസ്.എഫ് കുമ്പള പഞ്ചായത്ത്

കുമ്പള:ഏറെ നാളുകളായി വിദ്യാർഥികൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നമാണ് അവരുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾസ്റ്റുഡൻസ് ടിക്കറ്റ് തുക സ്വീകരിക്കുന്നതിനു പകരം കൂടുതൽ പണം ആവശ്യപ്പെടുകസ്റ്റുഡൻസ് ടിക്കറ്റിൽ സഞ്ചരിക്കുന്നവിദ്യാർഥികളെ ഒന്നടങ്കം പൊരിവെയിലത്ത് ബസിന് പുറത്തു നിർത്തുക എന്നി പ്രശ്നങ്ങൾ നിരന്തരമായി വിദ്യാർഥികൾ എംഎസ്എഫ് പഞ്ചായത്ത് കമ്മിറ്റിയെ അറിയിച്ചത് പ്രകാരമാണ് ഈ പ്രശ്നത്തിൽ വിദ്യാർത്ഥികളോടൊപ്പം എംഎസ്എഫ് അവകാശ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയത്ഇതിൻറെ ഭാഗമായി ബസ് ജീവനക്കാരുമായി എം.എസ്.എഫ് മണ്ഡലം ട്രെഷർ ജംഷീർ മൊഗ്രാൽ,പഞ്ചായത്ത് എം എസ് എഫ് വൈസ് പ്രസിഡന്റ് മുർഷിദ് […]

Continue Reading

ഗോപാലകൃഷ്ണ ക്രോസ് റോഡ് നാടിന് സമർപ്പിച്ചു.

2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് നിർമ്മിച്ച കുമ്പള ഗ്രാമ പഞ്ചായത്ത് ഗോപാലകൃഷ്ണ ക്രോസ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ യൂസഫ് നാടിനു സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ ഷെട്ടി പഞ്ചായത്ത് മെമ്പർമാരായ പ്രേമലത വിദ്യാ പൈ സുലോചന പുഷ്പലതഷെട്ടി എന്നിവർ പങ്കെടുത്തു.

Continue Reading

വിദ്യാർഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കണം :ജമീല സിദ്ദീഖ്

കുമ്പള ഗ്രാമ പഞ്ചായത്തിലെ കുമ്പള ആരിക്കാടി, ബംബ്രാണ, കൊടിയമ്മ, ഉളളുവാർ കളത്തൂർ റൂട്ടിലുംകുമ്പള പേരാൽ റൂട്ടിലും കോവിഡിന് ശേഷം ബസ്സുകൾ സമയാ സമയത്ത് ഓടാത്ത പ്രശ്നവും വിദ്യാർത്ഥികൾക്ക് അനുവദിച്ച കണ്സ്ട്രക്ഷനെകാളും കൂടുതലായി ചാർജ് ഈടാക്കുന്നത് ഉൾപ്പെടെ ചില സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ വല്ലാത്ത രീതിയിൽ ബുദ്ധിമുട്ടിക്കുന്നത് മൂലം വിദ്യാർഥികൾക്ക് കൃത്യസമയത്ത് ക്ലാസിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ചു വീട്ടിൽ എത്തുന്നതിനുംകനത്ത ദുരിതങ്ങൾ അനുഭവിക്കുന്ന കാര്യങ്ങൾ വിദ്യാർത്ഥികൾ ശ്രദ്ധയിൽപെടുത്തിയത് കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ദീഖ് ദണ്ഡഗോളി, ഹരിത […]

Continue Reading

‘സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയെ ഉള്‍പ്പെടെ കായികമായി നേരിടണം’; ബിജെപി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച

യുവമോര്‍ച്ച മുന്‍ സംസ്ഥാന സെക്രട്ടറിയേയും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ പേഴ്‌സണല്‍ സെക്രട്ടറിയേയും കായികമായി നേരിടണമെന്ന് ബിജെപി ഗ്രൂപ്പുകളില്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഓഡിയോ സന്ദേശം പുറത്ത്. കാസര്‍ഗോഡ് ജില്ല പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അടക്കം അംഗമായിട്ടുള്ള ഗ്രൂപ്പിലാണ് ചര്‍ച്ച. പിന്നാലെ ജില്ലാ പ്രസിഡണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്ത് പോയി. കാസര്‍ഗോഡ് കുമ്പളയില്‍ കൊലചെയ്യപ്പെട്ട മൂന്ന് ബിജെപി പ്രവര്‍ത്തകരുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദസന്ദേശം പ്രചരിച്ചത്. പാര്‍ട്ടിയുടെ ജില്ലാ സംസ്ഥാന ചുമതലകളിലുള്ള നേതാക്കളെ മാറ്റണമെന്നാണ് […]

Continue Reading

സി.പി.എം ബി.ജെ.പി ധാരണ: കൊഗ്ഗു കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പദവി രാജിവെച്ചു

കുമ്പള ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി സി.പി.എം അംഗം കൊഗ്ഗു രാജി വെച്ചു. ഉച്ച തിരിഞ്ഞ് മൂന്നോടെയാണ് രാജിക്കത്ത് നൽകിയത്. സ്ഥിരം സമിതി അധ്യക്ഷ പദവി സി.പി.എം – ബി.ജെ.പി പരസ്പരം പങ്കിട്ടെടുത്തതിൽ വലിയ വിവാദമാവുകയും ഇത് ബി.ജെ.പിക്കകത്ത് വലിയ പൊട്ടിത്തെറിയുണ്ടായതോടെയാണ് രാജി. അതേ സമയം ബി.ജെ.പി ചെയർമാൻമാരും രണ്ട് ദിവസത്തിനകം രാജിവെക്കുമെന്നാണ് അറിയുന്നത്.

Continue Reading

കൊലക്കേസിൽ ഹൈകോടതി ശിക്ഷിച്ച കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊഗ്ഗുവിനെ അറസ്റ്റ് ചെയ്യണം: മുസ് ലിം ലീഗ്

കുമ്പള: കൊലക്കേസിൽ ഹൈകോടതി തടവിന് ശിക്ഷിച്ച ബിജെപിയുടെ പിന്തുണയോടെ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കൊഗ്ഗുവിനെ ഉടൻ അറസ്റ്റ് ചെയ്യുകയും ബന്ധപ്പെട്ടവർ അദ്ധേഹത്തിന് അയോഗ്യത കൽപിക്കയും ചെയ്യണമെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. കുമ്പളയിലെ ബി ജെ പി-സിപിഎം പരസ്യ സഖ്യം സമൂഹ മധ്യത്തിൽ ചർച്ച ചെയ്യപ്പെടുമ്പോഴും ബി ജെ പിയിൽ […]

Continue Reading

പോസ്ത്തടുക്ക കൃഷ്ണ നഗർ റോഡ് യു പി താഹിറ യൂസഫ് നാടിന് സമർപിച്ചു.

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് പന്ത്രണ്ടാം വാർഡിൽ നിർമിച്ച പോസ്ത്തടുക്ക കൃഷ്ണ നഗർ റോഡ് കുമ്പള പഞ്ചായത്ത് പ്രസിഡൻറ് യുപി താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർപേഴ്സൺ പ്രേമവതി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ് ഷെട്ടി,വാർഡ് മെമ്പർ ശോഭ,പഞ്ചായത്ത് മെമ്പർ വിവേകാനന്ദ ശക്തി എന്നിവർ പങ്കെടുത്തു

Continue Reading

കുമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ധാർമികത ഉണ്ടങ്കിൽ ബിജെപി ചെയർമാൻമാർ രാജിവയ്ക്കട്ടെ: മുസ്ലിം ലീഗ്

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിരം സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി-സിപിഎം പരസ്യ ധാരണ ഉണ്ടാക്കി ചെയർമാൻ സ്ഥാനങ്ങൾ പങ്കിട്ടെടുത്തതിന് ശേഷം ഉണ്ടായ വിവാദങ്ങളിൽ ജില്ലയിൽ തന്നെ ബി ജെ പിയിൽ കലാപം രൂക്ഷമായി നിരവധി നേതാക്കളും പ്രവർത്തകരും രാജിവെച്ച് കൊണ്ടിരിക്കുമ്പോൾ കണ്ണിൽ പൊടിയിടാനും മുഖം രക്ഷിക്കുവാനും സി പി എം ചെയർമാനെ പുറത്താക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പറയുന്ന ബി ജെ പി അൽപമെങ്കിലും ധാർമികത എന്ന ഒന്നുണ്ടെങ്കിൽ സി പി […]

Continue Reading

കുമ്പള അക്കാദമി കോളേജ് സ്റ്റുഡന്റ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കുമ്പള : കുമ്പള അക്കാദമി കോളേജിന്റെ 2021-22 അധ്യയന വർഷത്തെ സ്റ്റുഡന്റ് യൂണിയൻ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലം എം എൽ എ. എ കെ എം അഷ്‌റഫ്‌ നിർവഹിച്ചു. സാമൂഹിക രംഗങ്ങളിൽ നിസ്തുലമായ സേവനങ്ങൾ ചെയ്തു വളർന്നു വരുവാൻ, കലാലയ വിദ്യാർത്ഥി യൂണിയനുകൾ വിദ്യാർത്ഥികൾക്കു പ്രചോദനം ആകട്ടെ എന്ന് എം എൽ എ ആശംഷിച്ചു. വിദ്യാർത്ഥി യൂണിയന്റെ ആദ്യ പ്രവർത്തനമായി കോളേജിൽ പാലിയേറ്റിവ് കെയർ യൂണിറ്റിൻ രൂപം നൽകി. അസുഖങ്ങളിൽ പരസഹായമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ […]

Continue Reading