അലക്സാണ്ടറായി ദുല്‍ഖര്‍; കുറുപ്പിന് രണ്ടാം ഭാഗമോ?

ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തിരശ്ശീലയില്‍ ആഘോഷമൊരുക്കിയ ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം പ്രമേയമായ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചത്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രം ഉടന്‍ ഒ.ടി.ടിയിലൂടെയും പ്രേക്ഷകരുടെ മുന്നിലേക്കെത്തും. ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഡിക്യു പുറത്തുവിട്ടിരുന്നു. വീഡിയോയിൽ വാണ്ടഡ് സീലിൽ കുറുപ്പ് എന്ന പേര് മാറി അലക്‌സാണ്ടർ എന്ന പേര് തെളിയുന്നത് കാണാം. രണ്ടാം […]

Continue Reading

50 ശതമാനത്തിൽ അധികം ആളുകളെ കയറ്റി പ്രദർശനം നടത്തുന്നു; തിയേറ്റർ ഉടമകൾക്ക് എതിരെ പരാതിയുമായി ‘കുറുപ്പ്’ നിർമ്മാതാക്കൾ

തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ കയറ്റി മാത്രമാണ് പ്രദർശനാനുമതി. എന്നാൽ ഇതും മറികടന്ന് ചില തിയേറ്ററുകൾ കൂടുതൽ ആളുകളെ കയറ്റുന്നു. ഇത് സർക്കാരിനും നിർമ്മാതാക്കൾക്കും നഷ്ടം ഉണ്ടാക്കും. വ്യക്തമായ നടപടികൾ വേണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. നിർമ്മാതാക്കൾ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഫിയോക് തിയേറ്റർ ഉടമകൾക്ക് കത്ത് നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ നൽകാൻ തയ്യാറാകണം എന്ന് ഫിയോക്കിന്റെ കത്തിൽ പറയുന്നു.

Continue Reading

പണം വാരി ‘കുറുപ്പ്’; ആദ്യദിനം നേടിയത് ആറ് കോടി

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം കുറുപ്പിന് വമ്പൻ തുടക്കം. മൾട്ടിപ്ലക്‌സുകൾ ഉൾപ്പടെ 500ലധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.ആദ്യദിനത്തിൽ ചിത്രം 2000ത്തിലേറെ ഷോകൾ കളിച്ച ചിത്രം നേടിയിരിക്കുന്നത് ആറ് കോടിയിലധികം രൂപയാണ്.തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’.ആണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഒരു മലയാളം സിനിമ നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ ആണിത്.

Continue Reading