‘ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ’; പി യു പരീക്ഷാ ഹാളിലും ഹിജാബ് വിലക്ക്
ബെംഗളൂരു: കർണ്ണാടകയിൽ നാളെ മുതൽ ആരംഭിക്കുന്ന പി യു പരീക്ഷയുടെ പശ്ചാത്തലത്തിൽ ഹിജാബ് വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നു. പി യു പരീക്ഷാ ഹാളിൽ വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർക്കും ഇതര ജീവനക്കാർക്കും ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെ മന്ത്രിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ രംഗത്തെത്തി. ഒരു തുണിക്കഷ്ണത്തിന്റെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് നീതിയാണോ എന്നാണ് ഒരു വിദ്യാർത്ഥിനി സമൂഹ മാധ്യമത്തിലൂടെ ഉന്നയിച്ച ചോദ്യം.ഉഡുപ്പി ഗവൺമെന്റ് വനിതാ പ്രീ യൂണിവേഴ്സിറ്റി […]
Continue Reading