ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു

ലണ്ടൻ: മാഞ്ചസ്റ്റർ യൂണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. Cristiano Ronaldo’s son diesപെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞുഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി […]

Continue Reading

ഈ വർഷം ഹജ്ജിന് പത്തുലക്ഷം പേർക്ക് അനുമതി

റിയാദ്: ഈ വർഷം ഹജ്ജിന് പത്ത് ലക്ഷം പേർക്ക് അനുമതി നൽകും. കോവിഡിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളോടെ നടന്ന രണ്ടര വർഷത്തെ തീർത്ഥാടനത്തിനു ശേഷമാണ് ഇത്തവണ റെക്കോർഡ് തീർത്ഥാടകർക്ക് അനുമതി നൽകാൻ സൗദി ഭരണകൂടത്തിന്റെ തീരുമാനം. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിദേശത്തുനിന്ന് തീർത്ഥാടകർക്ക് ഹജ്ജിന് എത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഓരോ രാജ്യത്തിനുമുള്ള ക്വാട്ട അതത് എംബസികളുമായി കൂടിയാലോചിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം നിശ്ചയിക്കും. ഇന്ത്യയുടെ അടക്കമുള്ള ക്വാട്ടയുടെ വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകും. അതേസമയം, 65 വയസ്സിൽ താഴെയുള്ളവർക്കു മാത്രമാണ് […]

Continue Reading

ഹലാൽ മുദ്രക്കെതിരെ കർണാടകയിൽ സംഘ്പരിവാർ സംഘടനകൾ

ബംഗളൂരു: ഹലാൽ മാംസ ബഹിഷ്കരണ പ്രചാരണത്തിന് പിന്നാലെ ഉൽപന്നങ്ങളിലെ ഹലാൽ മുദ്ര നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിൽ സംഘ്പരിവാർ സംഘടനകൾ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി), എയർ ഇന്ത്യ, അമുൽഫെഡ് ഡെയറി, മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോർപറേഷൻ (എം.ടി.ഡി.സി) എന്നിവയെ ലക്ഷ്യമിട്ട് ഹിന്ദുജനജാഗ്രതി സമിതിയാണ് പ്രചാരണം ആരംഭിച്ചത്. ഇവർ പുറത്തിറക്കുന്ന ഉൽപന്നങ്ങളിലെ ഹലാൽ മുദ്ര നിരോധിക്കുന്നതുവരെ പ്രചാരണം തുടരുമെന്ന് സംഘടനകൾ അറിയിച്ചു. ചിക്കൻ ഉൽപന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, ധാന്യപ്പൊടി, ചോക്ലറ്റ് ബ്രാൻഡുകൾ എന്നിവ ഹലാൽ […]

Continue Reading

ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടു, കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ തർക്കം

കർണാടകയിൽ രക്ഷിതാക്കളും അധ്യാപകരും തമ്മിൽ വാക്ക് തർക്കം. സ്കൂളിന് പുറത്ത് വിദ്യാർത്ഥികളോട് ഹിജാബ് അഴിക്കാൻ അധ്യാപിക ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം. കർണാടകയിൽ പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകൾ ഇന്ന് വീണ്ടും പുനരാരംഭിച്ചിരുന്നു. മാണ്ഡ്യയിലെ റോട്ടറി സ്‌കൂളിലാണ് സംഭവം. സ്കൂളിന് പുറത്ത് നിലയുറപ്പിച്ച അധ്യാപിക ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് മാറ്റാൻ ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തത് രക്ഷിതാക്കൾ രംഗത്തെത്തി. തുടർന്ന് വലിയ തർക്കം ഉടലെടുത്തു. വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കുന്നതിന് പകരം അധികൃതർ തർക്കിക്കുകയാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളെ പ്രവേശിപ്പിക്കണമെന്ന് […]

Continue Reading

‘കാസർകോട്ട് കൊലക്കേസ് പ്രതി അതേ കേസിലെ മറ്റൊരു പ്രതിയെ കുത്തി വീഴ്ത്തി; മഹേഷ് ബട്ടംപാറ അറസ്റ്റിൽ

കാസർകോട്: കൊലക്കേസ് പ്രതി അതേ കേസിലെമറ്റൊരു പ്രതിയെ കുത്തി വീഴ്ത്തിയതായി പൊലീസ്. 2014 ഡിസംബർ 22 ന് രാത്രി തളങ്കര നുസ്രത് നഗറിലെ സൈനുൽ ആബിദി(22) നെ കാസർകോട് നഗരത്തിലെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രശാന്ത് നെൽക്കള (28) യ്ക്കാണ് കുത്തേറ്റത്. സംഭവത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേഷ് ബട്ടംപാറയെ (27) പൊലീസ് അറസ്റ്റ് ചെയ്തു. വയറിന് ഗുരുതരമായി കുത്തേറ്റ പ്രശാന്തിനെ മംഗ്ളുറു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 […]

Continue Reading

കാസര്‍കോട് ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന ‘തലവന്‍’ പിടിയില്‍

കാസർകോട്: ജില്ലയിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തുന്ന നായൻമാർമൂല സ്വദേശി പിടിയിൽ . ആലംപാടി റോഡ് ശരീഫ മൻസിലിൽമുഹമ്മദ്‌ കബീർ ആലംപാടി കബീർ ,(38 വയസ്, ) . എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 45 കിലോ കഞ്ചാവുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌ത തിൽ നിന്നാണ് കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ആന്ധ്രായിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി […]

Continue Reading

ഒരു ചക്രമില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് കിലോമീറ്ററുകൾ; ഡ്രൈവറും കണ്ടക്ടറും ശ്രദ്ധിച്ചില്ല; ഏഴ് ജീവനക്കാർക്ക് സസ്‌പെൻഷൻ

മലപ്പുറം: നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് ഒരു ചക്രമില്ലാതെ. ജീവനക്കാരുടെ ഈ അനാസ്ഥയിൽ കെഎസ്ആർടിസി കടുത്തനടപടി സ്വീകരിച്ചിരിക്കുകയാണ്. സംഭവത്തിൽ 7 ജീവനക്കാർക്ക് സസ്‌പെൻഷൻ നൽകി. മലപ്പുറം നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. അതേസമയം, എന്നാൽ വീഴ്ചക്ക് കാരണക്കാരായ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരാക്കാനും ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് യൂണിയനുകളും രംഗത്തെത്തി. കഴിഞ്ഞ ഒക്ടോബർ 7ന് നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഇടത് പിൻഭാഗത്തെ ഒരു ചക്രം ഇല്ലാതെയാണ് […]

Continue Reading

കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി

കാഞ്ഞങ്ങാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലടക്കം ആശുപത്രി വാർഡുകളിൽ സന്ദർശകരുടെ ബാഹുല്യമനുഭവപ്പെട്ടിരുന്നു. രാവിലെ മുതൽ രോഗികളെ സന്ദർശിക്കുന്നവരുടെ വലിയ തിരക്കായിരുന്നു.കോവിഡ് സാഹചര്യത്തിലും രോഗികളെ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല. ദിനംപ്രതി കോവിഡ് രോഗികൾ വർധിക്കുമ്പോഴും സന്ദർശകർ കൂട്ടത്തോടെയെത്തുന്നതിൽ മാറ്റമില്ലാതായതോടെയാണ് ആശുപത്രി സൂപ്രണ്ട് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്.

Continue Reading

ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; ഭിത്തിയിൽ കുറിപ്പ്

കൊല്ലം • ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. മണ്‍ട്രോതുരുത്ത് നെന്മേനി സ്വദേശി പുരുഷോത്തമന്‍, ഭാര്യ വിലാസിനി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണു സൂചന. പുരുഷോത്തമന്‍ മാനസിക വെല്ലുവിളിക്കു ചികിത്സയിലായിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. വീടിനു പുറത്ത് പത്രം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. വീടിന്റെ ഭിത്തിയിൽനിന്ന് ഒരു കുറിപ്പും കണ്ടെടുത്തു.

Continue Reading

കാസർകോട്ട് കഴിഞ്ഞ 3 ദിവസങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ന് മുകളിൽ; പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി കലക്ടറുടെ ഉത്തരവ്; ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം

കാസറഗോഡ് ജില്ലയിൽ എല്ലാ തരത്തിലുള്ള സാമൂഹിക ,രാഷ്ട്രീയ, സാംസ്ക്കാരിക, മത സാമൂദായിക പൊതു പരിപാടികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അൻപത് (50) പേരായി പരിമിതപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയിൽ കോവിഡ് 19 ന്റെ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി സർക്കാറിൽ നിന്ന് കർശന നിർദ്ദേശങ്ങളുടെ ഭാഗമായാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ അധിക നിയന്ത്രണം […]

Continue Reading