ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിച്ചോ? ചെയ്യേണ്ടത് ഇത്രമാത്രം

തിരിച്ചറിയൽ രേഖ എന്ന നിലയിൽ പല സേവനങ്ങൾക്കും ആധാർ ഇന്ന് നിർബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാൻ ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ഇതിന്റെ സമയപരിധി മുൻപെ തന്നെ അവസാനിച്ച പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാർക്ക് ആർടിഒ ഓഫീസുകളിൽ നിന്ന് ചോദ്യങ്ങൾ നേരിടേണ്ടി വരാമെന്നാണ് റിപ്പോർട്ട്. കൂടാതെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ഡ്രൈവിങ് ലൈസൻസിലെ മേൽവിലാസം മാറ്റൽ തുടങ്ങി ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ കഴിയാതെ വരാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡ്രൈവിങ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി […]

Continue Reading

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ദില്ലി: ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിവിധ നിബന്ധനകൾക്കുള്ള അവസാന തീയതികൾ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചു. ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അന്തിമ തീയതി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. സെപ്തംബർ 30 ആണ് പുതിയ അന്തിമ തീയതി. ഇതിന് മുൻപ് നിരവധി തവണ രണ്ട് രേഖകളും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസർക്കാർ നീട്ടിയിരുന്നു. നേരത്തെ മാർച്ച് 31 ആയിരുന്നു അന്തിമ തീയതി. ഇത് ജൂൺ 30 ലേക്ക് നീട്ടിയിരുന്നു. 1961 ലെ ഇൻകം ടാക്സ് […]

Continue Reading