മലയാളി വ്ലോഗർ റിഫ മെഹ്നൂസ് ദുബൈയിൽ മരിച്ച നിലയിൽ
ദുബൈ: പ്രശസ്ത വ്ലോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്നൂവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ചത്.ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് ഖബറടക്കാനുള്ള ശ്രമം നടക്കുന്നു.
Continue Reading