‘മൂന്നാം ക്ലാസിലെ പകുതിയിലധികം കുട്ടികള്‍ക്കും മലയാളം വായിക്കാനറിയില്ല’; എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പകുതിയില്‍ അധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്ന് ‘നിപുണ്‍ മിഷ’ന്റെ ഭാഗമായാണ് എന്‍സിഇആര്‍ടി സര്‍വേ നടത്തിയത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് നിപുണ്‍ മിഷന്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 104 സ്‌കൂളുകളില്‍ 1061 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 16 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് മലയാളം ശരിയായി വായിക്കാനും മനസിലാക്കാനും (ശരാശരിക്ക് […]

Continue Reading