മലയാളി ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു; ഇടിച്ച വാഹനം നിർത്തിയില്ല

റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഝാര്‍ഖണ്ഡില്‍ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. അരവിന്ദിന് ഒപ്പമുണ്ടായിരുന്ന ധര്‍മപാല്‍ എന്ന മറ്റൊരു ജവാനും അപകടത്തിൽ മരിച്ചു. ഇരുവരെയും ഇടിച്ച വാഹനം നിർത്താതെ പോയി.രാംഗഢിലെ പത്രാതു പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ അജ്ഞാത വാഹനം ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും ഏറേ നേരം റോഡിൽ കിടന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് പിന്നീട് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചതായി […]

Continue Reading

റോഡരികിൽ ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനി​ടെ മലയാളി യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: റോഡരികിലെ വിളക്കുകാലിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റ മകൻ അക്ബർ അലി(36)യാണ് മരിച്ചത്. അപകടത്തിൽപെട്ട ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനി​ടെ മഡിവാള പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള വിളക്കുകാലിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾ ജീവന് വേണ്ടി കേഴുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനത്തിൽ ഏ​ർപ്പെട്ട അക്ബറലിക്കും ഷോക്കേൽക്കുകയായിരുന്നു.

Continue Reading

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാർജ ബുതീനയിലാണ് സംഭവം. പ്രമുഖ ഹൈപ്പർമാർക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം.പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. ദിവസങ്ങൾക്ക് […]

Continue Reading

സിക്കിമില്‍ ആർമി ട്രെക്ക് മറിഞ്ഞ് അപകടം; മരിച്ചവരില്‍ മലയാളി സൈനികനും

ഗാങ്ടോക്ക്: സിക്കിമില്‍ സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ പാലക്കാട് സ്വദേശിയും. മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. അപകടത്തില്‍ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.നോർത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാത്തേനിൽ നിന്ന് താങ്കുവിലേക്ക് പോയ ട്രെക്കാണ് അപകടത്തിൽപെട്ടത്. റോഡിൽ നിന്ന് തെന്നിമാറിയ ട്രെക്ക് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്റർ മാർ​ഗം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.‌സൈനികരുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അനുശോചനമറിയിച്ചിരുന്നു. ‘വടക്കൻ സിക്കിമിൽ […]

Continue Reading

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാൻ കൊല്ലപ്പെട്ടു

റായ്‌പൂർ: ഛത്തീസ്ഗഢില്‍ മലയാളി സിആര്‍പിഎഫ് ജവാൻ കൊല്ലപ്പെട്ടു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീമാണ് മരിച്ചത്. ഇന്നലെ റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട ഹക്കീം.ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ ഹക്കീമിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് ഹക്കീം മരിച്ചത്. ഹക്കീമിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. സിആർപിഎഫിന്റെ കമ്മാന്റോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. […]

Continue Reading

മണാലിയിൽ ബെെക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി അടക്കം രണ്ടു പേർ മരിച്ചു

ഷിംല: ഹിമാചൽപ്രദേശിലുണ്ടായ ബെക്കപകടത്തിൽ ഒരു മലയാളി അടക്കം രണ്ടു പേർ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്.മണാലിൽ വെച്ച് ബെെക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരും ഡൽഹിയിൽ നിന്നാണ് മണാലിയിൽ എത്തിയത്. മരിച്ച മഞ്ചേരി സ്വദേശി ഷാഹിദ് ഡോക്ടറാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സുഹൃത്തുക്കൾക്ക് വിട്ടുനൽകി.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹിമാചൽ പ്രദേശിൽ 3,000-ലധികം അപകടങ്ങളുണ്ടായതായി നേരത്തെ പൊലീസ് റിപ്പോർട്ട് വന്നിരുന്നു. മലയോര മേഖലകളിലെ റോഡുകളിൽ […]

Continue Reading

ബെംഗളൂരുവില്‍ മൂന്നംഗ മലയാളി കുടുംബം പൊള്ളലേറ്റ് മരിച്ചനിലയിൽ

ബെംഗളൂരുവില്‍ മൂന്നംഗമലയാളി കുടുംബം പൊളളലേറ്റ് മരിച്ചനിലയില്‍. പാലക്കാട് സ്വദേശി കെ.സന്തോഷ് കുമാറും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്…

Continue Reading

മംഗളൂരുവിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം

മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് ( 24 ) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിനിടിച്ചാണ് അപകടം. ( young man died in a bike accident in Mangaluru ). കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

Continue Reading

ദുബൈയിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു

ദുബൈയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.  കോഴിക്കോട് കൊയിലാണ്ടി സ്വദേശി വനിക പീടികയിൽ ലത്തീഫ് (46), തലശ്ശേരി അരയിലകത്തു പുതിയപുര മുഹമ്മദ് അർഷാദ് (54) എന്നിവരാണ് മരിച്ചത്. ദുബൈ എമിറേറ്റ്‌സ് റോഡിൽ മലയാളികൾ സഞ്ചരിച്ച പിക്കപ് വാനിൽ ട്രെയ്ലർ വന്നിടിച്ചാണ് അപകടമുണ്ടായത്.ഉച്ചയോടെയാണ് അപകടം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം ഷാർജ അൽകാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിക്കുകയാണ്. മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സന്നദ്ധ സംഘടനകൾ.

Continue Reading

കഞ്ചാവ് വിൽപൽന: മംഗളൂരുവിൽ 12 മലയാളി കോളജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: കഞ്ചാവ് വിൽപന നടത്തിയതിൽ മംഗളൂരുവിൽ 12 കോളജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഇവർ കോളജിനകത്തും പുറത്തും മയക്കുമരുന്ന് വിൽക്കുന്നുണ്ടായിരുന്നു​​വെന്നാണ് പൊലീസ് റിപ്പോർട്ട്. കോളജിൽ കഞ്ചാവ് ലഭിക്കുന്നെന്ന വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 പേർ അറസ്റ്റിലായത്. വിദ്യാർത്ഥികളെ സൂതർപേട്ടിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് കണ്ടെത്തിയത്. 12 പേരും മലയാളികളാണ്. 20,000 രൂപ വില വരുന്ന 900 ഗ്രാം കഞ്ചാവും പേപ്പറുകളും പൈപ്പും 4,500 രൂപയും 11 മൊബൈൽ ഫോണുകളും ഭാരം അളക്കുന്ന മെഷീനും […]

Continue Reading