മംഗളുരുവിൽ മലയാളിയായ മെഡിക്കൽ കോളേജ് വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ മലയാളിയായ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിറോസന്‍ ജോസ് (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങുകയായിരുന്നു റോസന്‍. ചൊവ്വാഴ്ച രാവിലെ അച്ഛന്‍ ഫോണില്‍ വിളിച്ചപ്പോള്‍ റോസന്‍ എടുത്തില്ല. തുടര്‍ന്ന് റോസന്റെ സുഹൃത്തുക്കളെ വിളിച്ച് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോള്‍ റോസനെ മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ഡേശ്വര്‍ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Continue Reading

സലാലയിൽ മലയാളി വെടിയേറ്റ്​ മരിച്ച നിലയിൽ​

സലാല: കോഴിക്കോട് സ്വദേശിയെ സലാലയിൽ പള്ളിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി മൊയ്തീൻ (56) ആണ്​ മരിച്ചത്. സലാല സാദയിലെ ഖദീജ മസ്ജിദിൽ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവംആരാണ് വെടി വെച്ചതെന്ന് വ്യക്​തമല്ല. മ്യതദേഹത്തിന് സമീപത്ത്​നിന്ന്​ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്​. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചു.’

Continue Reading

അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി

ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ( Islamic State) സംഘത്തിൽ ചേർന്ന മലയാളി വിദ്യാർത്ഥി അഫ്ഗാനിസ്ഥാനിൽ വെച്ച് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് – ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി) മുഖപ്രസിദ്ധീകരണമാണ് ഈ വാർത്ത പുറത്തുവിട്ടത്. 23 കാരനായ കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥിയായ നജീബ് അൽ ഹിന്ദി (നജീബ് കുണ്ടുവയിൽ) ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്, ഐഎസ്കെപിയുടെ പ്രസിദ്ധീകരണമായ വോയ്‌സ് ഓഫ് ഖുറാസൻ (Voice of Khorasan)റിപ്പോർട്ട് ചെയ്തു. നജീബ് എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നോ, അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം എന്തായിരുന്നുവെന്നോ റിപ്പോർട്ടിൽ […]

Continue Reading

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ മലയാളി വെടിയേറ്റു മരിച്ചു

മെസ്‌ക്വിറ്റ്(ടെക്‌സാസ്): ടെക്‌സാസ് മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് 1.40നായിരുന്നു സംഭവം. കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ  സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെസ്‌ക്വിറ്റിൽ ഈയിടെയാണ് വിക്ടോറിയ എന്ന പേരിൽ സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത്. സംഭവത്തിൽ ആരെയും ഇതുവരെ […]

Continue Reading

100 മലയാളികള്‍ക്കുള്ള വാക്സിന്‍ തുക സംഭാവന ചെയ്ത് ജസ്റ്റിസ് വി കെ മോഹനന്‍

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ സംസ്ഥാനത്ത് വിജയകരമായി പുരോഗമിക്കുന്ന വാക്സിന്‍ ചലഞ്ചില്‍ നിരവധിയാളുകളാണ് പങ്കാളികളാകുന്നത്. ആവേശകരമായ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും സര്‍ക്കാരിന് ലഭിക്കുന്നത്. പല സംഭാവനകളും ചില കാരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമാകുന്നുണ്ട്. അതിലൊന്നാണ് ജസ്റ്റിസ് വി കെ മോഹനന്റേത്.തന്റെ കുടുംബത്തിലെ നാല് അംഗങ്ങള്‍ക്കുള്ള വാക്സിന്‍ ഡോസിന്റെ തുകയോടൊപ്പം തന്നെ 100 മലയാളികള്‍ക്ക് കൂടി വാക്സിന്‍ എടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്.

Continue Reading