മണിപ്പൂരില്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് മരണം

രണ്ടാം ലോക മഹാ യുദ്ധ കാലത്തേത് എന്ന് കരുതപ്പെടുന്ന  ബോംബ് പൊട്ടി ത്തെറിച്ച് മണിപ്പൂരില്‍ രണ്ട് മരണം. മണിപ്പൂരിലെ മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മോറേ പട്ടണത്തിലാണ് അപകടം.  ലാല്‍സംഗ്മൌണ്ട് ഗാങ്ടേ (27) ലിംകോഗിന്‍ ഗാങ്ടേ (23) എന്നീ ചെറുപ്പക്കാരാണ് മരിച്ചത്.   ബുധനാഴ്ച വീടിന് പുറകില്‍ മാലിന്യ ക്കുഴി കുഴിക്കുകയായിരുന്ന ചെറുപ്പക്കാരുടെ മണ്‍വെട്ടി ബോംബില്‍ തട്ടുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് കേസന്വേഷണം നടത്തിയ തെങ്ക്നൌപാല്‍ ജില്ലാ പോലീസ് സുപ്രണ്ട് എം.അമിത് പറഞ്ഞു

Continue Reading